×
login
വിദ്വേഷ പ്രസംഗ കേസില്‍ അസം‍ഖാന്‍ കുറ്റവിമുക്തന്‍; എംഎല്‍എ പദവി പുനസ്ഥാപിച്ച് കിട്ടില്ല

സെഷന്‍സ് കോടതിയുടെ വിധി അസം ഖാനെ വലിയ ആശ്വാസമാണ് നല്‍കുന്നത്

ലക്‌നൗ :  2019ലെ വിദ്വേഷ പ്രസംഗ കേസില്‍ ഉത്തര്‍പ്രദേശിലെ രാംപൂരിലെ എംപി-എംഎല്‍എ സെഷന്‍സ് കോടതി സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാനെ കുറ്റവിമുക്തനാക്കി.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27-ന് എംപി-എംഎല്‍എ മജിസ്ട്രേറ്റ് കോടതി ഈ കേസില്‍ അസം ഖാനെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. റാംപൂര്‍ സദര്‍ സീറ്റില്‍ നിന്നുള്ള  എസ്പി എംഎല്‍എയായിരുന്നു അന്ന്  അസം ഖാന്‍. ഇതേത്തുടര്‍ന്ന് ഖാനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി.

തുടര്‍ന്ന്  റാംപൂരിലെ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു അസം ഖാന്‍.ഇരുപക്ഷത്തു നിന്നുമുള്ള വാദം കേട്ടശേഷം കോടതി  അസം ഖാനെ കുറ്റവിമുക്തനാക്കിയതായി സുപ്രീം കോടതിയിലെ അസമിന്റെ അഭിഭാഷകന്‍ സുബൈര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു.അസം ഖാനെതിരെ കുറ്റം ചുമത്താന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് കോടതി  നിരീക്ഷിച്ചു.


സെഷന്‍സ് കോടതിയുടെ വിധി അസം ഖാനെ വലിയ ആശ്വാസമാണ് നല്‍കുന്നത്. എന്നാല്‍  എംഎല്‍എ പദവി പുനസ്ഥാപിച്ച് കിട്ടില്ല. പൊതു പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത കേസില്‍  മൊറാദാബാദിലെ എംപി/എംഎല്‍എയുടെ പ്രത്യേക കോടതി അസം ഖാനും മകനും രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിട്ടുളള സാഹചര്യത്തിലാണിത്.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.