×
login
യുപിയിലെ ബിജെപി സര്‍ക്കാരില്‍ നിന്നും മന്ത്രിസ്ഥാനം രാജിവെച്ച സ്വാമി പ്രസാദ് മൗര്യയ്ക്ക് അറസ്റ്റ് വാറന്‍റ‍യച്ച് യുപി കോടതി

: യുപിയിലെ ബിജെപി സര്‍ക്കാരില്‍ നിന്നും മന്ത്രിസ്ഥാനം രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന സ്വാമി പ്രസാദ് മൗര്യയ്‌ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച് യുപി കോടതി.

ലഖ്‌നോ: യുപിയിലെ ബിജെപി സര്‍ക്കാരില്‍ നിന്നും മന്ത്രിസ്ഥാനം രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന സ്വാമി പ്രസാദ് മൗര്യയ്‌ക്കെതിരെ അറസ്റ്റ് വാറന്‍റ്  പുറപ്പെടുവിച്ച് യുപി കോടതി.

ഏഴുവര്‍ഷം മുന്‍പ് സ്വാമി പ്രസാദ് മൗര്യ നടത്തിയ ഒരു വിവാദപ്രസംഗത്തെ അടിസ്ഥാനമാക്കിയാണ് അറസ്റ്റ് വാറന്‍റ്. ദേവതകളെപ്പറ്റി സ്വാമി പ്രസാ് മൗര്യ 2014ല്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം കണക്കിലെടുത്താണ് അറസ്റ്റ് വാറന്‍റ്.  

സുല്‍ത്താന്‍പൂര്‍ കോടതി ചൊവ്വാഴ്ച  ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ബുധനാഴ്ച ബുധനാഴ്ച കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസയച്ചിരുന്നെങ്കിലും സ്വാമി പ്രസാദ് മൗര്യ ഹാജരായില്ല. പകരം ജനവരി 24ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മതവിദ്വേഷം വളര്‍ത്തുന്ന പ്രസ്താവനയാണ് സ്വാമി പ്രസാദ് മൗര്യ നടത്തിയത്. അന്ന് മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ (ബിഎസ്പി) ഭാഗമായിരുന്നു സ്വാമി പ്രസാദ് മൗര്യ. 'വിവാഹസമയത്ത് പാര്‍വ്വതിദേവിയേയോ ഭഗവാന്‍ ഗണേശനെയെ ആരാധിക്കരുത്. ദളിതരെയും പിന്നാക്കക്കാരെയും തടവിലിടാനും വഴിതെറ്റിക്കാനും ഉന്നതജാതിക്കാര്‍ക്ക് ആധിപത്യമുള്ള സംവിധാനത്തിന്‍റെ ഗൂഡാലോചനയുടെ ഭാഗമാണിത്,'- ഇതായിരുന്നു സ്വാമി പ്രസാദ് മൗര്യയുടെ വിവാദപ്രസംഗത്തിലെ ഭാഗം.

2016ല്‍ ഇദ്ദേഹത്തിന്‍റെ അറസ്റ്റ് അലഹാബാദ് കോടതി തടഞ്ഞിരുന്നു.

ഈ വിഷയം പ്രത്യേക എംപി-എംഎല്‍എ കോടതി ജനവരി 24ന് പരിഗണിക്കും. ഇതിനിടെ സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് ട്വിറ്ററില്‍ പങ്കുവെച്ചു.


മുങ്ങുന്ന കപ്പലിലേക്ക് പോകരുതെന്ന് സ്വാമി പ്രസാദ് മൗര്യയെ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഉപദേശിച്ചു. ഇരുന്ന ചിന്തിച്ച ശേഷം സംസാരിക്കാനും അദ്ദേഹം ഉപദേശിച്ചിരുന്നു.

ഇക്കുറി വന്‍ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് ടൈംസ് നൗ നടത്തിയ പ്രീപോള്‍ സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

ഈ വിഷയം പ്രത്യേക എംപി-എംഎല്‍എ കോടതി ജനവരി 24ന് പരിഗണിക്കും. ഇതിനിടെ സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് ട്വിറ്ററില്‍ പങ്കുവെച്ചു.

മുങ്ങുന്ന കപ്പലിലേക്ക് പോകരുതെന്ന് സ്വാമി പ്രസാദ് മൗര്യയെ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഉപദേശിച്ചു. ഇരുന്ന ചിന്തിച്ച ശേഷം സംസാരിക്കാനും അദ്ദേഹം ഉപദേശിച്ചിരുന്നു.

ഇക്കുറി വന്‍ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് ടൈംസ് നൗ നടത്തിയ പ്രീപോള്‍ സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.