×
login
'യാത്രികാണാം ധ്യാനാര്‍ത്ഥം....'; വാരാണസി‍ ലാല്‍ബഹദൂര്‍ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇനി അറിയിപ്പുകള്‍ സംസ്‌കൃതത്തിലും

ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ സംസ്‌കൃതം കൂടി ഉപയോഗിക്കാനാണ് വിമാനത്താവള അധികൃതരുടെ തീരുമാനം. ഇന്ന് മുതല്‍ ഇത് നടപ്പാക്കും. ബനാറസ് ഹിന്ദു സര്‍വകലാശാലയുമായി ചേര്‍ന്നാണ് വിമാനത്താവള അതോറിറ്റി സംസ്‌കൃതത്തില്‍ അറിയിപ്പുകള്‍ അനൗണ്‍സ് ചെയ്യാനുള്ള പദ്ധതി ആരംഭിക്കുന്നത്.

വാരാണസി: 'യാത്രികാണാം ധ്യാനാര്‍ത്ഥം....' കാശി വിശ്വനാഥനെ കാണാന്‍ വാരാണസിയില്‍ വിമാനമിറങ്ങുന്നവരെ വരവേല്ക്കാന്‍ ഇനി ദേവഭാഷയും. സംസ്‌കൃതത്തില്‍ അനൗണ്‍സ്‌മെന്റ് നടത്തുന്ന ആദ്യവിമാനത്താവളമാവുകയാണ് വാരാണസിയിലെ ലാല്‍ബഹദൂര്‍ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം.

ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ സംസ്‌കൃതം കൂടി ഉപയോഗിക്കാനാണ് വിമാനത്താവള അധികൃതരുടെ തീരുമാനം. ഇന്ന് മുതല്‍ ഇത് നടപ്പാക്കും. ബനാറസ് ഹിന്ദു സര്‍വകലാശാലയുമായി ചേര്‍ന്നാണ് വിമാനത്താവള അതോറിറ്റി സംസ്‌കൃതത്തില്‍ അറിയിപ്പുകള്‍ അനൗണ്‍സ് ചെയ്യാനുള്ള പദ്ധതി ആരംഭിക്കുന്നത്. സംസ്‌കൃതത്തെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഇത്. ഇപ്പോള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ അടക്കമുള്ളവ ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ സംസ്‌കൃതത്തിലും അനൗണ്‍സ് ചെയ്യുന്നുവെന്ന് വിമാനത്താവള അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

വിമാനത്താവള സമുച്ചയത്തിലേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് സംസ്‌കൃതത്തിന്റെ സംസ്‌കാരവും അനുഭവവും പകരാനാണ് പദ്ധതിയെന്നും ട്വിറ്ററില്‍ പറയുന്നു. സംസ്‌കൃതഭാഷയോടുള്ള ആദരവ് പ്രകടമാക്കുകയും അത് ജനങ്ങളുടെ സംസാരഭാഷയെന്ന നിലയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനാണ് ഇത്തരത്തില്‍ മുന്‍കൈയെടുക്കുന്നതെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ആര്യമാ സന്യാല്‍ പറഞ്ഞു.

  comment

  LATEST NEWS


  മണിരത്‌നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ ദേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്


  മന്ത്രി സജി ചെറിയാന്‍ പ്രസംഗിച്ചത് രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച്; ഭരണഘടനയെ അവഹേളിച്ചെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് സിപിഎം


  'വിധി' എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒരു ദിവസം കവര്‍ന്നു; ജീവിതത്തില്‍ തളര്‍ന്നു പോയ നിമിഷത്തിലെ വേദന പങ്കുവച്ച് ഏകനാഥ് ഷിന്‍ഡെ (വീഡിയോ)


  അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്‍


  തൃപ്പൂണിത്തുറയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്


  സജിചെറിയാനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണം; പുറത്തുവരുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ഭരണഘടനയോടുള്ള അനാദരവെന്നും കെ.സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.