×
login
കേരളത്തിന് ക്രിയാത്മകവും വികസനോന്മുഖവുമായ ഭരണസംവിധാനം നല്‍കുകയാണ് ബിജെപിയുടെ ലക്ഷ്യം; താത്കാലിക നേട്ടമല്ല, സ്ഥായിയായ പുരോഗതി

കേന്ദ്ര സര്‍ക്കാരിന്റെ വികസന പരിപാടികളേയും ജനകീയ പരിപാടികളേയും കുറിച്ച് ജനത്തേ പ്രത്യേകം ബോധ്യപ്പെടുത്തേണ്ടകാര്യമില്ല. കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ളവരാണ് ജനങ്ങള്‍. കേരളവും അതൊക്കെ തിരിച്ചറിയുന്ന കാലമാണിത്.

കൊച്ചി: കേരളത്തിന് ക്രിയാത്മകവും വികസനോന്മുഖവുമായ ഭരണ സംവിധാനം നല്‍കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കേന്ദ്ര വാര്‍ത്താവിതരണ- യുവജനകാര്യ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍. ഏറെ വികസന സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. ഒത്തുകളി രാഷ്ട്രീയം നാടിനു ഗുണം ചെയ്യില്ല. കാര്യങ്ങള്‍ അറിഞ്ഞ് ഉള്‍ക്കൊണ്ടുകൊണ്ടുള്ള നടപടികളാണു വേണ്ടത്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മാര്‍ത്ഥതയും കാര്യശേഷിയും ഭാവനാ സമ്പന്നവുമായ സര്‍ക്കാരാണ് ഇവിടെ ആവശ്യം. അതു നല്‍കാന്‍ ബിജെപിക്കേ കഴിയൂ. സമര്‍ത്ഥരായ കാര്യകര്‍ത്താക്കളുടെ നിരയുള്ള പാര്‍ട്ടിയാണു ബിജെപി. കേന്ദ്രത്തിലടക്കം ബിജെപി അധികാരത്തിലെത്തിയ എല്ലായിടത്തും അതു തെളിയിച്ചിട്ടുമുണ്ട്. കേരളത്തില്‍ ആരോപണങ്ങള്‍ തുടരെ ഉണ്ടായിട്ടും മുഖ്യമന്ത്രിക്കെതിരെ നടപടി ഉണ്ടാകാത്തതിന്റെ പേരില്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം ആരോപിക്കുന്നതില്‍ കഴമ്പൊന്നുമില്ല. ഇഡി അടക്കമുള്ള അന്വേഷണ ഏജന്‍സികളും കോടതികളും അവരുടെ ജോലി ചെയ്തുകൊണ്ടിരിക്കും. കേന്ദ്ര സര്‍ക്കാരോ ഭരണകക്ഷിയോ അതില്‍ ഇടപെടുന്നില്ല. കേരളത്തില്‍ ഒത്തുതീര്‍പ്പ് ആരോപിക്കുന്നവരൊക്കെത്തന്നെയാണ് ദല്‍ഹിയിലും ബിഹാറിലും നേതാക്കള്‍ക്കെതിരായ നടപിടിയെ രാഷ്ട്രീയ പകപോക്കല്‍ എന്നു വിളിക്കുന്നതും.  

അഴിമതിക്കെതിരായ മുദ്രാവാക്യവുമായി രംഗത്തു വന്നവരാണ് ആം ആദ്മി പാര്‍ട്ടി. ഇന്ന് അവരുടെ മന്ത്രിമാരടക്കം അഴിമതിക്കേസില്‍ ജയിലിലാണ്. തരംപോലെ മാറ്റിപ്പറയുന്നതു സംശുദ്ധ രാഷ്ട്രീയമല്ല. നിലനില്‍പ്പിനുള്ള രാഷ്ട്രീയക്കളിയാണ്. അതു ബിജെപിയുടെ ശൈലിയല്ല.    


കേന്ദ്ര സര്‍ക്കാരിന്റെ വികസന പരിപാടികളേയും ജനകീയ പരിപാടികളേയും കുറിച്ച് ജനത്തേ പ്രത്യേകം ബോധ്യപ്പെടുത്തേണ്ടകാര്യമില്ല. കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ളവരാണ് ജനങ്ങള്‍. കേരളവും അതൊക്കെ തിരിച്ചറിയുന്ന കാലമാണിത്. നുണ പ്രചാരണങ്ങള്‍ക്ക് ആയുസ്സില്ല. നുണകളിലൂടെ മാത്രം പിടിച്ചു നില്‍ക്കാനുമാവില്ല. ബിജെപിയുടെ ലക്ഷ്യം താത്കാലിക നേട്ടമല്ല, സ്ഥായിയായ പുരോഗതിയാണ്. അതിലേയ്ക്കാണു രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്. ജനതയുടെ ഒന്നടങ്കം നന്മയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. ഒരുവിധത്തിലുമുള്ള ചേരിതിരിവോ ഭേദചിന്തയോ ഇല്ല. എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം എന്നതാണു മുദ്രാവാക്യം. ന്യൂനപക്ഷങ്ങള്‍ക്കു മുന്‍തൂക്കമുള്ള മേഖലയിലും ബിജെപി കൈവരിക്കുന്ന നേട്ടം അത് അടിവരയിട്ട് കാണിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.  

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.