×
login
വീണ്ടും അഖിലേഷ് യാദവിന് തിരിച്ചടി; ബിജെപിയിലെത്തിയ മരുമകള്‍ അപര്‍ണ യാദവിനെ അനുഗ്രഹിക്കുന്ന മുലായം സിങ്ങ് യാദവിന്‍റെ ചിത്രം വൈറല്‍

അഖിലേഷ് യാദവിനും സമാജ്വാദി പാര്‍ട്ടിക്കും തിരിച്ചടി നല്‍കിയത് ഇക്കുറി മുലായം സിങ്ങ് യാദവ് തന്നെ. സമാജ് വാദി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന തന്‍റെ മരുമകള്‍ക്ക് വിജയാശംസ നേരുന്ന മുലായംസിങ്ങ് യാദവിന്‍റെ ചിത്രം ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ലഖ്‌നോ: അഖിലേഷ് യാദവിനും സമാജ്വാദി പാര്‍ട്ടിക്കും തിരിച്ചടി നല്‍കിയത് ഇക്കുറി മുലായം സിങ്ങ് യാദവ് തന്നെ. സമാജ് വാദി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന തന്‍റെ മരുമകള്‍ക്ക് വിജയാശംസ നേരുന്ന മുലായംസിങ്ങ് യാദവിന്‍റെ ചിത്രം ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മുലായം സിങ്ങ് യാദവിന്‍റെ രണ്ടാം വിവാഹത്തിലെ മകന്‍ പ്രതീക് യാദവിന്‍റെ ഭാര്യയാണ് അപര്‍ണ്ണ യാദവ്. കഴിഞ്ഞ ദിവസമാണ് അപര്‍ണ്ണ യാദവ് സമാജ് വാദി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി മന്ത്രിമാരെയുള്‍പ്പെടെ കൂടെക്കൂട്ടി വലിയ കോലാഹലം സൃഷ്ടിക്കാന്‍ ശ്രമിച്ച അഖിലേഷ് യാദവിന് സ്വന്തം കുടുംബത്തില്‍ നിന്നു തന്നെയുള്ള തിരിച്ചടി അപ്രതീക്ഷിതമായിരുന്നു.

ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന അപര്‍ണ്ണയാദവിനെ സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാപകനായ മുലായം സിങ്ങ് യാദവ് തന്നെ അനുഗ്രഹിക്കുന്ന ചിത്രം അപര്‍ണ്ണ യാദവ് തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. 'ഭാരതീയ ജനതാ പാര്‍ട്ടിയില്‍ അംഗത്വമെടുത്ത ശേഷം അച്ഛന്‍റെ (നേതാജി) അനുഗ്രഹം വാങ്ങി,'- ഇതായിരുന്നു അപര്‍ണ്ണ യാദവ് ചിത്രത്തോടൊപ്പം കുറിച്ചത്. ഇത് അഖിലേഷ് യാദവിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.


'ഇതിനര്‍ത്ഥം മുലായം സിങ്ങ് യാദവ് ബിജെപിയുടെ വിജയം ആഗ്രഹിക്കുന്നുവെന്നാണ്,'- ട്വിറ്ററിലെ ഫോട്ടോയ്ക്ക് ഒരു ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ മറുപടി ഇങ്ങിനെയായിരുന്നു. അപര്‍ണ്ണ യാദവ് ബിജെപിയില്‍ ചേര്‍ന്നതിനെ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. അപര്‍ണ്ണ സമാജ് വാദി പാര്‍ട്ടി വിട്ടതോടെ പാര്‍ട്ടിക്കുള്ള കുടുംബവാഴ്ചയുടെ ഭാരം കുറഞ്ഞെന്നായിരുന്നു അഖിലേഷ് യാദവിന്‍റെ പരിഹാസം. എന്നാല്‍ സമാജ് വാദിയുടെ എല്ലാമായ അച്ഛന്‍ മുലായം സിങ്ങ് യാദവ് അപര്‍ണ്ണയ്ക്ക് നല്‍കിയ അനുഗ്രഹം അഖിലേഷ് യാദവിന് വലിയ തിരിച്ചടി തന്നെയാണ്. ബിജെപി മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, ധരം സിങ്ങ് സെയ്‌നി, ധാരാസിങ്ങ് ചൗഹാന്‍ എന്നിവരെ സമാജ് വാദി പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതിന് ശക്തമായ തിരിച്ചടിയാണ് അപര്‍ണ്ണയാദവ് ബിജെപിയില്‍ എത്തിയതോടെ അഖിലേഷ് യാദവിന് കിട്ടിയത്.

മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തനിക്ക് വലിയ പ്രചോദനമാണെന്ന് ബിജെപിയില്‍ ചേര്‍ന്ന അപര്‍ണ്ണ യാദവ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത് വലിയ തരംഗമുണര്‍ത്തിയിരുന്നു.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കോട്ടയിലാണ് അഖിലേഷ് യാദവ് അപര്‍ണ്ണയ്ക്ക് മത്സരിക്കാന്‍ അവസരം നല്‍കിയത്. അന്ന് ബിജെപിയുടെ റിത ബഹുഗുണ ജോഷിയില്‍ നിന്നും ഏറ്റുവാങ്ങിയ ദയനീയ പരാജയം അപര്‍ണ്ണയെ അഖിലേഷില്‍ നിന്നും അകറ്റിയിരുന്നു. ബിജെപി അപര്‍ണ്ണയെ മത്സരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്.

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.