×
login
ജമ്മു കശ്മീരില്‍ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; പൈലറ്റിനും, സഹപൈലറ്റിനുമായി തിരച്ചില്‍ ഊര്‍ജിതം

അസുഖബാധിതരായ അതിര്‍ത്തി സുരക്ഷാസേനാംഗങ്ങളെ കൊണ്ടുവരുന്നതിനായാണ് ഹെലികോപ്ടര്‍ പോയത്. അപകട കാരണം വ്യക്തമല്ല. ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോശം കാലാവസ്ഥയെത്തുടര്‍ന്ന് വഴിമാറുകയായിരുന്നു എന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയെന്നു സേനാവൃത്തങ്ങള്‍ അറിയിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്ടര്‍ തകര്‍ന്നുവീണു. വടക്കന്‍ കശ്മീരിലെ ബന്ദിപ്പോറ ഗുരേസ് സെക്ടറിലാണ് അപകടം.

അസുഖബാധിതരായ അതിര്‍ത്തി സുരക്ഷാസേനാംഗങ്ങളെ കൊണ്ടുവരുന്നതിനായാണ് ഹെലികോപ്ടര്‍ പോയത്. അപകട കാരണം വ്യക്തമല്ല. ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോശം കാലാവസ്ഥയെത്തുടര്‍ന്ന് വഴിമാറുകയായിരുന്നു എന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയെന്നു സേനാവൃത്തങ്ങള്‍ അറിയിച്ചു. പൈലറ്റും സഹപൈലറ്റുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. പ്രദേശം മുഴുവന്‍ മഞ്ഞുമൂടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടശേഷം ഇരുവരെയും കാണ്മാനില്ല. ഇവര്‍ക്കായി സുരക്ഷാ സേന തിരച്ചില്‍ തുടരുകയാണ്. അപകടം സംഭവിക്കുമെന്ന് ഉറപ്പായതോടെ ഇരുവരും ഹെലികോപ്റ്ററില്‍ നിന്നും രക്ഷപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.


 

 

 

 

  comment

  LATEST NEWS


  മണിരത്‌നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ തേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്


  മന്ത്രി സജി ചെറിയാന്‍ പ്രസംഗിച്ചത് രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച്; ഭരണഘടനയെ അവഹേളിച്ചെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് സിപിഎം


  'വിധി' എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒരു ദിവസം കവര്‍ന്നു; ജീവിതത്തില്‍ തളര്‍ന്നു പോയ നിമിഷത്തിലെ വേദന പങ്കുവച്ച് ഏകനാഥ് ഷിന്‍ഡെ (വീഡിയോ)


  അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്‍


  തൃപ്പൂണിത്തുറയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്


  സജിചെറിയാനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണം; പുറത്തുവരുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ഭരണഘടനയോടുള്ള അനാദരവെന്നും കെ.സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.