×
login
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ മോദി രക്ഷിച്ചു; അസം‍-മിസോറാം തര്‍ക്കമുള്‍പ്പെടെ വികാരങ്ങള്‍ ആളിക്കത്തിക്കുന്നത് കോണ്‍ഗ്രസെന്ന് മോദിയോട് എംപിമാര്‍

പൗരത്വപ്രശ്നം, എന്‍ആര്‍സി, ഇപ്പോള്‍ അസം - മിസോറാം അതിര്‍ത്തിത്തര്‍ക്കം എന്നിങ്ങനെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിന്‍റെ കുതന്ത്രമെന്ന് വിശദീകരിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ എംപിമാര്‍ പ്രധാനമന്ത്രി മോദിക്ക് കത്തെഴുതി.

ന്യൂദല്‍ഹി:പൗരത്വപ്രശ്നം, എന്‍ആര്‍സി, ഇപ്പോള്‍ അസം - മിസോറാം അതിര്‍ത്തിത്തര്‍ക്കം എന്നിങ്ങനെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിന്‍റെ കുതന്ത്രമെന്ന് വിശദീകരിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ എംപിമാര്‍ പ്രധാനമന്ത്രി മോദിക്ക് കത്തെഴുതി.

അസമും മിസോറാമും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ വികാരങ്ങള്‍ ആളിക്കത്തിക്കുന്നതിന്  പിന്നിലും കോണ്‍ഗ്രസിന്‍റെ ഗൂഢകരങ്ങളുണ്ടെന്നും എംപിമാര്‍ പറയുന്നു. കുതന്ത്രങ്ങള്‍ പയറ്റി സംസ്ഥാനങ്ങളെ തമ്മിലടിപ്പിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള ചില രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കുന്നുണ്ട്.- എംപിമാര്‍ മോദിക്കെഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.  

'അസം, മിസോറാം പ്രശ്‌നം വഴി ഇന്ത്യയാകെ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികളോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങളുടെ കുത്സിതശ്രമങ്ങള്‍ വിലപ്പോവില്ല, അതിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കും അതുവഴി പുരോഗതിയുടെ പ്ാതയില്‍ മുന്നേറിക്കൊണ്ടിരിക്കും,' എംപിമാര്‍ പറഞ്ഞു.

കിഴക്കിന് വേണ്ടി പ്രവര്‍ത്തിക്കുക എന്ന നയപ്രകാരം മോദി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ വികസനം തങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്നും എംപിമാര്‍ പറഞ്ഞു. ഇതിന് വിപരീതമായി കോണ്‍ഗ്രസ് ഇന്ത്യയെ തോല്‍പിച്ചുകളഞ്ഞുവെന്നും അവര്‍ പറഞ്ഞു. തുടര്‍ച്ചയായി വന്ന കോണ്‍്ഗ്രസ് സര്‍ക്കാരുകള്‍ വടക്ക് കിഴക്കന്‍ പ്രദേശത്തെ ജനങ്ങളെ അവരുടെ വിധിക്ക് വിട്ടുകൊടുക്കുകയായിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ ഈ പ്രദേശത്തെ അടിസ്ഥാനസൗകര്യവികസനത്തിനായി രണ്ട് ലക്ഷം കോടി രൂപ ചെലവഴിച്ചിരുന്നു. ഇതിന്റെ ഭാഗമായി റെയില്‍വേ, റോഡ്, വ്യോമയാനം എന്നീ മേഖലകള്‍ വികസിച്ചുവെന്നും എംപിമാര്‍ പറഞ്ഞു.

കോണ്‍ഗ്രസിനും അതിന്‍റെ നേതാക്കള്‍ക്കും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ സംസ്‌കാരത്തോട് തീരെ മതിപ്പില്ല. പകരം മോദി അരുണാചല്‍പ്രദേശിലെയും ത്രിപുരയിലെയും മന്ത്രിമാരെ കേന്ദ്രസര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയെന്നും എംപിമാര്‍ പറഞ്ഞു.

കോണ്‍്ഗ്രസാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സിഎഎ, എന്‍ആര്‍സി പ്രശ്‌നങ്ങളുയര്‍ത്തിയും ഇപ്പോള്‍ അസം-മിസോറാം അതിര്‍ത്തി തര്‍ക്കത്തിന്റെ പേരിലും പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കുന്നത്. കോണ്‍ഗ്രസിന്റെ ഗൂഡതന്ത്രങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിജയിക്കാന്‍ പോകുന്നില്ലെന്ന് ഞങ്ങള്‍ പറയുന്നു. പ്രശ്‌നങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം നിര്‍ത്തണമെന്നും എംപിമാര്‍ പറഞ്ഞു.

സര്‍ബാനന്ദ സോനോവാള്‍, കിരണ്‍ റിജിജു, ദിലീപ് സൈകിയ, തപീര്‍ ഗാവോ, പല്ലബ് ലോചന്‍ ദാസ് എന്നിവരുള്‍പ്പെടെ നിരവധി വടക്ക് കിഴക്കന്‍ എംപിമാര്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

  comment

  LATEST NEWS


  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; സുഹാസിനി ജൂറി അധ്യക്ഷ; പുരസ്‌കാരത്തിന് മത്സരിക്കുന്നത് 80 സിനിമകള്‍; ഒക്ടോബറില്‍ പ്രഖ്യാപനം


  അമരീന്ദര്‍ സിംഗ് അമിത് ഷായെ കാണാന്‍ ദില്ലിയ്ക്ക് പുറപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വിറച്ചു; അമരീന്ദറിനെ കൂടെ നിര്‍ത്താന്‍ സിദ്ധുവിനെ തഴഞ്ഞു


  കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.