×
login
രാജസ്ഥാനില്‍ ബിജെപി നേതാവിനുനേരെ ഇടനിലക്കാരുടെ അതിക്രമം; കയ്യേറ്റം ചെയ്തു വസ്ത്രങ്ങള്‍ വലിച്ചുകീറി, അപലപിച്ച് സംസ്ഥാന അധ്യക്ഷന്‍, വീഡിയോ

ജില്ലയിലുള്ള ഗംഗാ സിംഗ് ചൗക്കില്‍ ക്രമസമാധാനം, ജലസേചനം എന്നീ വിഷയങ്ങളില്‍ ബിജെപി കുത്തിയിരുന്ന് പ്രതിഷേധിക്കുമ്പോള്‍ ഒരുസംഘം ഇടനിലക്കാര്‍ കൂട്ടംകൂടി. തുടര്‍ന്നാണ് ബിജെപി പട്ടികജാതി മോര്‍ച്ച അധ്യക്ഷന്‍ കൈലാഷ് മേഘ്‌വാളിനെ കയ്യേറ്റം ചെയ്തതും വസ്ത്രം വലിച്ചുകീറിയതും.

ന്യൂദല്‍ഹി: രാജസ്ഥാനില്‍ ബിജെപി നേതാവിനെ ആക്രമിച്ചു ഇടനിലക്കാര്‍. ശ്രീ ഗംഗാനഗര്‍ ജില്ലയിലാണ് ബിജെപി നേതാവിനെ കയ്യേറ്റം ചെയ്ത് വസ്ത്രങ്ങള്‍ വലിച്ചുകീറിയത്. ജില്ലയിലുള്ള ഗംഗാ സിംഗ് ചൗക്കില്‍ ക്രമസമാധാനം, ജലസേചനം എന്നീ വിഷയങ്ങളില്‍ ബിജെപി കുത്തിയിരുന്ന് പ്രതിഷേധിക്കുമ്പോള്‍ ഒരുസംഘം ഇടനിലക്കാര്‍ കൂട്ടംകൂടി. തുടര്‍ന്നാണ് ബിജെപി പട്ടികജാതി മോര്‍ച്ച അധ്യക്ഷന്‍ കൈലാഷ് മേഘ്‌വാളിനെ കയ്യേറ്റം ചെയ്തതും വസ്ത്രം വലിച്ചുകീറിയതും. പിന്നാലെ പൊലീസ് എത്തിയാണ് അദ്ദേഹത്തെ രക്ഷിച്ചത്. 

ഇടനിലക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ചെറിയ രീതിയില്‍ ബലം പ്രയോഗിച്ചു. ബിജെപി നേതാവിനെതിരെ ഇടനിലക്കാര്‍ അതിക്രമം നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആക്രമണത്തെ ബിജെപി അപലിച്ചു. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ വ്യക്തമാക്കി. 'സംസ്ഥാനത്തെ ക്രമസമാധാന നില ആശങ്കപ്പെടുത്തുന്നതാണ്. 

ശ്രീ ഗംഗാനഗറിലെ ബിജെപിയുടെ പരിപാടി നേരത്തേ തീരുമാനിച്ചതായിരുന്നു. ദളിത് നേതാവ് കൈലാഷ് മേഘ്‌വാളിനെ ആക്രമിച്ചപ്പോള്‍ പൊലീസ് നിശബ്ദരായി നോക്കിനിന്നു. ഇത് പൊലീസ് സംവിധാനത്തിന്റെ പരാജയമാണ്'- നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര റാത്തോര്‍ ട്വീറ്റ് ചെയ്തു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുന്നത് കണക്കിലെടുത്ത് കേന്ദ്രകാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ഇടനിലക്കാര്‍ ശക്തിപ്പെടുത്തിയിരുന്നു. 

 

 

    comment

    LATEST NEWS


    ഇറ്റലിയിലെ പരിപാടിയില്‍ നിന്നും മമതയെ വിലക്കി വിദേശകാര്യമന്ത്രാലയം; ഇന്ത്യയിലെ മുഖ്യമന്ത്രിയ്ക്ക് ചേര്‍ന്നതല്ല പരിപാടിയെന്ന് വിശദീകരണം


    പാര്‍ട്ടിയുടെ തൊഴിലാളി ഗുണ്ടകളെ തള്ളി മുഖ്യമന്ത്രി; നോക്കുകൂലി അനുവദിക്കില്ല; നടന്നത് സാമൂഹിക വിരുദ്ധ നീക്കം; ശക്തമായ നടപടിയെന്ന് പിണറായി


    ശിവഗംഗയില്‍ ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം പങ്കെടുത്ത കോണ്‍ഗ്രസ് യോഗത്തില്‍ കൂട്ടത്തല്ല്


    ആദ്യം സംരക്ഷിക്കാന്‍ നോക്കി; മാധ്യമങ്ങളില്‍ സ്ഥിതി വഷളായപ്പോള്‍ വ്യവസായിയെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍


    ബാറുകളില്‍ ഇരുന്ന് കുടിക്കാം; സര്‍ട്ടിഫിക്കറ്റില്ലാതെ പുറത്തിറങ്ങാം; ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും നീന്തല്‍ കുളങ്ങളും തുറക്കാം; കേരളം തുറക്കുന്നു


    അഫ്ഗാന്‍ ഭീകരരുടെ മണ്ണാക്കി മാറ്റാനാവില്ല; സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കണം; ഭീകരവാദം തടയുന്നതില്‍ യുഎന്നിന് വീഴ്ച പറ്റി; ആഞ്ഞടിച്ച് മോദി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.