×
login
ഏഷ്യയിലെ ആദ്യ വനിത‍ാ ലോക്കോപൈലറ്റ്‍; വന്ദേഭാരത് എക്‌സ്പ്രസും നിയന്ത്രിച്ച് സുരേഖ യാദവ്, അഭിനന്ദിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

തിങ്കളാഴ്ച മുംബൈയിലെ സോലാപൂര്‍ സ്റ്റേഷനും ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസിനും (സിഎസ്എംടി) ഇടയിലുള്ള സെമി ഹൈസ്പീഡ് ട്രെയിനാണ് സുരേഖ നിയന്ത്രിച്ചത്. 450ലധികം കിലോമീറ്റര്‍ പിന്നിട്ട് എത്തേണ്ട സമയത്തിന് അഞ്ച് മിനിറ്റ് മുമ്പ് യാത്ര പൂര്‍ത്തിയാക്കി.

മുംബൈ: ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായ സുരേഖ യാദവ്, പുതുതായി അവതരിപ്പിച്ച സെമി ഹൈ സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ നിയന്ത്രിച്ചതോടെ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചു. വന്ദേ ഭാരത് എക്സ്പ്രസ് നിയന്ത്രിക്കുന്ന ആദ്യ വനിതയായി സുരേഖ.

തിങ്കളാഴ്ച മുംബൈയിലെ സോലാപൂര്‍ സ്റ്റേഷനും ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസിനും (സിഎസ്എംടി) ഇടയിലുള്ള സെമി ഹൈസ്പീഡ് ട്രെയിനാണ് സുരേഖ നിയന്ത്രിച്ചത്. 450ലധികം കിലോമീറ്റര്‍ പിന്നിട്ട് എത്തേണ്ട സമയത്തിന് അഞ്ച് മിനിറ്റ് മുമ്പ് യാത്ര പൂര്‍ത്തിയാക്കി. സിഎസ്എംടിയിലെ എട്ടാം നമ്പര്‍ പ്ലാറ്റ്‌ഫോയിലെത്തിയ സുരേഖ യാദവിനെ റെയില്‍വേ അധികൃതര്‍ സ്വീകരിച്ച് ആദരിച്ചു.  


'നാരീശക്തിയില്‍ വന്ദേഭാരത്'എന്ന കുറിപ്പോടെ സുരേഖ യാദവിനെ അഭിനന്ദിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തു. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ സത്താറയിലുള്ള സുരേഖ യാദവ് 1988ലാണ് ഇന്ത്യയിലെ ആദ്യത്തെ വനിതാ ട്രെയിന്‍ ഡ്രൈവറായത്. സംസ്ഥാന-ദേശീയ തലങ്ങളില്‍ നിരവധി അവാര്‍ഡുകളും സുരേഖ നേടിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സിഎസ്എംടി-സോലാപൂര്‍, സിഎസ്എംടി-സായിനഗര്‍ ഷിര്‍ദി റൂട്ടുകളില്‍  രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ ഫ്ലാഗ് ഓഫ് ചെയ്തത്.

    comment

    LATEST NEWS


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.