ഷീന സഹോദരിയാണെന്നാണ് ഇന്ദ്രാണി പുറത്തു പറഞ്ഞിരുന്നത്. പീറ്ററിന്റെ ആദ്യവിവാഹത്തിലെ മകന് രാഹുലുമായുള്ള ഷീനയുടെ പ്രണയമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നാണ് നിഗമനം.
ന്യൂദല്‍ഹി : ഷീന ബോറയെ വധിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഐഎന്‍എക്സ് മീഡിയ കമ്പനി മുന്‍ മേധാവി ഇന്ദ്രാണി മുഖര്‍ജിക്ക്(50) സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ആറ് വര്‍ഷവും അഞ്ച് മാസവും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇത് വലിയ കാലയളവാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
2012ലാണ് ആദ്യ വിവാഹത്തിലെ മകള്‍ ഷീനയെ (25) ശ്വാസംമുട്ടിച്ചു കൊന്നശേഷം മൃതദേഹം കത്തിച്ചുവെന്നതാണ് ഇന്ദ്രാണി മുഖര്‍ജിക്കെതിരായ കേസ്. കേസില്‍ 2015 മുതല്‍ അവര്‍ വിചാരണ തടവിലായിരുന്നു. ഷീനയെ ഇന്ദ്രാണി കൊലപ്പെടുത്തി കത്തിച്ചെന്നാണു കേസ്. ഇവരുടെ മുന്‍ ഭര്ത്താക്കന്മാരായ സഞ്ജീവ് ഖന്നയും പീറ്റര്‍ മുഖര്‍ജിയും കേസില്‍ പ്രതികളാണ്.
ഷീന സഹോദരിയാണെന്നാണ് ഇന്ദ്രാണി പുറത്തു പറഞ്ഞിരുന്നത്. പീറ്ററിന്റെ ആദ്യവിവാഹത്തിലെ മകന് രാഹുലുമായുള്ള ഷീനയുടെ പ്രണയമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നാണ് നിഗമനം. കൂടാതെ സ്വത്ത് തന്നില്ലെങ്കില്‍ ഇന്ദ്രാണിയുടെ മകളാണ് താനെന്ന രഹസ്യം വെളിപ്പെടുത്തുമെന്നും ഷീന ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വെളിപ്പെടുത്തല്‍. 2012ല്‍ ഷീന യുഎസിലേക്കു പോയെന്നാണ് കൊലപാതകത്തിനുശേഷം ഇന്ദ്രാണി എല്ലാവരോടും പറഞ്ഞത്. മൂന്ന് വര്‍ഷത്തിനുശേഷം ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായി മറ്റൊരു കേസില്‍ അറസ്റ്റിലായതോടെയാണ് കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. താനോടിച്ച കാറില്‍ വച്ചാണു ഷീന ബോറയെ കൊന്നതെന്നു ഇയാള്‍ അന്വേഷണ സംഘം മുമ്പാകെ നല്കിയ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. റായിയെ പിന്നീട് കേസില്‍ മാപ്പുസാക്ഷിയാക്കി.
അഞ്ച് വര്‍ഷത്തെ വിചാരണത്തടവിനു ശേഷം കഴിഞ്ഞ വര്‍ഷം പീറ്ററിനു ജാമ്യം ലഭിച്ചു. അതേസമയം മകള്‍ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെട്ട് ജയിലില്‍വച്ച് ഇന്ദ്രാണി സിബിഐ ഡയറക്ടര്‍ക്ക് കത്തയച്ചിരുന്നു. കശ്മീരില്‍ ഷീനയെ കണ്ടതായി സഹതടവുകാരി പറഞ്ഞെന്നാണ് കത്തില്‍ പറയുന്നത്. എന്നാല്‍ സിബിഐ ഇത് തള്ളി. ഷീനയുടേതെന്ന് സംശയിച്ച് കണ്ടെത്തിയ അസ്ഥികൂടത്തിന് ഡിഎന്‍എ ഇന്ദ്രാണിയുടെയും ഷീനയുടെയും സാംപിളുമായി പൊരുത്തമുണ്ട്. ഇത് മുഖ്യതെളിവാണെന്നും, ഷീന ബോറ മരിച്ചെന്നും സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ
പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന
പശു സംരക്ഷകനായി പിണറായി വിജയനും; മുഖ്യമന്ത്രിയുടെ വസതിയില്‍ പുതിയ ഗോശാല; നിര്‍മാണത്തിന് പണം അനുവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്
'പഴയ നിയമം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി
ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഏക സീറ്റും നഷ്ടപ്പെട്ട് എഎപി; ദയനീയ തോല്‍വി സംസ്ഥാനം ഭരണം നേടി ആറ് മാസം തികയ്ക്കും മുമ്പേ
ഉത്തര്‍പ്രദേശില്‍ അഖിലേഷിന്റെ കോട്ട തകര്‍ത്ത് യോഗി; അസംഗഡ് ലോക്സഭാ മണ്ഡലത്തില്‍ ബിജെപിയുടെ ദിനേഷ് ലാൽ യാദവ് നിരാഹുവ ജയിച്ചു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി ; സൈനിക ശക്തിയെ ബിജെപിയുടെ പരീക്ഷണശാലയാക്കുകയാണെന്ന് പ്രിയങ്കഗാന്ധി
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
'അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യും': സൈന്യ പരിശീലനം ലഭിച്ചവരെ തൊഴില്‍ യോഗ്യരാക്കും; പരിശീലനം കിട്ടിയ യുവാകള്‍ക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര
അഗ്നിപഥിനെതിരെ സെക്കന്തരാബാദില്‍ ട്രെയിനുകള്‍ കത്തിച്ചത് ആസൂത്രിതം; വാട്സ്ആപ്പിലൂടെ ആഹ്വാനം നല്‍കിയിരുന്നെന്ന് ആര്‍പിഎഫ്, 30 പേര് അറസ്റ്റില്‍