×
login
ബദരീനാഥ് ക്ഷേത്രം‍ തുറന്നു; കേരളത്തിലെ മുഖ്യ പൂജാരിയെ ക്ഷേത്രത്തില്‍ എത്തിച്ചത് കര്‍ണാടകയും യുപിയും; ആദ്യ പൂജ മോദിക്കായി

സാധാരണഗതിയില്‍ ആറു മാസത്തെ ഇടവേളയ്ക്കു ശേഷം ഏപ്രില്‍ 30ന് ക്ഷേത്രം തുറക്കേണ്ടതായിരുന്നു.എന്നാല്‍, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്ഷേത്രം തുറക്കല്‍ നീട്ടി വയ്ക്കുകയായിരുന്നു. അതേസമയം, ക്ഷേത്രത്തിലെ മുഖ്യപൂജാരി കണ്ണൂര്‍ ചെറുതാഴം ചന്ദ്രമന ഈശ്വര്‍ പ്രസാദ് കേരളത്തിലായിരുന്നു.

ബദരീനാഥ്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു ശേഷം പ്രസിദ്ധമായ ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രം തുറന്നു. ഇന്നു രാവിലെ നാലരയോടെയാണു ക്ഷേത്രം തുറന്നത്. മുഖ്യ പൂജരായും ദേവസ്ഥാനം ബോര്‍ഡ് അധികൃതരും അടക്കം 28 പേര്‍ മാത്രമാണ് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത്. ഭക്തര്‍ അടക്കം മറ്റുള്ളവരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചില്ല.ആദ്യ ദിനത്തിലെ പൂജകളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ആണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ആണ് ട്വിറ്ററിലൂടെ ക്ഷേത്രം തുറന്നത്തിന്റെ വിവരങ്ങള്‍ പങ്കുവച്ചത്.  

കേരളത്തിലെ നമ്പൂതിരി കുടുംബത്തിലെ അംഗമാണ് ക്ഷേത്രത്തിലെ മുഖ്യപൂജാരി. സാധാരണഗതിയില്‍ ആറു മാസത്തെ ഇടവേളയ്ക്കു ശേഷം ഏപ്രില്‍ 30ന് ക്ഷേത്രം തുറക്കേണ്ടതായിരുന്നു.എന്നാല്‍, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്ഷേത്രം തുറക്കല്‍ നീട്ടി വയ്ക്കുകയായിരുന്നു. അതേസമയം, ക്ഷേത്രത്തിലെ മുഖ്യപൂജാരി കണ്ണൂര്‍ ചെറുതാഴം ചന്ദ്രമന ഈശ്വര്‍ പ്രസാദ് കേരളത്തിലായിരുന്നു. ക്ഷേത്രം തുറക്കാനായി ഇദ്ദേഹത്തിന് ബദരീനാഥിലേക്ക് പോകാനാതെ കുടങ്ങി. കേരള സര്‍ക്കാര്‍ അധികൃതരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും കാര്യമായ സഹായം ലഭിക്കാത്ത പശ്ചാത്തലത്തില്‍ കര്‍ണാടക അടക്കം മറ്റു സംസ്ഥാനങ്ങള്‍ വിഷയത്തില്‍ ഇടപെട്ടു. കര്‍ണാടക,യുപി സര്‍ക്കാരുകളാണ് പൂജാരിയെ ബദരീനാഥില്‍ എത്തിക്കാനുള്ള യാത്രാസൗകര്യം ഒരുക്കിയത്. ഉത്തര്‍പ്രദേശില്‍ എത്തിയപ്പോള്‍ ഈശ്വര്‍പ്രസാദിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് സന്ദര്‍ശിച്ചിരുന്നു.  പിന്നീട് ഡെറാഡൂണില്‍ നിന്ന് ഹെലികോപ്റ്ററില്‍ സൈന്യമാണ് പൂജാരിയെ ബദരിനാഥിലെത്തിച്ചത്.


പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഐതീഹ്യങ്ങളാല്‍ സമ്പുഷ്ടമാണ് ബദരീനാഥ്. ആറുമാസം റാവലും പിന്നീടുള്ള ആറു മാസം നാരദനും ദേവതകളും ബദരീനാഥില്‍ പൂജ നടത്തുന്നു എന്നാണ് വിശ്വാസം.മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് ബദരീനാഥിലെ തീര്‍ഥാടന കാലം.ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തു നിന്നു ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം.പുഷ്പങ്ങളാലും വര്‍ണദീപങ്ങളാലും അലംകൃതമായിരുന്നു ക്ഷേത്രമിന്ന്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബദരീനാഥ് ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.  

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.