×
login
ബാല്‍ താക്കറെയെപ്പോലെ കരുത്തന്‍; സത്യസന്ധനായ ഹിന്ദുത്വ നേതാവ്....ഏക്നാഥ് ഷിന്‍ഡേയെ വാഴ്ത്തി ഉദ്ധവിനെ തഴഞ്ഞ് ശിവസൈനികര്‍

മണിക്കൂറുകളും ദിവസങ്ങളും കടന്നുപോവുംതോറും ബാല്‍ താക്കറെയ്ക്ക് പിന്തുണ വര്‍ധിക്കുന്നു. വി സപ്പോര്‍ട്ട് ഏക് നാഥ് ഷിന്‍ഡേ എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ട്രെന്‍ഡായി മാറിക്കഴിഞ്ഞു.

മുംബൈ: മണിക്കൂറുകളും ദിവസങ്ങളും കടന്നുപോവുംതോറും ഏക് നാഥ് ഷിന്‍ഡേയ്ക്ക് പിന്തുണ വര്‍ധിക്കുന്നു. വി സപ്പോര്‍ട്ട് ഏക് നാഥ് ഷിന്‍ഡേ(#WesupportEknathShinde) എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ട്രെന്‍ഡായി മാറിക്കഴിഞ്ഞു.  

ഹിന്ദുത്വത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന മിതമായ മറുപടിയില്‍ പറയാനുള്ള കടലെല്ലാം പറഞ്ഞൊതുക്കുകയാണ് എക് നാഥ് ഷിന്‍ഡേ. അമിത വാചകങ്ങളില്ലാത്ത, കുറിക്കുകൊള്ളുന്ന വാക്കുകള്‍ ശിവസൈനികരെ കൂടുതലായി ഷിന്‍ഡേയിലെക്ക് അടുപ്പിക്കുകയാണ്. കഴിഞ്ഞ രണ്ടര വര്‍ഷക്കാലത്തെ ഭരണത്തില്‍ ശിവസേന അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ബലി കഴിച്ചത് ഹിന്ദുത്വയെ ആണ്.  


പണ്ട് ബാല്‍താക്കറെ മുറുകെപ്പിടിച്ച ഹിന്ദുത്വയെ അതേ തീവ്രതയോടെ ഷിന്‍‍ഡെ മുറുകെപ്പിടിക്കുന്നത് കാണുമ്പോള്‍ ശിവസൈനികര്‍ക്ക് ആരാധനമാത്രം. അധികാരത്തിന്‍റെ അപ്പക്കഷണത്തിന് വേണ്ടി ഹിന്ദുത്വ ശബ്ദങ്ങളെ മുഴുവന്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയായിരുന്നു ശിവസേന കഴിഞ്ഞ രണ്ടരവര്‍ഷക്കാലം. അതിന് എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്. കങ്കണ റണാവത്തിന്‍റെ വീട് പൊളിച്ചത്, സിഎഎ പ്രക്ഷോഭകര്‍ നിര്‍ബാധം മഹാരാഷ്ട്രയില്‍ അഴിഞ്ഞാടിയത്, ബോളിവുഡ് വീണ്ടും പഴയ ഇസ്ലാമിക അധോലോക നായകരുടെ പിടിയിലേക്ക് വഴുതിപ്പോകുന്നത്. മുസ്ലിം പള്ളികളില്‍ മൈക്ക് വെച്ച് വാങ്ക് വിളിക്കുന്നതിനെതിരെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ രാജ് താക്കറെ നീങ്ങിയപ്പോള്‍ അദ്ദേഹത്തെയും അറസ്റ്റ് ചെയ്യാന്‍ ശിവസേന നീക്കം നടത്തിയത് ശിവസൈനികരെ കുറച്ചൊന്നുമല്ല ‍ഞെട്ടിച്ചത്. അന്ന് ബിജെപിയുടെ രാം കാദം പറഞ്ഞത് അധികാരം മൂലം അന്ധരായി തീര്‍ന്ന ശിവസേന ഹിന്ദുത്വയെ ഉപേക്ഷിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു.  

മുസ്ലിം പള്ളികളില്‍ മൈക്കിലൂടെ വാങ്ക് വിളിക്കുന്നതിനെതിരെ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ തുനിഞ്ഞ സ്വതന്ത്ര എംപി നവ്നീത് റാണയെയും ഭര്‍ത്താവ് രവി റാണയെയും ശിവസേന മുംബൈ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടിയതും ശിവസൈനികരില്‍ പോലും ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. എന്തായാലും ശിവസേനയ്ക്ക് അധികാരം മൂലം നഷ്ടമായ ഹിന്ദുത്വ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ഏക്നാഥ് ഷിന്‍ഡേയെ മഹാരാഷ്ട്രയിലെ ഹിന്ദുത്വ വിശ്വാസികള്‍ വരവേല്‍ക്കുകയാണ്.  

 

  comment

  LATEST NEWS


  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


  അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍


  'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്‌സും ഒപ്പം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.