×
login
കോവിഡ് മാറി; പക്ഷെ ഡോക്ടര്‍മാര്‍ പൂര്‍ണ്ണവിശ്രമം നിര്‍ദേശിച്ചു; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി‍‍യ്ക്ക് മുന്നിലെത്താന്‍ സമയം വേണമെന്ന് സോണിയ

കോവിഡ് നെഗറ്റീവായെങ്കിലും ഇഡിയ്ക്ക് മുന്നില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹാജരാകാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് സോണിയ ഗാന്ധി. ഡോക്ടര്‍മാര്‍ പൂര്‍ണ്ണവിശ്രമം വേണമെന്ന് നിര്‍ദേശിച്ചതിനാല്‍ ചോദ്യം ചെയ്യലിന് സാവകാശം തേടി ഇഡിയ്ക്ക് കത്തയച്ചിരിക്കുകയാണ് സോണിയ.

ന്യൂഡൽഹി: കോവിഡ് നെഗറ്റീവായെങ്കിലും ഇഡിയ്ക്ക് മുന്നില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹാജരാകാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് സോണിയ ഗാന്ധി. ഡോക്ടര്‍മാര്‍ പൂര്‍ണ്ണവിശ്രമം വേണമെന്ന് നിര്‍ദേശിച്ചതിനാല്‍ ചോദ്യം ചെയ്യലിന് സാവകാശം തേടി ഇഡിയ്ക്ക് കത്തയച്ചിരിക്കുകയാണ് സോണിയ.  

കോൺഗ്രസ് നേതാവും എംപിയുമായ ജയ്‌റാം രമേശ് ട്വിറ്ററിലൂടെയാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്. കോവിഡിന് ശേഷം ആരോഗ്യപ്രശ്‌നങ്ങൾ പൂർണമായും വിട്ട് മാറാത്തതിനാൽ വീട്ടിൽ പൂർണ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ സോണിയാ ഗാന്ധിയ്‌ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അതിനാൽ ചോദ്യം ചെയ്യലിന് സാവകാശം ആവശ്യപ്പെട്ട് സോണിയ ഇഡിയ്‌ക്ക് കത്ത് നൽകി.  


പൂർണമായി സുഖം പ്രാപിച്ച ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് കത്തിൽ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കൊറോണയെ തുടർന്ന് ഡൽഹിയിലെ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സോണിയാ ഗാന്ധി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് ഭേദമായതിനെത്തുടര്‍ന്ന് ഗംഗാറാം ആശുപത്രി വിട്ട സോണിയയോട് ജൂണ്‍ 23 വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട്  ഇഡി സോണിയയോട് നോട്ടീസ് നല്‍കിയിരുന്നു.  

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ അഞ്ച് ദിവസത്തോളമായി 50 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. ഇനി ഒരു ഇടവേളയ്ക്ക് ശേഷമേ രാഹുലിനെ ചോദ്യം ചെയ്യലിന് വിളിക്കൂ. അനധികൃത പണമിടപാടിനെക്കുറിച്ചോ, കൊല്‍ക്കൊത്തയിലെ ഒരു ഷെല്‍ കമ്പനിയില്‍ നിന്നും ഒരു കോടി രൂപ യംഗ് ഇന്ത്യന്‍ എന്ന കമ്പനിയിലേക്ക് വന്നകാര്യം അറിയില്ലെന്നുമാണ് രാഹുല്‍ മൊഴി നല്‍കിയിരിക്കുന്നത്. പണമിടപാടെല്ലാം അന്തരിച്ച കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറയ്ക്കേ അറിയാവൂ എന്ന നിലപാടിലാണ് രാഹുല്‍. 

  comment

  LATEST NEWS


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


  താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


  1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം


  പിണറായി സര്‍ക്കാരില്‍ രാജിവെയക്കുന്ന രണ്ടാമത്തെ സിപിഎം മന്ത്രിയായി സജി ചെറിയാന്‍; കേരള ചരിത്രത്തില്‍ ഭരണഘടനയെ അവഹേളിച്ച പുറത്തു പോയ ആദ്യത്തെ ആളും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.