×
login
ബിജെപിക്കാരോ, പാര്‍ട്ടിയുമായി ബന്ധമുള്ളവരും മരിക്കുന്നില്ല; കൊറോണ ബാധിച്ച് അമിത് ഷാ മരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന് ഷഹീന്‍ബാഗ് ആക്ടിവിസ്റ്റ്

അമിത് ഷാ കൊറോണ ബാധിതനെങ്കിലും നിങ്ങള്‍ അദ്ദേഹത്തിന്റെ മരണത്തിനായി പ്രാര്‍ത്ഥിക്കുക. അല്ലെങ്കില്‍ രോഗംബാധിച്ചിട്ടില്ലെങ്കില്‍ അത് പിടിപെട്ട് മരിക്കണേയെന്നും പ്രാര്‍ത്ഥിക്കണമെന്നും റിസ്വി

ന്യൂദല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ മരണത്തിനായി മുസ്ലിം ജനത പാര്‍ത്ഥിക്കണമെന്ന് വിവാദ പ്രസ്താവന നടത്തി ഷഹീന്‍ബാഗ് ആക്ടിവിസ്റ്റ് അയ്മാന്‍ റിസ്വി. കൊറോണ വൈറസ് ബാധിതനായ അമിത് ഷാ അദ്ദേഹം രോഗത്താല്‍ മരണമടയട്ടെയെന്നും അവര്‍ പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  

അമിത് ഷായ്്ക് കൊറോണ ബാധിച്ചെന്ന വാര്‍ത്ത ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനാണ്. വൈറസ് ബാധിച്ച് അദ്ദേഹം മരിച്ചെങ്കില്‍ കൊറോണയില്‍ വിശ്വസിക്കാം. ജനങ്ങളെ വീഴ്ത്തുന്നതിന് വേണ്ടി മോദി സര്‍ക്കാരിന്റെ തന്ത്രമാണ് കൊറോണ വൈറസ്. ഇത് വെറും ഗൂഢാലോചനയാണെന്നും റിസ്വി പറഞ്ഞു.  


അമിത് ഷാ കൊറോണ ബാധിച്ച് മരിച്ചാല്‍ ഞങ്ങള്‍ ഇതില്‍ വിശ്വസിക്കും. ബിജെപിക്കാരോ, ബിജെപിയുമായി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകരും ഇതുവരെ കൊറോണ ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരു ദളിതനോ ഒരു മു്സ്ലിമോ ഈ ചെറിയ അസുഖത്താല്‍ പോലും മരിക്കുകയാണ്.  

അമിത് ഷാ കൊറോണ ബാധിതനെങ്കിലും നിങ്ങള്‍ അദ്ദേഹത്തിന്റെ മരണത്തിനായി പ്രാര്‍ത്ഥിക്കുക. അല്ലെങ്കില്‍ രോഗംബാധിച്ചിട്ടില്ലെങ്കില്‍ അത് പിടിപെട്ട് മരിക്കണേയെന്നും പ്രാര്‍ത്ഥിക്കണമെന്നും റിസ്വി അറിയിച്ചു. അതേസമയം കൊറോണ എന്നത് വെറും ഗൂഢാലോചനയാണെന്ന് പ്രസ്താവന നടത്താത്തതില്‍ ഷാറൂഖ് ഖാന്‍, ആമിര്‍ ഖാന്‍ തുടങ്ങിയ പ്രമുഖരേയും അയ്മാന്‍ റിസ്വി വിമര്‍ശിച്ചു.

 

  comment

  LATEST NEWS


  തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഉച്ചയ്ക്ക് 1.30ന്; വര്‍ണക്കാഴ്ച ഉണ്ടാവില്ല, സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി


  വിജയ് ബാബു വിദേശത്തേയ്ക്ക് കടന്നതായി സൂചന; ഏത് രാജ്യത്താണെങ്കിലും നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍


  പോലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പന്നിക്കെണി വച്ച സുരേഷ് അറസ്റ്റിൽ; മൃതദേഹങ്ങൾ പാടത്ത് കൊണ്ടിട്ടത് കൈവണ്ടിയിൽ


  ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട; കള്ള്ഷാപ്പിലെ ഭൂഗർഭ ടാങ്കിൽ സൂക്ഷിച്ചിരുന്നത് 2000 ലിറ്റര്‍ സ്പിരിറ്റ്, റെയ്ഡ് രഹസ്യവിവരത്തെ തുടർന്ന്


  കള്ളാറില്‍ മൂന്ന് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത സ്കൂള്‍ കെട്ടിടത്തില്‍ ചെറിയ മഴയില്‍ തന്നെ വെള്ളക്കെട്ടും, ചോര്‍ച്ചയും; പാഴായത് രണ്ടരക്കോടി


  തൃക്കാക്കരയില്‍ ഏറ്റുമുട്ടുന്നവര്‍ തിരുവന്‍വണ്ടൂരില്‍ കൂട്ടുമുന്നണി; ഉപാധ്യക്ഷ സ്ഥാനം സിപിഎമ്മിന്, കോണ്‍ഗ്രസ് പിന്തുണച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.