×
login
വാട്‌സ്ആപ്പ് ചാറ്റുകളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു, തെളിവുകള്‍ കണ്ടെത്താന്‍ എന്‍സിബിക്ക് കഴിഞ്ഞിട്ടില്ല, ജാമ്യാപേക്ഷയുമായി ആര്യന്‍ ഹൈക്കോടതിയില്‍

കേസുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെയാണ് അന്വേഷണ സംഘം ഇതുവരെ അറസ്റ്റ് ചെയ്തത്. ബോളിവുഡ് താരം അനന്യ പാണ്ഡെയെ വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. ആര്യന്‍ ഖാനുമായുള്ള വാട്സാപ് ചാറ്റുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എന്‍സിബി അനന്യയോടു ചോദിച്ചറിഞ്ഞത്

മുംബൈ : തന്റെ മൊബൈലിലെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. ആഢംബര കപ്പലില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയ കേസില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ജാമ്യം നല്‍കണെന്നാവശ്യപ്പെട്ട് ആര്യന്‍ ഖാന്‍. ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് ആര്യന്‍ എന്‍സിബിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.  

അഭിഭാഷകനായ സതീഷ് മനേഷിന്‍ഡെയാണ് ആര്യന്‍ ഖാന് വേണ്ടി സിംഗിള്‍ ബെഞ്ച് മുന്‍പാകെ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ വെള്ളിയാഴ്ച അടിയന്തര വാദം കേള്‍ക്കണമെന്നും സതീഷ് കോടതിയില്‍ ആവശ്യപ്പെട്ടു. ആര്യന്‍ ഖാന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 30 വരെ പ്രത്യേക കോടതി നീട്ടിയിരുന്നതിന് പിന്നാലെയാണ് ജാമ്യം ആവശ്യപ്പെട്ട് ആര്യന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഈ മാസം 26ന് പരിഗണിക്കുമെന്നാണ് ബോംബെ ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. 

ആര്യന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതാണ്. ലഹരി ഇടപാടുകള്‍ നിരന്തരമായി നടത്തിയിരുന്നു, വാട്‌സ്ആപ്പ് ചാറ്റുകളില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും എന്‍സിബി കോടതിയില്‍ അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി കഴിഞ്ഞ ദിവസം ആര്യന്റെ ജാമ്യം നിഷേധിച്ചത്.

എന്നാല്‍ ആര്യന്‍ ഖാനെതിരെ കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ എന്‍സിബിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നും, തെളിവുകള്‍ ഉണ്ടാക്കാന്‍ വാട്സ്ആപ്പ് ചാറ്റുകളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ആര്യന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. പ്രതികളായ അര്‍ബാസ് മര്‍ച്ചന്റ്, അജിത് കുമാര്‍ എന്നിവരൊഴികെ മറ്റാരുമായും തനിക്കു ബന്ധമില്ലെന്നും, ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ അട്ടിമറിക്കുമെന്ന എന്‍സിബി ആരോപണം ശരിയല്ലെന്നും ആര്യന്റെ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.  

കേസുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെയാണ് അന്വേഷണ സംഘം ഇതുവരെ അറസ്റ്റ് ചെയ്തത്. ബോളിവുഡ് താരം അനന്യ പാണ്ഡെയെ വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. ആര്യന്‍ ഖാനുമായുള്ള വാട്സാപ് ചാറ്റുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എന്‍സിബി അനന്യയോടു ചോദിച്ചറിഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇവരോട് വെള്ളിയാഴ്ചയും ഹാജരാകാന്‍ എന്‍സിബി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ആര്യന്‍ ഖാന്റെ കംപ്യൂട്ടര്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ സാധനങ്ങള്‍ തെളിവെടുപ്പിന്റെ ഭാഗമായി വിട്ടുനല്‍കണമെന്ന് എന്‍സിബി കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.  

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.