×
login
തമിഴ്നാട്ടില്‍ അണ്ണാമലൈ‍‍യുടെ ജനപ്രീതി‍ ഉയരുന്നു; ട്വിറ്ററില്‍ 5.36 ലക്ഷം ഫോളോവര്‍മാര്‍

തമിഴ്നാട്ടില്‍ ശക്തമായ രാഷ്ട്രീയ നിലപാടുകളുള്ള നേതാവെന്ന നിലയില്‍ ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ.അണ്ണാമലൈയുടെ ജനപ്രീതി ഉയരുന്നു. ഇപ്പോള്‍ ട്വിറ്ററില്‍ അണ്ണാമലൈയെ ഫോളോ ചെയ്യുന്നവര്‍ 5.36 ലക്ഷം പേരാണ്.

ചെന്നൈ: തമിഴ്നാട്ടില്‍  ശക്തമായ രാഷ്ട്രീയ നിലപാടുകളുള്ള നേതാവെന്ന  നിലയില്‍  ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ.അണ്ണാമലൈയുടെ ജനപ്രീതി  ഉയരുന്നു.  ഇപ്പോള്‍ ട്വിറ്ററില്‍ അണ്ണാമലൈയെ ഫോളോ  ചെയ്യുന്നവര്‍  5.36 ലക്ഷം  പേരാണ്.  

പ്രതിപക്ഷ നേതാവായ എഐഎ ഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയ്ക്ക് 5.52 ലക്ഷം ഫോളോവേഴ്സേ ഉള്ളൂ. വൈകാതെ അണ്ണാമലൈ ട്വിറ്റര്‍ ജനപ്രീതിയില്‍ പളനിസ്വാമിയെ മറികടക്കുന്ന കാലം വിദൂരമല്ല. അണ്ണാമലൈ രാഷ്ട്രീയ പ്രവര്‍ത്തനംതുടങ്ങിയിട്ട് 3 വര്‍ഷമേ ആയിട്ടുള്ളൂ എങ്കില്‍ പളനിസ്വാമി 25 വര്‍ഷം ഈ മേഖലയിലുള്ള നേതാവാണ്. 


കഴിഞ്ഞ  ദിവസം  തമിഴ്നാട്ടില്‍ ഹിന്ദി സംസാരിക്കുന്ന കുടിയേറ്റത്തൊഴിലാളികളുടെ  ജീവന്‍ സുരക്ഷിതമല്ലെന്ന പ്രചാരണമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന്  ഹിന്ദിക്കാരായ തൊഴിലാളികള്‍ തമിഴ്നാട് കൂട്ടത്തോടെ  വിട്ടുപോകുന്ന സാഹചര്യമുണ്ടായിരുന്നു.ഈ വിഷയത്തില്‍ വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച്  അണ്ണാമലൈയ്ക്കെതിരെ ഡിഎംകെ സര്‍ക്കാര്‍ പൊലീസ് കേസെടുത്തിരുന്നു.  ധൈര്യമുണ്ടെങ്കില്‍ തന്നെ 24 മണിക്കൂറില്‍ അറസ്റ്റ് ചെയ്യാനും ഡിഎംകെ സര്‍ക്കാരിനെ അണ്ണാമലൈ വെല്ലുവിളിച്ചിരുന്നു. ഇങ്ങിനെ ഓരോ ഘട്ടത്തിലും ധീരമായ നിലപാടുകള്‍ സ്വീകരിക്കുന്ന അണ്ണാമലൈയെ സാധാരണ ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നു.  

സ്റ്റാലിന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഓരോ നിലപാടുകളെയും നിശിതമായാണ് അണ്ണാമലൈ വിമര്‍ശിക്കുന്നത്. പലതിലും സ്റ്റാലിന്‍ സര്‍ക്കാരിന് മറുപടിയില്ല. 2022ല്‍ ബലം പ്രയോഗിച്ച്  ഒരു  സ്കൂള്‍ വിദ്യാര്‍ത്ഥിയെ മതം മാറ്റിയ പ്രശ്നത്തില്‍  സ്കൂളിലെ അധ്യാപികയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ അണ്ണാമലൈയുടെ പോരാട്ടത്തിന് കഴിഞ്ഞിരുന്നു. അണ്ണാമലൈ ബിജെപി അധ്യക്ഷനായ ശേഷം നിയമസഭാ  തെരഞ്ഞെടുപ്പില്‍ ബിജെപി നാല് സീറ്റില്‍ വിജയം നേടിയിരുന്നു.  

തമിഴ്നാട്ടില്‍ ഇപ്പോള്‍ ഡിഎംകെ സര്‍ക്കാരിനെതിരെ പ്രധാന പ്രതിപക്ഷമായി  പോരാടിക്കൊണ്ടിരിക്കുന്നത് അണ്ണാമലൈയാണ്. ഇംഗ്ലീഷും നന്നായി കൈകാര്യംചെയ്യാന്‍ അറിയുന്ന  വ്യക്തിയായതിനാല്‍ ദേശീയ  മാധ്യമങ്ങളിലും അണ്ണാമലൈ നിറഞ്ഞുനില്‍ക്കുന്നു. 2011ലെ ഐപിഎസ് ബാച്ചില്‍ പൊലീസ് ഓഫീസറായ ബെംഗളൂരു സൗത്ത് ഡിവിഷനില്‍ ഡിസിപിയായി ജോലി ചെയ്യവേയാണ്  ജോലി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന് സാമൂഹ്യപ്രവര്‍ത്തനം ആരംഭിച്ചത്. 

    comment

    LATEST NEWS


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു


    എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു; നഷ്ടമായത് സാഹിത്യ അക്കാദമിയുടെ ഉള്‍പ്പടെ നിരവധി ബഹുമതികള്‍ നേടിയ വ്യക്തിത്വത്തെ


    പെട്രോള്‍, ഡീസലിന് 2 രൂപ അധിക സെസ്സ്, നാളെ മുതല്‍ പ്രാബല്യത്തില്‍;ഭൂമിയുടെ ന്യായവിലയിലും 20 ശതമാനം വര്‍ധനവുണ്ടാകും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.