×
login
ബിജെപി വിട്ട് എസ്പിയില്‍ ചേര്‍ന്ന സ്വാമി പ്രസാദ് മൗര്യ പണ്ട് അഖിലേഷ് യാദവിനെ മാഫിയ എന്ന് വിളിച്ച വീഡിയോ വൈറല്‍

ബിജെപി വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന സ്വാമി പ്രസാദ് മൗര്യ പണ്ട് അഖിലേഷ് യാദവിനെ മാഫിയ എന്ന് വിളിക്കുന്ന വീഡിയോ വൈറലാകുന്നു.

ലഖ്‌നോ: ബിജെപി വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന സ്വാമി പ്രസാദ് മൗര്യ പണ്ട് അഖിലേഷ് യാദവിനെ മാഫിയ എന്ന് വിളിക്കുന്ന വീഡിയോ വൈറലാകുന്നു.

ബിജെപിയുടെ മന്ത്രി കൂടിയായ സ്വാമി പ്രസാദ് മൗര്യ കഴിഞ്ഞ ദിവസം മന്ത്രിസ്ഥാനം രാജിവെച്ചാണ് സമാജ് വാദി പാര്‍ട്ടിയിലേക്ക് കൂടുമാറിയത്. മകന് നിയമസഭാ സീറ്റ് നിഷേധിച്ചതിനാണ് സ്വാമി പ്രസാദ് മൗര്യ ബിജെപി വിട്ടത്. പണ്ട് സമാജ് വാദി പാര്‍ട്ടിക്കെതിരെ ശക്തമായ പ്രചാരണം അഴിച്ചുവിട്ട നേതാവാണ് സ്വാമി പ്രസാദ് മൗര്യ. സമാജ് വാദി പാര്‍ട്ടിയെ ഗുണ്ടകളും മാഫിയകളും നിറഞ്ഞ പാര്‍ട്ടി എന്നും സ്വാമി പ്രസാദ് മൗര്യ വിളിച്ചിരുന്നു.

യുപി നിയമസഭയില്‍ 2016ല്‍ നടത്തിയ പ്രസംഗത്തിലാണ് സ്വാമി പ്രസാദ് മൗര്യ സമാജ് വാദി പാര്‍ട്ടിയെ ഗുണ്ടകളുടെയും മാഫിയകളുടെയും പാര്‍ട്ടി എന്നാണ് വിശേഷിപ്പിക്കുന്നത്. 'ഈ മാന്യന്‍, നിയമസഭയില്‍ സമാജ് വാദി പാര്‍ട്ടിയെക്കുറിച്ച് സത്യം പറഞ്ഞിരിക്കുകയാണ്. ഈ മാന്യന്റെ പേരാണ് സ്വാമി പ്രസാദ് മൗര്യ'- വീഡിയോ പങ്കുവെച്ച് ബിജെപിയുടെ പ്രീതി ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പാണിത്.

    comment

    LATEST NEWS


    ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


    കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


    ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


    കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം


    ഞായറാഴ്ചകളില്‍ കേരളം പൂട്ടും; സി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ തിയറ്ററുകള്‍ അടക്കും; ചടങ്ങുകള്‍ക്ക് അനുമതി 50 പേര്‍ക്ക്; കടുത്ത നിയന്ത്രണങ്ങള്‍


    ക്രിസ്തുമതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍; പീഡനം സഹിക്കാന്‍ വയ്യാതെ വിഷം കഴിച്ച് 12ാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.