ഭീകരരെ മണത്തറിയാന്‍ പ്രത്യേക പരിശീലനം സിദ്ധിച്ച കശ്മീര്‍ സൈന്യത്തിന്റെ സ്വന്തം നായയാണ് അക്സല്‍. കഴിഞ്ഞ ദിവസം അത്തരമൊരു വേട്ടയാടല്‍ ശ്രമം അക്സലിനെ വീരമൃത്യുവിലേക്ക് നയിച്ചു.
ന്യൂഡൽഹി: ഭീകരരെ മണത്തറിയാന്‍ പ്രത്യേക പരിശീലനം സിദ്ധിച്ച കശ്മീര്‍ സൈന്യത്തിന്റെ സ്വന്തം നായയാണ് അക്സല്‍. കഴിഞ്ഞ ദിവസം അത്തരമൊരു വേട്ടയാടല്‍ ശ്രമം അക്സലിനെ വീരമൃത്യുവിലേക്ക് നയിച്ചു.
കഴിഞ്ഞ ദിവസം കശ്മീരിലെ ബാരമുള്ളയിലെ വാണിഗംബാലയില് ഭീകരർക്ക് വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു സൈന്യം. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന കെട്ടിടത്തില്‍ മണം പിടിക്കാന്‍ ആദ്യം ബാലാജി പോയി വാതിലില്‍ നിന്നു. പിന്നാലെ അക്സല്‍ മണം പിടിച്ച് കെട്ടിടത്തിനുള്ളിലെ മുറിയില്‍ ഓടിക്കയറി. ആദ്യ മുറിയിൽ ഭീകരര്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ അക്സല്‍ രണ്ടാമത്തെ മുറിയിലേക്ക് കയറിയതും ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തു.
അക്സലിനെ പരിശീലിപ്പിച്ചിരുന്ന സൈനികന് അവനെ തലോടുന്ന വൈറല്‍ വീഡിയോ:
Twitter tweet: https://twitter.com/MajorPoonia/status/1553592562186846209
ബാലാജി ഉള്ളിലേക്ക് കയറാത്തതിനാല്‍ രക്ഷപ്പെട്ടു. വെടിയേറ്റ് 15 സെക്കന്റ് നേരം പിടഞ്ഞ ശേഷം അക്സല്‍ ജീവന് വെടിഞ്ഞു. പിന്നാലെ ഏറ്റുമുട്ടലില്‍ സൈന്യം മുറിയില്‍ ഒളിച്ചിരുന്ന അക്തര്‍ ഹുസൈന് ഭട്ടിനെ വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്കും ഏതാനും പൊലീസുകാര്‍ക്കും പരിക്കേറ്റു.
ഇളം തവിട്ടുനിറമുള്ള അക്സല്‍ ബെല്‍ജിയന്‍ മലിനോയിസ് വംശത്തില്‍പ്പെടുന്ന നായ് ആണ്. ഐഎസ്ഐഎസ് ഭീകരന് അല്‍ ബേക്കര്‍ അല്‍-ബാഗ്ദാദിയെ പിടികൂടാന്‍ യുഎസ് സൈന്യത്തെ സഹായിച്ചതോടെയാണ് ബെല്‍ജിയന്‍ മലിനോയിസ് നായകള്‍ക്ക് ലോകത്തെങ്ങും സൈന്യത്തിലും പൊലീസ് സേനയിലും പ്രിയമേറിയത്.
അക്സലിന്റെ വിയോഗത്തില്‍ അനുശോചിച്ച് നോര്‍ത്തേണ്‍ കമാന്റ് :
Twitter tweet: https://twitter.com/NorthernComd_IA/status/1553407761802702848
രണ്ട് വയസുകാരനായ അക്സൽ ഭീകരവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഇന്ത്യൻ സൈന്യത്തിന്റെ 26-ാം രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിലെ നായ ആണ്. തീവ്രവാദികളുടെ ഒളികേന്ദ്രങ്ങളില്‍ പാഞ്ഞ് ചെന്ന് അവരെ കടിച്ചുകീറുന്നവനായിരുന്നു അക്സല്‍. നിരവധി തീവ്രവാദവിരുദ്ധ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കെ9 ഉദ്യോഗസ്ഥനായാണ് സൈന്യം അക്സലിനെ പരിഗണിക്കുന്നത്. ചിലപ്പോള്‍ ശരീരത്തില്‍ ഘടിപ്പിച്ച ക്യാമറയുമായി പാഞ്ഞുചെല്ലുമ്പോള്‍ ഭീകരരുടെ കയ്യിലുള്ള ആയുധങ്ങള്‍ എന്തൊക്കെ എന്നതിന്രെ പോലും വിശദാംശങ്ങള്‍ സൈന്യത്തിന് ലഭിക്കും. ഡ്രോണുകള്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന കെട്ടിടമോ വീടോ കാണിച്ചുതരും. പക്ഷെ അതിനുള്ളില്‍ ഏത് മുറിയിലാണ് അവര്‍ ഒളിച്ചിരിക്കുന്നതെന്ന് ഡ്രോണിന് പറയാനാവില്ല. അവിടെയാണ് അക്സലിനെപ്പോലുള്ള നായ്ക്കളുടെ പ്രവര്‍ത്തനം. ഏത് മുറിയിലാണ് ഏറ്റുമുട്ടല്‍ വേണ്ടിവരുന്നതെന്ന് അക്സല്‍ പറഞ്ഞ് തരുമെന്ന് ഒരു സൈനികന് പറയുന്നു.
സൈന്യം ഞായറാഴ്ച ആർമി ഡോഗ് അക്സലിന് ആദരാഞ്ജലിയർപ്പിച്ചു. ബാരമുള്ളയിലെ ഫോഴ്സ് കമാൻഡര്‍ അക്സലിനെ സംസ്കാരിച്ച ഇടത്തില്‍ റീത്ത് സമര്‍പ്പിച്ചു. അക്സലിനെ പരിശീലിപ്പിച്ചിരുന്ന സൈനികന് ആകെ തകര്‍ന്ന നിലയിലാണ്. ഈ പരിശീലനകന് അക്സലിനെ തലോടുന്ന വീഡിയോ വൈറലാണ്. അക്സലിന്റെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ തുളച്ചുകയറിയെന്ന് പരിശീലകന് പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ ഈ വെടിയുണ്ടകള്‍ പുറത്തെടുത്തു. "സോപോറിലെ തുലിബുലില് ഈയിടെ ഒരു ഏറ്റുമുട്ടലിന് ഞങ്ങള്‍ പോയിരുന്നു. അതില്‍ അക്സല്‍ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചു. രണ്ട് തീവ്രവാദികളെ അന്ന് വധിച്ചു."- ഒരു സൈനികന് പറഞ്ഞു.
ഇന്ത്യയ്ക്കിത് ഐതിഹാസിക ദിനം, രാജ്യത്തിനായി പോരാടിയവരെ ഓര്‍ക്കണം; സ്വാതന്ത്ര്യ സമരപോരാളികളോടുള്ള കടം നമ്മള് വീട്ടണമെന്ന് പ്രധാനമന്ത്രി
പുതിയ ദിശയില്‍ നീങ്ങാനുള്ള സമയം; സ്വാതന്ത്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, ആശംസകള്‍ നേര്‍ന്നു
സിരതമുരിന് എന്നും അമൃതോത്സവം
വിഭജന മുറിപ്പാടുകള്‍ അവതരിപ്പിച്ച് റെയില്‍വെ
ആഗോളശക്തിയുടെ അമൃതോത്സവം
വരൂ, പരമ വൈഭവത്തിലേക്ക് മൂന്നേറാം; ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സ്വാതന്ത്ര്യദിന സന്ദേശം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്