നിർബന്ധിത മതപരിവർത്തനത്തില്‍ പ്രതിഷേധിച്ച് വടക്കന്‍ കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ ബജറംഗ് ദള്‍ പ്രവർത്തകര്‍ പ്രതിഷേധിച്ചു. വടക്കന്‍ കര്‍ണ്ണാടകയിലെ ഹുബ്ലിയിലും മംഗ്ലൂരുവിലുമാണ് ഒരു വിഭാഗം പ്രവർത്തകൾ പ്രതിഷേധം നടത്തിയത്. പ്രതിഷേധം ശക്തമായതോടെ ഹുബ്ലിയിലെ പള്ളികളിൽ പോലീസിനെ വിന്യസിച്ചു.
ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത 23 ഹിന്ദുക്കളെ ഘര്‍വാപസി ചടങ്ങില്‍ തിരികെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരുന്നു
ബെംഗളൂരു: നിർബന്ധിത മതപരിവർത്തനത്തില്‍ പ്രതിഷേധിച്ച് വടക്കന്‍ കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ ബജറംഗ് ദള്‍ പ്രവർത്തകര്‍ പ്രതിഷേധിച്ചു. വടക്കന്‍ കര്‍ണ്ണാടകയിലെ ഹുബ്ലിയിലും മംഗ്ലൂരുവിലുമാണ് ഒരു വിഭാഗം പ്രവർത്തകൾ പ്രതിഷേധം നടത്തിയത്. പ്രതിഷേധം ശക്തമായതോടെ ഹുബ്ലിയിലെ പള്ളികളിൽ പോലീസിനെ വിന്യസിച്ചു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവര്‍ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് ചേരുകയാണ്. നിർബന്ധിച്ചാണ് മതരിപവർത്തനം നടത്തുന്നത് എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഒരിയ്ക്കല്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നാല്‍ പിന്നീട് തിരിച്ച് ഹിന്ദുമതത്തിലേക്ക് മാറാന്‍ ശ്രമിച്ചാല്‍ അവരെ ശക്തമായി ഭീഷണിപ്പെടുത്തുകയാണ്.
സംസ്ഥാനത്ത് മതപരിവർത്തനം ക്രമാതീതമായ തോതില്‍ ഉയരുന്ന സാഹചര്യത്തിലാണ് മതപരിവർത്തന നിരോധന നിയമം പാസാക്കാൻ കർണാടക സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. മതപരിവർത്തനം തടയുന്നതിനായുള്ള ബിൽ നിയസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മതപരിവർത്തനം നിരോധ നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ക്രിസ്ത്യൻ പള്ളികളുടെയും അവരുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കണക്കെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും ഇക്കാര്യത്തിൽ സര്‍ക്കാര്‍ നിർദേശം നൽകിയിരിക്കുകയാണ്. ക്രിസ്ത്യൻ പള്ളികളുടെ കണക്കെടുത്ത് സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാനും പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ പോലീസ് പരിശോധന തുടങ്ങി.
കർണാടകയിൽ മതപരിവർത്തനം രൂക്ഷമാണെന്ന പരാതി നിലനിൽക്കുന്നതിലാണ് പള്ളികളുടെ കണക്കെടുക്കാൻ തീരുമാനിച്ചതെന്ന് സമിതി ചെയർമാനും ഹൊസദുർഗയിൽ നിന്നുള്ള ബിജെപി എംഎൽഎയുമായ ഗൂലിഹട്ടി ശേഖർ പ്രസ്താവിച്ചിരുന്നു. നേരത്തെ ഗൂലിഹട്ടി ശേഖറിന്റെ അമ്മയുള്‍പ്പെടെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു പിടി ഹിന്ദുക്കളെ വീണ്ടും ഹിന്ദുമതത്തിലേക്ക് മടക്കിക്കൊണ്ടുവന്നിരുന്നു. ഏറെ വര്‍ഷങ്ങള്‍ പണിപ്പെട്ട ശേഷമാണ് ഘര്‍വാപസി നടത്താനായതെന്നും ഗൂലിഹട്ടി ശേഖര്‍ അഭിപ്രായപ്പെട്ടിരുന്നു.
10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്മാന് അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ
വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്
രാജ്യത്തിനായി മെഡല്‍ നേടിയാല്‍ കോടികള്‍; ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ ജോലി ; കായിക നയം പ്രഖ്യാപിച്ച് യോഗി; പറഞ്ഞു പറ്റിച്ച കേരളത്തിന് യുപിയെ പഠിക്കാം
'ആ പാമ്പ് ഇപ്പോള്‍ നിങ്ങളുടെ വീട്ടിലാണ്'; ലാലുപ്രസാദിന് മുന്നറിയിപ്പുമായി ഗിരിരാജ്സിങ്
എല്ലാ വെല്ലുവിളികളെയും നേരിടും; ഇന്ത്യയുടെ വികസന യാത്ര നയിക്കാന്‍ മോദി സര്‍ക്കാര്‍ യുവാക്കളെ പ്രാപ്തരാക്കുന്നു: വി. മുരളീധരന്
എംജി സര്‍വകലാശാലയിലെ നാളത്തെ പരീക്ഷകള്‍ മാറ്റി; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭാഗിക അവധി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്