ജ്ഞാനവ്യാപി മസ്ജിദ് സര്‍വേ സംബന്ധിച്ച കേസുകള്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിലേക്ക് മാറ്റി കഴിഞ്ഞ ദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എന്‍.വി. രമണ ഉത്തരവിട്ടിരുന്നു. ജ്ഞാനവ്യാപിയിലേതു പോലെ ഷാഹി ഈദ്ഗാഹിലും വീഡിയോ സര്‍വേ ആവശ്യപ്പെട്ടാണ് മനീഷ് യാദവ് എന്നയാള്‍ കോടതിയെ സമീപിച്ചത്.
ലഖ്നൗ: മഥുര ശ്രീകൃഷ്ണ ജന്മഭൂമിയില്‍ പണിത ഷാഹി ഈദ്ഗാഹ് മസ്ജിദിലും സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. വാരാണസിയിലെ ജ്ഞാനവ്യാപി -ശൃംഗാര ഗൗരി സമുച്ചയത്തിലെ സര്‍വേ നടപടികള്‍ നടക്കുന്നതിനിടെയാണ് സമാന ആവശ്യം മഥുരയിലും ഉയരുന്നത്.
ജ്ഞാനവ്യാപി മസ്ജിദ് സര്‍വേ സംബന്ധിച്ച കേസുകള്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിലേക്ക് മാറ്റി കഴിഞ്ഞ ദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എന്‍.വി. രമണ ഉത്തരവിട്ടിരുന്നു. ജ്ഞാനവ്യാപിയിലേതു പോലെ ഷാഹി ഈദ്ഗാഹിലും വീഡിയോ സര്‍വേ ആവശ്യപ്പെട്ടാണ് മനീഷ് യാദവ് എന്നയാള്‍ കോടതിയെ സമീപിച്ചത്. സര്‍വേക്കായി അഡ്വക്കേറ്റ് കമ്മിഷനെ നിയമിക്കണമെന്നാണ് ആവശ്യം. മനീഷ് യാദവിന്റെ ഹര്‍ജി മഥുര കോടതി ജൂലൈ ഒന്നിന് പരിഗണിക്കും.
ഷാഹി ഈദ്ഗാഹ് മസ്ജിദിന്റെ ഭിത്തിയിലെ അടയാളങ്ങള്‍ നീക്കം ചെയ്യുന്നത് ശ്രീകൃഷ്ണ ജന്മഭൂമിയിലാണ് മസ്ജിദ് പണിതതെന്നതിന്റെ തെളിവുകള്‍ നശിപ്പിക്കാനാണെന്നും അതില്‍ നിന്ന് മസ്ജിദ് അധികൃതരെ തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈദ്ഗാഹ പരിസരത്ത് നിലവിലുള്ള പുരാവസ്തുക്കള്‍ പരിശോധനയ്ക്ക് വിധേയമാക്കണം. ഇവ കോടതി പരിശോധിക്കണമെന്നും മനീഷ് യാദവ് ആവശ്യപ്പെട്ടു.
ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് മസ്ജിദുമായി ബന്ധപ്പെട്ട ഒമ്പത് കേസുകള്‍ തീര്‍പ്പാക്കാതെയുണ്ട്. ഇത് സംബന്ധിച്ച ഒരു കേസ് മഥുര കോടതി 19ന് പരിഗണിക്കും. എല്ലാ കേസുകളും നാല് മാസത്തിനകം തീര്‍പ്പാക്കണമെന്ന് അലഹബാദ് ഹൈക്കോടതി മഥുര കോടതിയോട് നിര്‍ദേശിച്ചു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി