×
login
വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്

ഭര്‍ത്താവിന്റെ ചിതയില്‍ പ്രാണന്‍ ഉപേക്ഷിക്കേണ്ടിവന്ന തിമ്മമ്മ എന്ന സാധാരണ വീട്ടമ്മയുടെ നിത്യജീവന്റെ പ്രതീകമാണ് ഈ പടുകൂറ്റന്‍ തണല്‍മരം. തിമ്മമ്മ എരിഞ്ഞുതീര്‍ന്ന ചിതയില്‍ കിളിര്‍ത്തതാണിത്. തിമ്മമ്മയുടെ ആത്മാവ് ഈ വൃക്ഷമായി പുനര്‍ജനിച്ചുവെന്നും നാടിനാകെ തണലായി വളര്‍ന്നുവെന്നും കഥകള്‍ പിറന്നു.

അനന്തപൂര്‍ (ആന്ധ്ര): അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്... ഒരു നാടിനാകെ തണല്‍... തിമ്മമ്മ മാരിമാനു അഥവാ തിമ്മമ്മയുടെ ആല്‍മരം വിസ്മയമാണ്... ലോകത്തിലെ ഒറ്റമരമേലാപ്പാണ് തിമ്മമ്മ മാരിമാനു. 1989ല്‍ ഗിന്നസ് ബുക്കിലിടം തേടിയതു മുതല്‍ ലോകം തിമ്മമ്മയുടെ ആല്‍മരം തേടി എത്തുന്നു.  

ഭര്‍ത്താവിന്റെ ചിതയില്‍ പ്രാണന്‍ ഉപേക്ഷിക്കേണ്ടിവന്ന തിമ്മമ്മ എന്ന സാധാരണ വീട്ടമ്മയുടെ നിത്യജീവന്റെ പ്രതീകമാണ് ഈ പടുകൂറ്റന്‍ തണല്‍മരം. തിമ്മമ്മ എരിഞ്ഞുതീര്‍ന്ന ചിതയില്‍ കിളിര്‍ത്തതാണിത്. തിമ്മമ്മയുടെ ആത്മാവ് ഈ വൃക്ഷമായി പുനര്‍ജനിച്ചുവെന്നും നാടിനാകെ തണലായി വളര്‍ന്നുവെന്നും കഥകള്‍ പിറന്നു. തിമ്മമ്മ പിന്നെ നാടിന് ദേവിയായി. ഈ തണലില്‍ ക്ഷേത്രമുയര്‍ന്നു. കുഞ്ഞുങ്ങളില്ലാത്തവര്‍ തിമ്മമ്മയെ പ്രാര്‍ത്ഥിച്ചാല്‍ അതിന് ഫലമുണ്ടാകുമെന്ന് വിശ്വാസം വളര്‍ന്നു.  

ജാതിയും മതവും ഉയര്‍ത്തിയ മതിലുകള്‍ മറികടന്ന് തിമ്മമ്മ മാരിമാനുവിന്റെ തണലിലേക്ക് ആശ്വാസം തേടി ആയിരങ്ങളെത്തി. മരം അവര്‍ക്ക് അമ്മയായി... ഓരോ ദിവസവും വളരുകയാണ് തിമ്മമ്മ... സ്‌നേഹത്തിന്റെ നൂറുകണക്കിന് കരങ്ങള്‍ വേരുകളാക്കി മണ്ണിലൂന്നി, ജീവിതത്തണല്‍ തേടുന്നവര്‍ക്ക് ആശ്രയമായി...

  comment

  LATEST NEWS


  പുത്തന്‍ ചരിത്രത്തിനൊരുങ്ങി ഭാരതം; അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക്‌സ് ഉല്‍പാദനം 300 ബില്യണ്‍ ഡോളറിലെത്തും: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍


  നടി അനന്യ പാണ്ഡെയുടെ ലാപ് ടോപും മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനയ്ക്കയച്ച് നര്‍ക്കോട്ടിക് ബ്യൂറോ


  2021ലെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ 19ന്; ഭാരതത്തില്‍ ദൃശ്യമാവുക കുറച്ച് സമയത്തേക്ക് മാത്രം


  കോഴിക്കോട് മാരക മയക്കുമരുന്ന് വേട്ട; 18 എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് എക്‌സൈസിന്‍റെ പിടിയില്‍


  സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തടയണം,​ അമിതവേഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


  നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.