×
login
താക്കറെ വൃക്ഷത്തിന്‍റെ ഒരു ശാഖ വാടുമ്പോള്‍ മറ്റൊരു മകന്‍ പൂക്കുന്നു; ശ്രദ്ധേയനായി രാജ് താക്കറെ‍യുടെ മകന്‍ അമിത്

താക്കറെ കുടുംബവൃക്ഷത്തിലെ ഒരു ശാഖ കരിയുമ്പോള്‍ മറ്റൊരു മകനിലൂടെ പുതിയ ശാഖ തളിര്‍ക്കുന്നു. ഇതുവരെ ജനശ്രദ്ധയാകര്‍ഷിച്ച ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയുടെ ചുറ്റുമുള്ള പ്രഭാവലയം മന്ത്രിയല്ലാതായതോടെ ഇല്ലാതായി. എന്നാല്‍ ആ സ്ഥാനത്ത് ഇപ്പോള്‍ രാജ് താക്കറെയുടെ 30 കാരനായ മകന്‍ അമിത് താക്കറെ മാധ്യമശ്രദ്ധ നേടുകയാണ്.

മുംബൈ: താക്കറെ കുടുംബവൃക്ഷത്തിലെ ഒരു ശാഖ കരിയുമ്പോള്‍ മറ്റൊരു മകനിലൂടെ പുതിയ ശാഖ തളിര്‍ക്കുന്നു. ഇതുവരെ ജനശ്രദ്ധയാകര്‍ഷിച്ച ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയുടെ ചുറ്റുമുള്ള പ്രഭാവലയം മന്ത്രിയല്ലാതായതോടെ ഇല്ലാതായി. എന്നാല്‍ ആ സ്ഥാനത്ത് ഇപ്പോള്‍ രാജ് താക്കറെയുടെ 30 കാരനായ മകന്‍ അമിത് താക്കറെ മാധ്യമശ്രദ്ധ നേടുകയാണ്.  

അമിത് താക്കറെ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാവാണെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) നേതാവും എംഎല്‍എയുമായ നിതിന്‍ സര്‍ദേശായി പറയുന്നു. എംഎന്‍എസ് വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായ അമിത് താക്കറെ കൊങ്കണില്‍ നിന്നും തന്‍റെ ആദ്യത്തെ രാഷ്ട്രീയ യാത്ര നടത്താനൊരുങ്ങുകയാണ്.  

ഒരു ദശകം മുന്‍പാണ് അമിത് തന്‍റെ രാഷ്ട്രീയരംഗപ്രവേശം നടത്തിയത്. 2012  മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന് മുന്‍പാണ് ഇദ്ദേഹം പ്രത്യക്ഷനായത്. പിന്നീട് പഠനത്തില്‍ മുഴുകിയതിനാല്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്നു. പിന്നീട് 2014ല്‍ വീണ്ടും എംഎന്‍എസ് വിദ്യാര്‍ത്ഥി സേന വഴി രംഗത്തെത്തി.  വിവാഹിതനായ അമിത് കോമേഴ്സ് ബിരുദധാരിയാണ്. 


മഹാരാഷ്ട്രയില്‍ രാഷ്ട്രീയം അപ്രതീക്ഷിതമാറ്റങ്ങളിലൂടെ കടന്നുപോകുമ്പോള്‍ രാജ് താക്കറെ ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം സുഖംപ്രാപിച്ചുവരുന്നതേയൂള്ളൂ. ഇതോടെ അമിത് വീണ്ടും രാഷ്ട്രീയത്തില്‍ സജീവ റോള്‍ ഏറ്റെടുക്കേണ്ടിവന്നിരിക്കുകയാണ്.  

ഉദ്ധവ് താക്കറെയ്ക്ക് വേണ്ടി ആദിത്യ ശിവസേനയുടെ നഷ്ടപ്പെട്ട കളിക്കളം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍, അമിത് കൂടി രംഗത്തെത്തുന്നതോടെ താക്കറെ കുടുംബം രണ്ട് തട്ടകത്തില്‍ നിന്നു കൊണ്ടുള്ള യുദ്ധം മുറുകും.  

"ആദിത്യ താക്കറെ എപ്പോഴും പണക്കാരുടെ വലയത്തില്‍ യാത്ര ചെയ്യുന്ന വ്യക്തിയായതിനാല്‍ പലപ്പോഴും അപ്രായോഗികമായ ആശയങ്ങള്‍ അവതരിപ്പിക്കുന്ന ആളാണ്. ഇതില്‍ നിന്നും അമിത് താക്കറെ പാഠം പഠിച്ച് മെച്ചപ്പെട്ട നേതൃത്വത്തിലേക്ക് ഉയരാനാണ് ശ്രമിക്കുന്നത്."  എംഎന്‍എസ് നേതാവ് നിതിന്‍ സര്‍ദേശായി അഭിപ്രായപ്പെടുന്നു. 

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.