login
അസം‍: കോണ്‍ഗ്രസ് ഭരണത്തില്‍ നുഴഞ്ഞുകയറ്റവും വിഘടന വാദവും തളിര്‍ത്തു; വലിയ ജനകീയ അടിത്തറയുടെ പിന്‍ബലം സ്വന്തമാക്കി ബിജെപി

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞാണ് ബിജെപി അധികാരത്തിലേറിയത്. വലിയ ജനകീയ അടിത്തറയുള്ള സര്‍ബാനന്ദ സോനോവാളാണ് മുഖ്യമന്ത്രി.

ഗുവാഹത്തി: സ്വാതന്ത്യാനന്തരം കോണ്‍ഗ്രസാണ് ആസാം ഭരിച്ചത്, നീണ്ട 58 വര്‍ഷം. അതിനിടയ്ക്ക് ഒരു വര്‍ഷം ജനതാപാര്‍ട്ടിയും പത്തു വര്‍ഷം ആസാം ഗണ പരിഷത്തും ആസാം ഭരിച്ചെങ്കിലും കോണ്‍ഗ്രസ് ഭരണത്തിന്റെ കെടുതികളില്‍ നിന്ന് ആസാമിനെ മുക്തമാക്കാന്‍ സാധിച്ചില്ല.വിഘടനവാദവും ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റവുമാണ്, എല്ലാ തരത്തിലും മുന്‍പന്തിയില്‍ എത്തേണ്ട ആസാമിനെ ഇന്നും പിന്നിലാക്കാന്‍ കാരണം.ആധുനിക ആസാമിന്റെ ഏറ്റവും വലിയ പ്രശ്നം ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റമാണ്. അയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്ന് വന്‍തോതിലാണ് ഇവിടേക്കുള്ള കടന്നുകയറ്റം. എണ്‍പതുകളില്‍  വോട്ടര്‍ പട്ടിക പൊടുന്നനെ വലുതായി വരുന്ന അവസ്ഥയുണ്ടായി. ഇതെങ്ങനെയെന്നുള്ള അന്വേഷണത്തിലാണ് ബംഗ്ലാദേശില്‍ നിന്ന് വന്‍തോതിലുള്ള നുഴഞ്ഞുകയറ്റമാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയത്. ഇതോടെ ആസാമിലെ ജനത പ്രക്ഷോഭത്തിനിറങ്ങി, ഒന്നും രണ്ടുമല്ല ആറു വര്‍ഷം നീണ്ട പ്രക്ഷോഭം. ബംഗ്ലാദേശില്‍ നിന്നുളള്ള നുഴഞ്ഞുകയറ്റം തടയുക, തങ്ങളുടെ  സംസ്‌കാരവും പൈതൃകവും നിലനിര്‍ത്താന്‍ ആസാം ജനതയെ അനുവദിക്കുക, തങ്ങളുടെ സ്വത്തും തൊഴിലും തട്ടിയെടുക്കുന്ന നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം. എന്നാല്‍  മാറി മാറി വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഈ നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കാക്കി മാറ്റിയിരുന്നതിനാല്‍ ഇതിനെതിരെ ഒരു നടപടിയും എടുത്തില്ല. അങ്ങനെ സമരം നീണ്ടു, ആറു വര്‍ഷം.  ഒടുവില്‍ സമരം ചെയ്യുന്ന  ആസാമി ജനതയുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും ആസാം കരാര്‍  ഉണ്ടാക്കുകയും ചെയ്തു. 1985ലെ ആസാം കരാറോടെ പ്രക്ഷോഭം  കെട്ടടങ്ങിയെങ്കിലും ഇന്നും ആസാമും ബംഗാളും നേരിടുന്ന പ്രശ്നം അന്ന്  നുഴഞ്ഞുകയറിയവര്‍ തന്നെ.  

നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാനും ആസാമിലെ ജനതയുടെ തനതു സംസ്‌കാരവും ജീവിതരീതിയും സ്വത്തും എല്ലാം സംരക്ഷിക്കാനും കരാറില്‍ വ്യവസ്ഥയുണ്ടെങ്കിലും ഒന്നും പൂര്‍ണമായും നടപ്പായില്ല. 70 കളിലാണ് ബോഡോലാന്‍ഡ് എന്ന വിഘാടന വാദ പ്രക്ഷോഭം ശക്തമായത്.  ഇപ്പോള്‍ അത്തരം പ്രവര്‍ത്തനങ്ങളും വിഘടന വാദങ്ങളും കാര്യമായി കുറഞ്ഞു. ചില വിഘടനവാദ സംഘടനകളുടെ പ്രവര്‍ത്തനം ഉണ്ടെങ്കിലും അതിന്റെ ശക്തി ക്ഷയിച്ചിട്ടുണ്ട്.പക്ഷെ നുഴഞ്ഞുകയറ്റക്കാര്‍ ഇതിനകം ആസാമില്‍ വന്‍ സ്വാധീനമാണ് നേടിയത്. ബദറുദ്ദീന്‍ അജ്മല്‍ എന്നയാളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) ഇന്ന്  നിയമസഭയില്‍ വലിയ പ്രാതിനിധ്യമുള്ള പാര്‍ട്ടിയാണ്. നുഴഞ്ഞുകയറ്റക്കാരാണ് ഈ പാര്‍ട്ടിയുടെ അടിത്തറ. മത വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തുന്ന ഇയാളുടെ പല നടപടികളും വലിയ വിവാദമുണ്ടാക്കിയിട്ടുണ്ട്.2012ല്‍ ഇവിടെ വലിയ കലാപമുണ്ടായി. ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞുകയറി വന്നവര്‍ ആസാമിലെ തനതു ജനവിഭാഗമായ ബോഡോകളെ ആക്രമിക്കുകയായിരുന്നു. ഇതോടെ തങ്ങള്‍ സ്വന്തം നാട്ടില്‍ ഒട്ടും സുരക്ഷിതരല്ലെന്ന ബോധം നാട്ടുകാരെ അസ്വസ്ഥരാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ നയങ്ങളാണ് ആസാമിനും തങ്ങള്‍ക്കും വിനയായതെന്ന് തിരിച്ചറിഞ്ഞ ജനങ്ങള്‍ പതുക്കെ ബിജെപിയിലേക്ക് തിരിഞ്ഞു. അതോടെ അവിടെ ബിജെപി വലിയ തോതില്‍ വളര്‍ന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞാണ് ബിജെപി അധികാരത്തിലേറിയത്.  വലിയ ജനകീയ അടിത്തറയുള്ള സര്‍ബാനന്ദ സോനോവാളാണ് മുഖ്യമന്ത്രി. മന്ത്രിസഭയിലെ രണ്ടാമനും കരുത്തനുമാണ് ധനമന്ത്രി ഹീമാന്ത ബിശ്വ ശര്‍മ്മ. മികച്ച ഭരണത്തിലൂടെ ജനശ്രദ്ധ നേടിയ സര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. തകര്‍ന്നടിഞ്ഞ് നേതൃത്വം പോലുമില്ലാത്തതായ കോണ്‍ഗ്രസിനും ഭരണത്തില്‍ മടങ്ങിയെത്താമെന്ന പ്രതീക്ഷയൊന്നുമില്ല. ആസാമിന് മോദി സര്‍ക്കാര്‍ വന്ന ശേഷം കോടാനുകോടികളുടെ പദ്ധതികളാണ് നല്‍കിയത്.  കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനും റോഡ്,  പാലം എന്നിവയടക്കമുള്ള അടിസ്ഥാന വികസനത്തിനുമാണ് മോദി സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയത്. മോദി സര്‍ക്കാര്‍ ആസാമിന് നല്‍കുന്ന പ്രത്യേക പരിഗണനയും ബിജെപിക്ക് ആത്മവിശ്വാസം പകരുന്നു.  

ആസാം നിയമസഭ

അംഗസംഖ്യ: 126  

കേവല ഭൂരിപക്ഷത്തിന് വേണ്ടത് 64 സീറ്റ്

എന്‍ഡിഎ 74 (ബിജെപി 60, എജിപി 13,  

സ്വതന്ത്രന്‍ ഒന്ന് )

പ്രതിപക്ഷം 33 (കോണ്‍ഗ്രസ് 19,  

എഐയുഡിഎഫ് 14)

മറ്റുള്ളവര്‍(ബിപിഎഫ്) 11

ഒഴിഞ്ഞുകിടക്കുന്നത് എട്ട്.

 

ആസാമില്‍ നിന്ന് നാല് സംസ്ഥാനങ്ങള്‍

വലിയൊരു സംസ്ഥാനമായിരുന്ന ആസാം വിഭജിച്ച് നാഗാലാന്‍ഡുണ്ടാക്കിയത് 1963ലാണ്. 1972ല്‍ മേഘാലയ ജനിച്ചതും ആസാമില്‍ നിന്നാണ്. 72ല്‍ ആസാമിലെ ചില പ്രദേശങ്ങള്‍ ചേര്‍ത്ത് അരുണാചല്‍പ്രദേശും മിസോറാമും രൂപീകരിച്ചു. കേന്ദ്ര ഭരണ പ്രദേശങ്ങളായിരുന്ന അവ 1986 ല്‍ സംസ്ഥാനങ്ങളായി

 

 

  comment

  LATEST NEWS


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കേറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍


  'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.