×
login
തമിഴ്നാട് തീവ്രവാദികളുടെ താവളം; മാംഗ്ലൂര്‍ സ്ഫോടനപ്രതി ഷെറീഖ് കോയമ്പത്തൂരില്‍ താമസിച്ചിട്ടും പിടിച്ചില്ല; സ്റ്റാലിനെതിരെ അണ്ണാമലൈ

തമിഴ്നാട് തീവ്രവാദികളുടെ താവളമായി മാറുന്നുവെന്നും തമിഴ്നാട്ടിലെ രഹസ്യാന്വേഷണ വിഭാഗം ഉറക്കംതൂങ്ങുകയാണെന്നും മുഖ്യമന്ത്രി സ്റ്റാലിനെ കുറ്റപ്പെടുത്തി ബിജെപി നേതാവ് അണ്ണാമലൈ.

ചെന്നൈ:തമിഴ്നാട് തീവ്രവാദികളുടെ താവളമായി മാറുന്നുവെന്നും തമിഴ്നാട്ടിലെ രഹസ്യാന്വേഷണ വിഭാഗം ഉറക്കംതൂങ്ങുകയാണെന്നും മുഖ്യമന്ത്രി സ്റ്റാലിനെ കുറ്റപ്പെടുത്തി ബിജെപി നേതാവ് അണ്ണാമലൈ. ദിവസങ്ങളോളം മാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷരീഖ് കോയമ്പത്തൂരില്‍ താമസിച്ചിട്ടും തമിഴ്നാട്ടില്‍ ഉടനീളം യാത്ര ചെയ്തിട്ടും പിടികൂടാന്‍ കഴിയാത്തത് തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കഴിവ് കേടാണെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.  

ഡിഎംകെ തമിഴ്നാട്ടില്‍ അധികാരത്തില്‍ വന്നതോടെ തമിഴ്നാട്ടിലെ രഹസ്യാന്വേഷണവിഭാഗം ഉറക്കംതൂങ്ങി. അതോടെ സംസ്ഥാനം തീവ്രവാദികളുടെ വിളനിലമായി.- അണ്ണാമലൈ പറഞ്ഞു.  

കര്‍ണ്ണാടകയിലെ തുംകൂരിലെ പ്രേംരാജ് ഹഠഗിയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് തമിഴ്നാട്ടില്‍ നിന്നും തീവ്രവാദി മുഹമ്മദ് ഷെരീഖ് സിം കാര്‍ഡ് സംഘടിപ്പിച്ചിരുന്നു. തമിഴ്നാട്ടില്‍ ആരാണ് മുഹമ്മദ് ഷെരീഖിനെ സഹായിച്ചതെന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. കോയമ്പത്തൂരിലെയും മാംഗളൂരുവിലെയും സ്ഫോടനത്തിലെ സമാനതകള്‍ മുഹമ്മദ് ഷരീഖിന് കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായവരും തമ്മില്‍ ബന്ധമുണ്ടെന്നാണ് തെളിയുന്നത്. - അണ്ണാമലൈ പറഞ്ഞു.  


 

 

 

 

    comment

    LATEST NEWS


    ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


    ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


    വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


    രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


    അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


    സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.