റിനികി ശര്‍മ്മയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ പിപിഇ കിറ്റുകളും മറ്റ് കോവിഡ് 19 അവശ്യവസ്തുക്കളും വിതരണം ചെയ്യാന്‍ ഓര്‍ഡര്‍ നല്‍കിയെന്ന് ആരോപിച്ച് ദി വയര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെയാണ് വിഷയം ആരംഭിച്ചത്.
ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയ്ക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ശര്‍മ്മ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കൊവിഡ് പകര്‍ച്ചവ്യാധിയുടെ കാലത്ത് അസമില്‍ പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ അഴിമതിയാരോപണം ഉന്നയിച്ചതിനാണ് സിസോദിയയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
റിനികി ശര്‍മ്മയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ പിപിഇ കിറ്റുകളും മറ്റ് കോവിഡ് 19 അവശ്യവസ്തുക്കളും വിതരണം ചെയ്യാന്‍ ഓര്‍ഡര്‍ നല്‍കിയെന്ന് ആരോപിച്ച് ദി വയര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെയാണ് വിഷയം ആരംഭിച്ചത്. എന്നാല്‍, മാനുഷിക പരിഗണന എന്ന നിലയില്‍ ഒരു പൈസ പോലും ഈടാക്കാതെ സൗജന്യമായി പിപിഇ കിറ്റുകള്‍ വിതരണം ചെയ്തുവെന്ന് റിനികി ശര്‍മ്മ രേഖകള്‍ സഹിതം വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഇക്കാര്യങ്ങള്‍ മുഖവിലയ്ക്കെടുക്കാതെ അസം മുഖ്യമന്ത്രി ശര്‍മ്മയെയും ഭാര്യയെയും സിസോദിയ വ്യക്തിപരമായി ആക്രമിക്കുകയായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ തുടര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് റിനികി ശര്‍മ്മ ഫയല്‍ ചെയ്തത്. അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങളുടെ പേരില്‍ മാനനഷ്ടക്കേസ് നേരിടുന്ന ആദ്യത്തെ മുതിര്‍ന്ന എഎപി നേതാവല്ല മനീഷ് സിസോദിയ. ബിജെപി നേതാക്കളായ അന്തരിച്ച അരുണ്‍ ജെയ്റ്റ്ലിയും നിതിന്‍ ഗഡ്കരിയും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിന് മുമ്പ് മാപ്പ് പറയേണ്ടി വന്നിരുന്നു.
ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ
പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി
മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്
താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന് കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി
1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം
പിണറായി സര്‍ക്കാരില്‍ രാജിവെയക്കുന്ന രണ്ടാമത്തെ സിപിഎം മന്ത്രിയായി സജി ചെറിയാന്; കേരള ചരിത്രത്തില്‍ ഭരണഘടനയെ അവഹേളിച്ച പുറത്തു പോയ ആദ്യത്തെ ആളും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു