×
login
ഗ്യാന്‍വാപി കേസ് : ശിവലിംഗം‍ കണ്ടെത്തിയ സ്ഥലം അടുത്ത ഉത്തരവ് വരെ സംരക്ഷിക്കണമെന്ന് സുപ്രീംകോടതി‍‍

വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയ സ്ഥലം അടുത്ത ഉത്തരവ് വരുന്നതുവരെ സംരക്ഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഈ ഉത്തരവ്.

ന്യൂദല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയ സ്ഥലം അടുത്ത ഉത്തരവ് വരുന്നതുവരെ സംരക്ഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഈ ഉത്തരവ്.  

അതേ സമയം അടുത്ത ഉത്തരവ് എന്നുണ്ടാകുമെന്ന കാര്യം കോടതി വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യം അനിശ്ചിതകാലത്തേക്ക് കോടതി നീട്ടിയിരിക്കുകയാണ്.  

ഇതോടെ ശിവലിംഗം കണ്ടെത്തിയ പ്രദേശം സംരക്ഷിക്കേണ്ടതായി വരും. ശിവലിംഗത്തിന്‍റെ സംരക്ഷണം നീട്ടണമെന്ന ഹിന്ദു സംഘടനകളുടെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്.  


കേസിന്‍റെ ചരിത്രം

2022 ഏപ്രിലിലാണ് യുപിയിലെ ഗ്യാന്‍വാപി-ശൃംഗാര്‍ ഗൗരി തര്‍ക്കം വാര്‍ത്തകളില്‍ നിറഞ്ഞത്. ഗ്യാന്‍വാപി പള്ളിയിലെ പുറംചുമരിനോട് ചേര്‍ന്നുള്ള ഹിന്ദുവിഗ്രഹങ്ങള്‍ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് സ്ത്രീകള്‍ കോടതിയെ സമീപിച്ചു. ഇതോടെ ഗ്യാന്‍വാപി പള്ളിസമുച്ചയത്തിന്‍റെ വീഡിയോ സര്‍വ്വേ നടത്താന്‍ കോടതി ഉത്തരവിട്ടു. ഈ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ അവിടെ ശിവലിംഗത്തിനോട് സാമ്യമുള്ള ഒരു വിഗ്രഹം വിശ്വാസികള്‍ ശരീരശുദ്ധിവരുത്തുന്ന കുളത്തില്‍ കണ്ടെത്തിയതായി ഹിന്ദു സംഘടനകള്‍ വീണ്ടും വാദിച്ചു. എന്നാല്‍ ഇത് ശിവലിംഗമല്ല, വിശ്വാസികള്‍ നമാസിന് ഉപയോഗിക്കുന്ന കുളത്തിലെ ജലധാരയുടെ ഭാഗമാണെന്നായിരുന്നു മറുപക്ഷത്തിന്‍റെ വാദം. 

 

 

  comment

  LATEST NEWS


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്


  കാന്താര: വരാഹരൂപം ഗാനത്തെച്ചൊല്ലിയുള്ള തര്‍ക്കം തീരുന്നില്ല; തൈക്കൂടത്തിന് അനുകൂലമായി ഹൈക്കോടതി വിധി; ജില്ലാ കോടതിയുടെ വിധിക്ക് സ്റ്റേ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.