×
login
ലഡാക്കില്‍ ചൈനയെ ചെറുക്കാന്‍ 15,000 സൈനികരെക്കൂടി വിന്യസിച്ച് ഇന്ത്യ

ചൈനയില്‍ നിന്നുള്ള ആക്രമണഭീഷണി ചെറുക്കാന്‍ കിഴക്കന്‍ ലഡാക്കില്‍ 15,000 സൈനികരെ അധികമായി വിന്യസിച്ച് ഇന്ത്യ. ജമ്മു കശ്മീരില്‍ തീവ്രവാദത്തെ ചെറുക്കാനുള്ള സേനാവിഭാഗത്തില്‍പ്പെട്ടവരാണ് ഈ സൈനികര്‍.

ന്യൂദല്‍ഹി: ചൈനയില്‍ നിന്നുള്ള ആക്രമണഭീഷണി ചെറുക്കാന്‍ കിഴക്കന്‍ ലഡാക്കില്‍ 15,000 സൈനികരെ അധികമായി വിന്യസിച്ച് ഇന്ത്യ. ജമ്മു കശ്മീരില്‍ തീവ്രവാദത്തെ ചെറുക്കാനുള്ള സേനാവിഭാഗത്തില്‍പ്പെട്ടവരാണ് ഈ സൈനികര്‍.  

ചൈനയ്‌ക്കെതിരെ ലെയില്‍ തമ്പടിക്കുന്ന ഇന്ത്യന്‍ സേനയുടെ 14 കോര്‍പ്‌സിനെ സഹായിക്കാനാണ് ഈ 15,000 സൈനികരെ നിയോഗിച്ചിരിക്കുന്നത്. ഇപ്പോള്‍ ലഡാക്ക് സെക്ടറില്‍ രണ്ട് ഫുള്‍ ഡിവിഷനുകളെ  വിന്യസിച്ചിട്ടുണ്ട്. ഇന്ത്യന്‍ സേനയുടെ 17 മൗണ്ടെയ്ന്‍ സ്‌ട്രൈക്ക് കോര്‍പ്‌സിനെ സഹായിക്കാന്‍ 10,000 അധിക ട്രൂപ്പിനെ ആയുധങ്ങളോടെ ഇന്തോ-ചൈന അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.

യുദ്ധസാഹചര്യത്തില്‍ ചൈനയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിടുക എന്ന ഉത്തരവാദിത്വമാണ് 17 മൗണ്ടെയ്ന്‍ സ്‌ട്രൈക് കോര്‍പ്‌സിന്. ഒരു വര്‍ഷത്തിലധികമായി ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് 17 മൗണ്ടെയ്ന്‍ സ്‌ട്രൈക് കോര്‍പ്‌സിനെ ശക്തിപ്പെടുത്തിയത്.

പാംഗോംഗ് തടാകത്തിന്‍റെ തെക്കന്‍ തീരത്ത് ഇന്ത്യ തന്ത്രപരമായ നീക്കം നടത്തിയതിനാലാണ് ഫിംഗര്‍ ഏരിയയില്‍ നിന്നും ചൈനീസ് സൈന്യം പിന്‍വാങ്ങിയത്. സംഘര്‍ഷമേഖലകളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതിനെക്കുറിച്ച് ഇരുവിഭാഗങ്ങളും ചര്‍ച്ച തുടരുകയാണ്.

  comment

  LATEST NEWS


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


  അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍


  ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്...കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച സിദ്ദുവിനെ വിമര്‍ശിച്ച് അമരീന്ദര്‍


  'കൊച്ചിയിലെ വീട്ടില്‍ മുഖ്യമന്ത്രിയെത്തും', തട്ടിപ്പിനായി മോന്‍സന്‍ പിണറായിയുടെ പേരും ഉപയോഗപ്പെടുത്തി; പല നുണകളും പ്രചരിപ്പിച്ചു, ശബ്ദരേഖ പുറത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.