×
login
'നിക്ഷ്പക്ഷ ഏജന്‍സിക്ക് എന്തുകൊണ്ട് കേസ് കൈമാറുന്നില്ല?'; തനിക്കെതിരായ എഫ്‌ഐആറില്‍ മൗനം വെടിഞ്ഞ് അസം‍ മുഖ്യമന്ത്രി

26-ാം തീയതിയാണ് പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തതെങ്കിലും വെള്ളിയാഴ്ച വൈകിട്ട് മാത്രമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടതെന്നത് ശ്രദ്ധേയം.

ഗുവാഹത്തി: തനിക്കെതിരെ മിസോറം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മൗനം വെടിഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഏത് അന്വേഷണത്തോടും സഹരിക്കാനുള്ള സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചു. വൈരംഗ്‌ടെ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറുടെ പരാതിയില്‍ ശര്‍മയെ കൂടാതെ കണ്ടാലറിയാവുന്ന 200 അസം പൊലീസ് ഉദ്യോഗസ്ഥരും പ്രതികളാണ്. ജൂലൈ 26ന് അസം-മിസോറം അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

പ്രത്യേകിച്ച് സംസ്ഥാനങ്ങള്‍ക്കിടയില്‍ നടന്ന സംഭവമായതിനാല്‍ നിക്ഷ്പക്ഷ ഏജന്‍സിക്ക് കേസ് കൈമാറുന്നതിനെ അനുകൂലിക്കുന്നുവെന്ന് ശനിയാഴ്ച അദ്ദേഹം ട്വീറ്റ് ചെയ്തു. ഇക്കാര്യം മിസോറം മുഖ്യമന്ത്രി സോറം തംഗയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'ഏത് അന്വേഷണത്തിലും ഭാഗമാകുന്നതില്‍ വളരെ സന്തോഷം. പ്രത്യേകിച്ച് അസമിന്റെ നിയമപരിധിക്കുള്ളില്‍ നടന്ന സംഭവമായതിനാല്‍ നിക്ഷ്പക്ഷ ഏജന്‍സിക്ക് എന്തുകൊണ്ട് കേസ് കൈമാറുന്നില്ല?. ഇക്കാര്യം മുഖ്യമന്ത്രി സോറം തംഗയെയും അറിയിച്ചിട്ടുണ്ട്'- ശര്‍മ ട്വീറ്റ് ചെയ്തു.

 ആയുധനിയമവും കോവിഡ് നിയന്ത്രണ ചട്ടങ്ങളും അനുസരിച്ചുള്ള എഫ്‌ഐആറില്‍ ക്രിമിനല്‍ ഗൂഢാലോചന, അറിഞ്ഞുകൊണ്ട് പരിക്കേല്‍പ്പിക്കുക, ജോലി ചെയ്യുന്നതില്‍നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തടയുകയും ആക്രമിക്കുകയും ചെയ്യുക തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 26-ാം തീയതിയാണ് പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തതെങ്കിലും വെള്ളിയാഴ്ച വൈകിട്ട് മാത്രമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടതെന്നത് ശ്രദ്ധേയം.

  

 

  comment

  LATEST NEWS


  പാകിസ്ഥാൻ പതാക കീറുമ്പോള്‍ 'അല്ലാഹു അക്ബര്‍' വിളിച്ച് താലിബാൻ; ഇതാണോ സാഹോദര്യമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.