×
login
ആര്യന്‍ ഖാന്‍‍ വിതച്ചത് കൊയ്തുവെന്ന് നടന്‍ പീയൂഷ് മിശ്ര‍; ബോളിവുഡ് താരങ്ങള്‍ മക്കളെ നോക്കണമെന്നും താക്കീത്

ആര്യന്‍ ഖാന്‍ വിതച്ചത് കൊയ്‌തെന്ന് ബോളിവുഡ് നടന്‍ പിയൂഷ് മിശ്ര. ആര്യന്‍ ഖാന് ജാമ്യം കിട്ടിയതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വെള്ളിയാഴ്ച പീയൂഷ് മിശ്രയുടെ ഈ തുറന്നടിക്കല്‍.

 മുംബൈ: ആര്യന്‍ ഖാന്‍ വിതച്ചത് കൊയ്‌തെന്ന് ബോളിവുഡ് നടന്‍ പിയൂഷ് മിശ്ര. ആര്യന്‍ ഖാന് ജാമ്യം കിട്ടിയതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വെള്ളിയാഴ്ച പീയൂഷ് മിശ്രയുടെ ഈ തുറന്നടിക്കല്‍.

ഷാരൂഖിനൊപ്പം 1998ലെ ദില്‍ സെ എന്ന ചിത്രത്തില്‍ സഹനടനായിരുന്നു പിയൂഷ് മിശ്ര. എന്തായാലും ബോളിവുഡ് താരങ്ങള്‍ അവരുടെ മക്കളെ നന്നായി ശ്രദ്ധിക്കേണ്ടതുണ്ടെന്നും പിയൂഷ് മിശ്ര പറഞ്ഞു.


'എന്തായാലും ജാമ്യം കിട്ടി. ഇപ്പോള്‍ ഷാരൂഖിനും ആര്യന്‍ ഖാനും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ എന്നിവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി അറിയാം. എന്തായാലും വിതച്ചതേ നമ്മള്‍ കൊയ്യൂ. നിങ്ങളുടെ മക്കളെ നന്നായി നോക്കണം. അതാണ് കാര്യം,'- അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ ആദ്യ ആഴ്ചയിലാണ് ആര്യന്‍ ഖാന്‍ ആഡംബരകപ്പിലില്‍ നടന്ന മയക്കമരുന്ന് പാര്‍ട്ടിയെത്തുടര്‍ന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് മുംബൈ ഹൈക്കോടതി ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചത്.

 

    comment

    LATEST NEWS


    ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


    കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


    ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


    കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


    നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


    വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.