×
login
ജഹാംഗീര്‍പുരി‍ അക്രമം; പള്ളിയില്‍ കാവിക്കൊടി ഉയര്‍ത്തിയെന്ന നുണ ആവര്‍ത്തിച്ച് അസദുദ്ദീന്‍ ഒവൈസി‍‍

ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തിയോനുബന്ധിച്ച് നടന്ന ശോഭായാത്രയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ ദല്‍ഹി പൊലീസ് ജാഗ്രതയോടെ അന്വേഷണം തുടരുകയാണ്. 14 പൊലീസ് സംഘങ്ങള്‍ അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ദല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന (വലത്ത്)

ന്യൂദല്‍ഹി: ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തിയോനുബന്ധിച്ച് നടന്ന ശോഭായാത്രയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ ദല്‍ഹി പൊലീസ് ജാഗ്രതയോടെ അന്വേഷണം തുടരുകയാണ്. 14 പൊലീസ് സംഘങ്ങള്‍ അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

രണ്ട് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ 23 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത രണ്ട് പേരെ രണ്ട് ദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിന് വിട്ടുകൊടുക്കാന്‍ ദല്‍ഹിയിലെ രോഹിണി കോടതി തിങ്കളാഴ്ച വിധിച്ചു. ജഹാംഗീര്‍പുരിയില്‍ വെച്ച് ശോഭായാത്രയെ ആക്രമിച്ച അന്‍സാറിനും എസ് ഐയ്‌ക്കെതിരെ നിറയോഴിച്ച മുഹമ്മദ് അസ്ലമിനുമാണ് രണ്ട് ദിവസം കൂടി പൊലീസ് കസ്റ്റഡി വിധിച്ചത്. മറ്റ് 14 പേരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.


അതിനിടയിലാണ് ദല്‍ഹി പൊലീസിനെതിരെ ശക്തമായ ആക്രമണവുമായി എ ഐഎം ഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തിയത്. ഹനുമാന്‍ ജയന്തിയോടനുബന്ധിച്ചുള്ള ശോഭായാത്രയില്‍ പലരും വാളും പിസ്റ്റളും കാണിച്ചതായി പരാതിയുണ്ടെന്ന് ഒവൈസി പറഞ്ഞു(എന്നാല്‍ ശോഭായാത്രയെ ആക്രമിച്ചവരായിരുന്നു  ളും തോക്കും ഉയര്‍ത്തിയത്).

'അക്രമം നടക്കുമ്പോള്‍ പൊലീസ് നോക്കുകുത്തികളായിരുന്നോ? ജഹാംഗീര്‍ പുരിയിലെ സി-ബ്ലോക്കില്‍ നടന്ന ശോഭായാത്രയ്ക്ക് അനുമതി ഇല്ലായിരുന്നുവെന്ന് പറയുന്നു. അനുമതിയില്ലാതെ എങ്ങിനെയാണ് ഈ ശോഭായാത്ര നടന്നത്' - അസദുദ്ദീന്‍ ഒവൈസി ചോദിക്കുന്നു. (വാസ്തവത്തില്‍ അനുമതിയില്ലാതെ ഒരു ശോഭായാത്രയും നടന്നിരുന്നില്ല).

എന്തുകൊണ്ടാണ് പള്ളിയില്‍ കാവിക്കൊടി ഉയര്‍ത്താന്‍ ശ്രമം ഉണ്ടായത്?- ഒവൈസി ചോദിക്കുന്നു. എന്നാല്‍ ജഹാംഗീര്‍ പുരിയിലെ പള്ളിയില്‍ കാവിക്കൊടി ഉയര്‍ത്തിയതാണ് കലാപത്തിന് കാരണമായത് എന്ന പ്രചാരണം വ്യാജമാണെന്ന് ദല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന പറഞ്ഞു. സിസിടിവി ക്യാമറകള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ലിബറലുകളും കമ്മ്യൂണിസ്റ്റുകളും എന്‍ജിഒകളും വന്‍തോതില്‍ ജഹാംഗീര്‍പുരി പള്ളിയില്‍ കാവിക്കൊടി ഉയര്‍ത്തിയെന്ന വ്യാജ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

  comment

  LATEST NEWS


  പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


  നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


  ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ


  കരുവന്നൂര്‍ തട്ടിപ്പ്: മരിച്ചവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്; പ്രതികള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ കണ്ടെത്തല്‍


  ദൃഢചിത്തനായ ഹനുമാന്‍


  ഇരിങ്ങോള്‍കാവിലെ ശക്തിസ്വരൂപിണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.