×
login
'5 സംസ്ഥാനങ്ങളിലും കടുത്ത മത്സരമാണെന്ന് റിപ്പോര്‍ട്ടര്‍മാര്‍ പറഞ്ഞു; ഫലം വന്നപ്പോള്‍ ബിജെപി തൂത്തുവാരി'- ജേണലിസ്റ്റുകളെ വിമര്‍ശിച്ച് അരുണ്‍ ഷൂറി

യുപി ഉള്‍പ്പെടെ ഈയിടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പത്രപ്രവര്‍ത്തര്‍ ഉപയോഗശൂന്യമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയെന്ന് പത്രപ്രവര്‍ത്തകന്‍ അരുണ്‍ ഷൂറി. മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലാണ് അരുണ്‍ ഷൂറി ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചത്.

ന്യൂദല്‍ഹി: യുപി ഉള്‍പ്പെടെ ഈയിടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പത്രപ്രവര്‍ത്തര്‍ ഉപയോഗശൂന്യമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയെന്ന് പത്രപ്രവര്‍ത്തകന്‍ അരുണ്‍ ഷൂറി. മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലാണ് അരുണ്‍ ഷൂറി ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചത്.  

"ഈ സംസ്ഥാനങ്ങളിലെല്ലാം കടുത്ത മത്സരം നടക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തൊട്ട് മുന്‍പ് വരെ മിക്ക മാധ്യമറിപ്പോര്‍ട്ടര്‍മാരും പറഞ്ഞതും എഴുതിയതും. ഭൂരിപക്ഷം വളരെ കുറവായിരിക്കും, അതായിരിക്കും ഇതായിരിക്കും എന്നൊക്കെയായിരുന്നു പറച്ചില്‍"- അരുണ്‍ ഷൂറി പറഞ്ഞു.

"എന്നാല്‍ ഫലം പുറത്തുവന്നപ്പോഴോ ബിജെപി തൂത്തുവാരി. പറഞ്ഞതിനൊന്നും ഒരു അടിസ്ഥാനവുമുണ്ടായില്ല."- അരുണ്‍ ഷൂറി പറഞ്ഞു. ഇപ്പോഴത്തെ മാധ്യമപ്രവര്‍ത്തനത്തില്‍ യാഥാര്‍ത്ഥ്യങ്ങള്‍ പ്രതിഫലിക്കുന്നില്ല എന്ന വിമര്‍ശനം ഉയര്‍ത്തുകയായിരുന്നു പ്രശസ്ത ജേണലിസ്റ്റ് അരുണ്‍ ഷൂറി. 

    comment

    LATEST NEWS


    'വിധി' എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒരു ദിവസം കവര്‍ന്നു; ജീവിതത്തില്‍ തളര്‍ന്നു പോയ നിമിഷത്തിലെ വേദന പങ്കുവച്ച് ഏകനാഥ് ഷിന്‍ഡെ (വീഡിയോ)


    അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്‍


    തൃപ്പൂണിത്തുറയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്


    സജിചെറിയാനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണം; പുറത്തുവരുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ഭരണഘടനയോടുള്ള അനാദരവെന്നും കെ.സുരേന്ദ്രന്‍


    വെള്ളത്തിന് മുകളില്‍ അന്‍പതടി വലുപ്പമുള്ള കമലഹാസന്‍ ചിത്രം തീര്‍ത്ത് ഡാവിഞ്ചി സുരേഷ്; വര്‍ണ്ണങ്ങളില്‍ പിറന്നത് എണ്‍പതഞ്ചാമതെ മീഡിയം


    ആവിക്കല്‍ മലിനജല പ്ലാന്റിനെതിരെയുള്ള സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍; ആളുകളെ തെറ്റിദ്ധരിപ്പിച്ച് സമരം സംഘടിപ്പിക്കുകയാണെന്ന് എം.വി. ഗോവിന്ദന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.