യുകെയില്‍ റിഷി സുനക് പ്രധാനമന്ത്രിയായല്‍ ഇന്ത്യയില്‍ ഒരുപാട് ആഘോഷമുണ്ടാകുമെന്നാണ് ട്വിറ്റര്‍ സന്ദേശത്തില്‍ ടി.എം.കൃഷ്ണയുടെ അവകാശവാദം. സോണിയാഗാന്ധിയെ വിദേശിയെന്ന് പറഞ്ഞ് ഒഴിച്ചുനിര്‍ത്തിയ ഇന്ത്യയുടെ, ബിജെപിയുടെ നിലപാടിനെ വെല്ലുവിളിച്ചുകൊണ്ടുള്ളതാണ് കൃഷ്ണയുടെ ട്വീറ്റ്.
ന്യൂദല്‍ഹി: കടുത്ത മോദി വിരുദ്ധനായ ഗായകന് ടി.എം. കൃഷ്ണ വീണ്ടും ഹിന്ദുവിദ്വേഷ വാദവുമായി രംഗത്ത്.
യുകെയില്‍ റിഷി സുനക് പ്രധാനമന്ത്രിയായല്‍ ഇന്ത്യയില്‍ ഒരുപാട് ആഘോഷമുണ്ടാകുമെന്നാണ് ട്വിറ്റര്‍ സന്ദേശത്തില്‍ ടി.എം.കൃഷ്ണയുടെ അവകാശവാദം. സോണിയാഗാന്ധിയെ വിദേശിയെന്ന് പറഞ്ഞ് ഒഴിച്ചുനിര്ത്തിയവര് റിഷി സുനകിന് വേണ്ടി ആഘോഷം നടത്തുമെന്നാണ് കൃഷ്ണയുടെ ട്വീറ്റ്.
സോണിയയെ വിദേശിയാക്കുമ്പോള് റിഷി സുനാകിനെയും കമല ഹാരിസിനെയും ഇന്ത്യക്കാര്‍ എന്ന് പറഞ്ഞ് ആഘോഷിക്കുകയാണ് എന്നാണ് കൃഷ്ണയുടെ വാദം. ഈ ഇന്ത്യാ വിരുദ്ധ, ഹിന്ദു വിരുദ്ധ ട്വീറ്റിന്റെ പേരില്‍ കൃഷ്ണയ്ക്കെതിരെ ട്വിറ്ററില്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
Twitter tweet: https://twitter.com/vasudev12498056/status/1550472589998702593
കൃഷ്ണയുയെടേത് കടുത്ത ഇടതുചിന്തയാണെന്നും ഭാഗ്യത്തിന് താന്‍ 15 വയസ്സില്‍തന്നെ ഇത്തരം ഇടത് ചിന്തയില്‍ നിന്നും രക്ഷപ്പെട്ടെന്നും പത്മശ്രീ നേടിയ, മോദിയുടെ ആരാധകന് കൂടിയായ ബിസിനസുകാരന് ശ്രീധര്‍ വെമ്പു പറയുന്നു "14 വയസ്സുവരെ കമ്മ്യൂണിസത്തിന്റെ നീരാളിപ്പിടുത്തത്തിലായിരുന്നു ഞാന്‍. ഒരു കമ്മ്യൂണിസ്റ്റ് അധ്യാപകനുമായി ദീര്‍ഘനേരം ഞാന്‍ സംവാദം നടത്തുക പതിവായിരുന്നു. അതിനാല്‍ 15 വയസ്സായപ്പോള്‍ ഞാന്‍ കമ്മ്യൂണിസത്തില്‍ നിന്നും രക്ഷപ്പെട്ടു."- ശ്രീധര്‍ വെമ്പു പറയുന്നു.
ആന്റോണിയോ മയ്നോ (സോണിയാഗാന്ധി)യെയും റിഷി സുനകിനെയും താരതമ്യം ചെയ്യുന്ന ഹിന്ദു വിദ്വേഷിയായ ഗായകന് കൃഷ്ണയുടെ നിലപാട് വേദനാജനകമാണെന്ന് ചിലര്‍ പറയുന്നു. ഇനി ഇതിന്റെ പേരില്‍ ബീഫ് സൈന്യവും മതപരിവര്‍ത്തന മാഫിയയും ലിബറല്‍-കമ്മ്യൂണിസ്റ്റ് സംഘങ്ങളും ജിഹാദികളും രംഗത്തെത്തി ആഘോഷിക്കുമെന്നും മറ്റ് ചിലര്‍ നിരീക്ഷിക്കുന്നു.
എന്തായാലും എസ്. എം. കൃഷ്ണയുടെ ഈ കാഴ്ചപ്പാടിന് യാതൊരു സാധ്യതയുമില്ലാത്ത വിധം വംശീയത നിഗൂഢമായി പ്രവര്‍ത്തിക്കുന്ന യുകെയില്‍ റിഷി സുനാകിനുള്ള വിജയസാധ്യത ഇപ്പോള്‍ വെറും ഒമ്പത് ശതമാനം മാത്രമാണ്. അര്‍ബന്‍ നക്സല്‍ എന്നാണ് ചിലര്‍ ഇദ്ദേഹത്തെ വിളിക്കുന്നത്. സംഗീതം ഒരിക്കലും രാഷ്ട്രീയത്തിന് അതീതമല്ലെന്ന് വിളിച്ചുപറയുന്ന ഗായകന് കൂടിയാണ് കൃഷ്ണ.
വാസ്തവത്തില്‍ സോണിയാഗാന്ധിയെ റിഷി സുനകുമായി താരതമ്യം ചെയ്യുന്നതില്‍ തന്നെ ശരികേടുണ്ട്. ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ ജനിച്ച വ്യക്തിയാണ് റിഷി സുനക്. സോണിയഗാന്ധിയാകട്ടെ ഇറ്റലിയില്‍ ജനിക്കുകയും പിന്നീട് വിവാഹത്തിലൂടെ ഇന്ത്യയിലെത്തിയ വ്യക്തിയുമാണ്. അതുകൊണ്ട് സോണിയ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം 100 ശതമാനം വിദേശിയാണെങ്കില്‍ ബ്രിട്ടണില്‍ ജനിച്ച റിഷി സുനക് വിദേശിയല്ല. ബ്രിട്ടീഷ് പൗരനാണ്. പഞ്ചാബില്‍ നിന്നും കിഴക്കന്‍ ആഫ്രിക്കയിലേക്ക് കുടിയേറിയവരാണ് റിഷി സുനകിന്റെ മുത്തച്ഛന്. റിഷി സുനകിന്റെ അച്ഛനും അമ്മയുമായ യഷ് വിര് സുനകും ഉഷ സുനകും കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നും യുകെയിലേക്ക് കുടിയേറിയ ശേഷമാണ് അവിടെ വെച്ച് റിഷി സുനക് ജനിക്കുന്നത്.
പുതിയ ദിശയില്‍ നീങ്ങാനുള്ള സമയം; സ്വാതന്ത്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, ആശംസകള്‍ നേര്‍ന്നു
സിരതമുരിന് എന്നും അമൃതോത്സവം
വിഭജന മുറിപ്പാടുകള്‍ അവതരിപ്പിച്ച് റെയില്‍വെ
ആഗോളശക്തിയുടെ അമൃതോത്സവം
വരൂ, പരമ വൈഭവത്തിലേക്ക് മൂന്നേറാം; ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സ്വാതന്ത്ര്യദിന സന്ദേശം
നുകരാം സ്വാതന്ത്ര്യാമൃതം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്