×
login
വീണ്ടും സ്റ്റാലിന് തിരിച്ചടി; പുതിയ ഡോക്ടര്‍മാരെ 'ചരകശപഥം‍‍' എടുപ്പിച്ച മധുരൈ മെഡിക്കല്‍ കോളെജ് ഡീനിനെ ശിക്ഷിച്ച തീരുമാനവും പിന്‍വലിച്ചു

ഗ്രീസിലെ പഴയകാല ഡോക്ടറായ ഹിപ്പോക്രാറ്റിസിന്‍റെ പേരിലുള്ള ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരം തമിഴ്നാട്ടിലെ മധുര മെഡിക്കല്‍ കോളെജ് ഡീന്‍ ഡോ.രതിനവേല്‍ ആദ്യവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് 'വൈറ്റ് കോട്ട്' ചടങ്ങില്‍ നല്‍കിയത് ഭാരതീയ ഭിഷഗ്വരനായ ചരക മഹര്‍ഷിയുടെ പേരിലുള്ള 'ചരകശപഥം'. ഡിഎംകെ നേതൃത്വം നല്‍കുന്ന തമിഴ്നാട് സര്‍ക്കാരിന് ഇത് ദഹിച്ചില്ല. കേന്ദ്രം ഭരിയ്ക്കുന്ന ബിജെപി സര്‍ക്കാരിന്‍റെ നിര്‍ദേശം പിന്തുടര്‍ന്ന മധുര മെഡിക്കല്‍ ഡീനിനെ സ്ഥാനത്ത് നിന്ന് മാറ്റി ശിക്ഷ നല്‍കിയതായി മുഖ്യമന്ത്രി സ്റ്റാലിന്‍റെ നേതൃത്വത്തില്‍ ഡിഎംകെ സര്‍ക്കാര്‍ അറിയിച്ചു.

എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് വൈറ്റ് കോട്ട് ചടങ്ങില്‍ ചരകശപഥം എടുപ്പിച്ച തമിഴ്നാട്ടിലെ മധുര മെഡിക്കല്‍ കോളെജ് ഡീന്‍ ഡോ.രതിനവേല്‍(ഇടത്ത്) കുട്ടികള്‍ ചരകശപഥം ചൊല്ലുന്നു (നടുവില്‍)

ന്യൂദല്‍ഹി: ഗ്രീസിലെ പഴയകാല ഡോക്ടറായ ഹിപ്പോക്രാറ്റിസിന്‍റെ പേരിലുള്ള ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരം തമിഴ്നാട്ടിലെ മധുര മെഡിക്കല്‍ കോളെജ് ഡീന്‍ ഡോ.രതിനവേല്‍  ആദ്യവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് 'വൈറ്റ് കോട്ട്' ചടങ്ങില്‍ നല്‍കിയത്  ഭാരതീയ ഭിഷഗ്വരനായ ചരക മഹര്‍ഷിയുടെ  പേരിലുള്ള 'ചരകശപഥം'. ഡിഎംകെ നേതൃത്വം നല്‍കുന്ന തമിഴ്നാട് സര്‍ക്കാരിന് ഇത് ദഹിച്ചില്ല. കേന്ദ്രം ഭരിയ്ക്കുന്ന ബിജെപി സര്‍ക്കാരിന്‍റെ നിര്‍ദേശം പിന്തുടര്‍ന്ന മധുര മെഡിക്കല്‍ ഡീനിനെ സ്ഥാനത്ത് നിന്ന് മാറ്റി ശിക്ഷ നല്‍കിയതായി  മുഖ്യമന്ത്രി സ്റ്റാലിന്‍റെ നേതൃത്വത്തില്‍ ഡിഎംകെ സര്‍ക്കാര്‍ അറിയിച്ചു.  

അന്ന് പുതിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ വൈറ്റ് കോട്ട് ചടങ്ങില്‍ സംബന്ധിച്ച ധനമന്ത്രി പളനിവേലാണ് ഹിപ്പോക്രാറ്റിസ് പ്രതിജ്ഞയ്ക്ക് പകരം ചരകപ്രതിജ്ഞയാണ് നടന്നതെന്ന് കണ്ടെത്തിയത്. അദ്ദേഹം അത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് ഡീനിനെതിരെ നടപടിയെടുത്തത്. പക്ഷെ പിന്നീടാണ് ഡിഎംകെ സര്‍ക്കാര്‍ അമളി മനസ്സിലാക്കിയത്. ഇതിന് മുന്‍പ് തമിഴ്നാട്ടിലെ മിക്ക സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളിലും നടന്നത് ചരക ശപഥം തന്നെയാണ്. ഈ ചരകശപഥത്തിന്‍റെ വീഡിയോകള്‍ പൊന്തിവന്നതോടെ എല്ലാവരേയും പിരിച്ചുവിടുക എളുപ്പമല്ലെന്ന് സ്റ്റാലിന് മനസ്സിലായി. കാരണം മിക്ക ഡീനുകളും ഡിഎംകെ അനുഭാവികളാണ്. ഇതോടെ ഡോക്ടര്‍മാര്‍ ഒന്നടങ്കം മധുരൈ മെഡിക്കല്‍ കോളിജലെ ഡീനിനെ പിന്തുണച്ചു. ഇയാളെ സ്ഥാനത്ത് നിന്നും മാറ്റിയത് ശരിയല്ലെന്ന് വാദിച്ചു. കാരണം ഇദ്ദേഹം ഒരു മികച്ച സാമൂഹ്യസേവകന്‍ കൂടിയായ ഡോക്ടറായിരുന്നു. ഇതോടെ ഡിഎംകെ സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ചരകശപഥം ചൊല്ലിക്കൊടുത്ത ഡോ. രതിനവേലിനെ തിരിച്ചെടുത്തു. കോവിഡ് മഹാമാരിക്കാലത്ത് ഡോ.രതിനവേല്‍ നല്‍കിയ മികച്ച സേവനം കണക്കിലെടുത്താണ് മധുര മെഡിക്കല്‍ കോളെജ് ഡീനായ ഡോ.രതിനവേലിനെ തല്‍സ്ഥാനത്ത് തിരിച്ചുപ്രതിഷ്ഠിക്കുന്നത് എന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍ ഒരു ഉത്തരവിലൂടെ അറിയിക്കുകയായിരുന്നു.  

ധര്‍മ്മപുരം അദീനത്തിലെ സ്വാമിയാരെ പല്ലക്കില്‍ എഴുന്നെള്ളിച്ചുകൊണ്ടുപോകുന്ന പട്ടണപ്രവേശം എന്ന ചടങ്ങ് നിരോധിച്ച് കൊണ്ട് ഡിഎംകെ സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം മയിലാടുതുറൈ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ (ആര്‍ഡിഒ) പുറപ്പെടുവിച്ച ഉത്തരവ് തൊണ്ട തൊടാതെ വിഴുങ്ങേണ്ടി വന്നതിന്‍റെ ചൂടാറും മുന്‍പാണ് സ്റ്റാലിന് രണ്ടാമത്തെ തിരിച്ചടി. 

    comment

    LATEST NEWS


    പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


    പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


    എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


    തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


    ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


    മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.