×
login
ചൈനയെ ഭാഷാപരമായും നേരിടാന്‍ സൈനികരെ പ്രാപ്തരാക്കി ഇന്ത്യ; ഇന്തോ-ചൈന നിയന്ത്രണ രേഖയിലെ സൈനികരെ തിബത്തന്‍ ഭാഷ പഠിപ്പിക്കും

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് തിബത്തന്‍ ഭാഷയും സംസ്കാരവും പഠിപ്പിക്കാന്‍ കേന്ദ്ര തീരുമാനം. ചൈനയുമായി സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം.

ന്യൂദല്‍ഹി: ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് തിബത്തന്‍ ഭാഷയും സംസ്കാരവും പഠിപ്പിക്കാന്‍ കേന്ദ്ര തീരുമാനം. 

ചൈനയുമായി സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം.  ഇതുവഴി അവര്‍ക്ക് അതിര്‍ത്തിപ്രദേശത്തിലെ ജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാം. അവരുമായി സൗഹൃദപരമായി ഇടപഴകാം. ഭാഷയുടെ കരുത്ത് സൈന്യത്തിന് നേട്ടമാകുമെന്ന് കരുതുന്നു. 

ഇതിന്‍റെ ഭാഗമായി ഇന്ത്യന്‍ സേന തിബറ്റോളജി എന്ന പേരില്‍ ഒരു പരിശീലന കോഴ്സ് ആരംഭിച്ചു. തിബത്തന്‍ ഭാഷ, സംസ്കാരം, തിബത്തന്‍ പാരമ്പര്യം, രാഷ്ടീയം, വിവരയുദ്ധം എന്നിവ കോഴ്സിന്‍റെ ഭാഗമായി പഠിപ്പിക്കും. അരുണാചല്‍ പ്രദേശിലെ ഹിമാലയന്‍ കള്‍ച്ചറല്‍ സ്റ്റഡീസാണ് ഈ കോഴ്സ് പഠിപ്പിക്കുന്നത്. ആദ്യ ബാച്ച് പഠിച്ച് പുറത്തിറങ്ങി.  

അരുണാചല്‍ പ്രദേശിലെ ഭാഗങ്ങളില്‍ പോകുന്ന സൈനികര്‍ തിബത്തിന്‍റെ സംസ്കാരവും ഭാഷയും പാരമ്പര്യവും പഠിക്കേണ്ടത് അത്യാവശ്യമാണെന്ന് അരുണാചല്‍പ്രദേശിലെ തെംഗയില്‍ 5 മൗണ്ടേന്‍ ഡിവിഷനിന്‍റെ ചുമതലയുള്ള മുതിര്‍ന്ന ആര്‍മി ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിബത്തന്‍ പ്രശ്നങ്ങള്‍ അടുത്തറിയുന്ന ലാമമാരെയും പരിശീലനത്തിന് ഉപയോഗിക്കുന്നുണ്ട്. ഇതിനായി ബൊംഡില മൊണാസ്റ്ററിയിലെ ബുദ്ധസന്യാസിമാരെ അധ്യാപകരായി നിയോഗിക്കും.  

തിബത്തോളജി കോഴ്സ് പഠിപ്പിക്കാന്‍ രാജ്യത്ത് ഏഴ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഒരെണ്ണം സിക്കിമില്‍ നംഗ്യാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റോളജിയുമാണ്. ഈ ഏഴ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുമായി കോഴ്സ് പഠിപ്പിക്കാന്‍ സേന ധാരണാപത്രം ഒപ്പുവെച്ചു. ഇതുവരെ 150 കരസേന ഉദ്യോഗസ്ഥരെ കോഴ്സ് പഠിപ്പിച്ചിട്ടുണ്ട്.  

ഇനി വര്‍ഷം രണ്ട് കോഴ്സുകള്‍ നടത്തും. ഇതില്‍ 15 മുതല്‍ 20 ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കും. ഇവിടെ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗസ്ഥര്‍ അതത് ബറ്റാലിയനുകള്‍ക്ക് പരിശീലനം നല്‍കും.  

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.