×
login
പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായ പഞ്ചാബ് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് അസം‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ‍്മ

പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയെ അറസ്റ്റ് ചെയ്യണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.

ഗുവാഹത്തി: പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായ punjab-cm/' class='tag_highlight_color_detail'>പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയെ അറസ്റ്റ് ചെയ്യണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.

കോണ്‍ഗ്രസ് ഹൈക്കമാന്‍റും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ഛന്നിയും ഈ ഗൂഢാലോചനയില്‍ നേരിട്ട് പങ്കാളിയാണെന്നും ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു. ജനവരി അഞ്ചിന് പഞ്ചാബ് സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ അകമ്പടി വാഹനം ഒരു ഫ്‌ളൈഓവറില്‍ റോഡ് തടസ്സം കാരണം 15-20 മിനിറ്റ് നേരം കുടുങ്ങിപ്പോയിരുന്നു.

'കോണ്‍ഗ്രസ് നേതാക്കളുടെ ബുദ്ധിശൂന്യമായ പ്രതികരണങ്ങള്‍ കാണുമ്പോള്‍ ഈ ഗൂഢാലോചനയില്‍ അവരും പങ്കാളികളാണെന്ന് വിശ്വസിക്കേണ്ടതായി വരും. ഡിഎസ്പിയുടെയും പഞ്ചാബ് പൊലീസിലെ എസ് എച്ച് ഒയുടെയും പ്രതികരണങ്ങളില്‍ നിന്നും പഞ്ചാബ് സര്‍ക്കാരിന് ഈ ഗൂഢാലോചനയെപ്പറ്റി മുഴുവന്‍ കാര്യങ്ങളും അറിയാമെന്നാണ് വ്യക്തമാകുന്നത്. പ്രധാനമന്ത്രിയുടെ പരിപാടി ചില തീവ്രവാദി സംഘങ്ങളുടെ ഗൂഡാലോചന കാരണം തടസ്സപ്പെട്ടു. എന്നാല്‍ രാജ്യത്തെ പ്രധാനമന്ത്രിയെ രക്ഷിക്കുന്നതില്‍ നിന്നും പഞ്ചാബ് പൊലീസിനെ തടയുകയായിരുന്നു പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.'- ഹിമന്ത ബിശ്വ ശര്‍മ്മ അഭിപ്രായപ്പെട്ടു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.