മോദിയുടെ ബാല്യകാല ഓര്‍മ്മകളില്‍ പൂത്തുലഞ്ഞ് അബ്ബാസ് എന്ന മുസ്ലിം സുഹൃത്ത് വെറും സാങ്കല്പിക സൃഷ്ടിയാണെന്ന പലരുടെയും വാദം പൊളിഞ്ഞു ഞായറാഴ്ചയാണ് മോദിയുടെ മുസ്ലിമായ ബാല്യകാല സുഹൃത്ത് അബ്ബാസ് മാധ്യമങ്ങള്‍ക്ക് മുന്പില് എത്തിയത്. ഇതോടെ മുസ്ലിം രാഷ്ട്രങ്ങളെ തണുപ്പിക്കാനുള്ള മോദിയുടെ അടവാണ് അബ്ബാസെന്ന കഥാപാത്രമെന്ന കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ വാദവും പൊളിഞ്ഞു
മോദിയുടെ ബാല്യകാലസുഹൃത്ത് അബ്ബാസ് (നടുവില്‍)
ന്യൂദല്‍ഹി: മോദിയുടെ ബാല്യകാല ഓര്‍മ്മകളില്‍ പൂത്തുലഞ്ഞ് അബ്ബാസ് എന്ന മുസ്ലിം സുഹൃത്ത് വെറും സാങ്കല്പിക സൃഷ്ടിയാണെന്ന പലരുടെയും വാദം പൊളിഞ്ഞു ഞായറാഴ്ചയാണ് മോദിയുടെ മുസ്ലിമായ ബാല്യകാല സുഹൃത്ത് അബ്ബാസ് മാധ്യമങ്ങള്‍ക്ക് മുന്പില് എത്തിയത്. ഇതോടെ മുസ്ലിം രാഷ്ട്രങ്ങളെ തണുപ്പിക്കാനുള്ള മോദിയുടെ അടവാണ് അബ്ബാസെന്ന കഥാപാത്രമെന്ന കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ വാദവും പൊളിഞ്ഞു
അല്ലെങ്കില്‍ എവിടെനിന്നാണിപ്പോള്‍ പെട്ടെന്ന് ഒരു മുസ്ലിം മോദിയുടെ ജീവതത്തിലേക്കു കടന്നുവെന്നതെന്നായിരുന്നു ഷമ മുഹമ്മദ് ട്വിറ്ററിലൂടെയുള്ള പ്രതികരണത്തിലൂടെ ചോദിച്ചത്.
പ്രധാനമന്ത്രിയുടെ സഹോദരനാണ് ഞായറാഴ്ച അബ്ബാസ് ഭായിയുടെ ചിത്രം പുറത്ത് വിട്ടത്. ഇപ്പോള്‍ ആസ്ത്രേല്യയിലാണ് അബ്ബാസ് ഭായി ഉള്ളത്. ഗുജറാത്ത് സര്‍ക്കാരില്‍ ക്ലാസ് 2 ജീവനക്കാരനായി അബ്ബാസ് ഭായി വിരമിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അബ്ബാസ് ഭായി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചത്.
Twitter tweet: https://twitter.com/DeepalTrevedie/status/1538137512580816896
ഭക്ഷ്യവിതരണ വകുപ്പിലായിരുന്നു ജോലി. അബ്ബാസ് ഭായിയ്ക്ക് രണ്ട് മക്കളാണ് ഉള്ളത്. മൂത്ത മകന് ഗുജറാത്ത് മെഹ് സാന ജില്ലയിലെ ഖെറാലു തെഹ്സിലിലാണ് ജീവിക്കുന്നത്. ഇളയ മകന് ആസ്ത്രേല്യയിലാണ്. അബ്ബാസ് ഭായി ഇപ്പോള്‍ ഇളയമകന്റെ കൂടെ സിഡ്നിയിലാണ് താമസം.
നൂറാം വയസ്സിലേക്ക് കടക്കുന്ന അമ്മയുടെ ജന്മദിനത്തിനാണ് മോദി തങ്ങളുടെ വീട്ടില്‍ നിന്ന് പഠിച്ച അച്ഛന്റെ സുഹൃത്തിന്റെ മകന് അബ്ബാസ് എന്ന മുസ്ലിം ബാലന്റെ കഥ പറഞ്ഞത്. മോദിയുടെ കുറിപ്പ് ഇങ്ങിനെ പോകുന്നു: "മറ്റുള്ളവരുടെ ആഹ്ളാദങ്ങളില്‍ അമ്മ സന്തോഷം കണ്ടെത്തിയിരുന്നു. ഞങ്ങളുടെ വീട് ചെറുതായിരുന്നെങ്കിലും അവരുടെ ഹൃദയം വിശാലമായിരുന്നു. ഞങ്ങളുടെ ഗ്രാമിത്തനടുത്ത് അച്ഛന്റെ സുഹൃത്ത് താമസിച്ചിരുന്നു. അദ്ദേഹം അപ്രതീക്ഷിതമായി മരണപ്പെട്ടതോടെ അച്ഛന് സുഹൃത്തിന്റെ മകനായ അബ്ബാസിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഞങ്ങള്‍ക്കൊപ്പം താമസിച്ചാണ് അവന് 8,9 ക്ലാസ്സുകളിലെ പഠിപ്പ് പൂര്‍ത്തിയാക്കിയത്.
ഞങ്ങള്‍ സഹോദരങ്ങളോടെന്ന പോലെ അമ്മയ്ക്ക് അവനോട് വാത്സല്യവും കരുതലുമുണ്ടായിരുന്നു. എല്ലാ വര്‍ഷവും പെരുന്നാളിന് അമ്മ അവന് ഇഷ്ടപ്പെട്ട ഭക്ഷണം പാചകം ചെയ്തു കൊടുത്തു. ആഘോഷങ്ങളില്‍ അടുത്തുള്ള വീട്ടിലെ കുട്ടികളെല്ലാം ഞങ്ങളുടെ വീട്ടിലെത്തി അമ്മയുടെ പ്രത്യേക വിഭവങ്ങല്‍ ആസ്വദിക്കുമായിരുന്നു. - മോദി കുറിപ്പില്‍ പറയുന്നു.
അബ്ബാസ് എന്ന ചങ്ങാതിയെക്കുറിച്ച് മോദി കുറിച്ച ശേഷം അബ്ബാസ് (#Abbas) എന്ന ഹാഷ്ടാഗില് അബ്ബാസ് എന്നത് ഒരു സാങ്കല്പിക കഥാപാത്രമാണെന്ന മട്ടില്‍ ഇടത്-ലിബറല്‍-എൻജിഒ ലോബി ട്രോളുകള്‍ പടച്ചുവിടുകയായിരുന്നു. പക്ഷെ സത്യം പുറത്തുവന്നതോടെ മോദി വിരുദ്ധലോബി ഞെട്ടിയിരിക്കുകയാണ്.
തമിഴ് നാടിനെ പ്രത്യേക രാജ്യമാക്കണമെന്ന് പ്രഖ്യാപിച്ച ഡിഎംകെ എംപി എ.രാജ ചെയ്തത് രാജ്യദ്രോഹക്കുറ്റമെന്ന് അണ്ണാമലൈ
വാജ്പേയി മന്ത്രി സഭയില്‍ കായിക മന്ത്രിയാകാന്‍ സുഷമ സ്വരാജ് വിളിച്ചു; ഉന്നത പദവി നല്കാന് ഉമാഭാരതിയും ക്ഷണിച്ചു
ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി
ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ
പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി
മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു