×
login
ചില്‍ ചില്‍ ബെംഗുളൂരു.

ബുധനാഴ്ച്ച നഗരത്തിലെ താപനില 23 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.സാധാരണ ഇവിടെ അനുഭവപ്പെടുന്ന താപനിലയെ അപേക്ഷിച്ച് 11 ഡിഗ്രി കുറവാണ്.

ബെംഗളൂരൂ: അസാനി ചുഴലിക്കാറ്റ് കാരണം ബെംഗലൂരു തണുത്ത് വിറയ്ക്കുന്നു. ഹില്‍ സ്‌റ്റേഷനുകളായ ഷിംലയെയും മുസ്സൂറിയെയും കടത്തിവെട്ടുന്ന കാലാവസ്ഥയാണ് ഇപ്പോള്‍ ബെഗളുരുവില്‍.ഇന്ത്യയുടെ വടക്ക്പടിഞ്ഞാറ് ഭാഗം ചൂട് കൊണ്ട് ഉരുകി ഒലിക്കുമ്പോളാണ് ബെംഗളൂരു തണുത്തത്.

ബുധനാഴ്ച്ച നഗരത്തിലെ താപനില 23 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.സാധാരണ ഇവിടെ അനുഭവപ്പെടുന്ന താപനിലയെ അപേക്ഷിച്ച് 11 ഡിഗ്രി കുറവാണ്.വടക്കേ ഇന്ത്യയില്‍ നിന്ന് പലരും ബെംഗളുരൂവിലേക്ക് താമസം മാറിയാലോ എന്ന് പോലും ആലോചിക്കുന്നുണ്ട്.ഇവിടുത്തെ ഈ താപനിലയ്ക്ക് കാരണം അസാനി ചുഴലിക്കാറ്റാണെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിരികരിച്ചിട്ടുണ്ട്.


 

2012ന് ശേഷം ബെംഗളുരുവില്‍ ഇത്രയും തണുപ്പ് അനുഭവപ്പെടുന്നത് ആദ്യമായിട്ടാണ്. സാധാരണ മെയ്മാസത്തില്‍ ചൂട് കൂടുതലാണ്.കുറച്ചു സമയം കൂടി മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും തുടരുമെന്നാണ് അറിയിപ്പ്.താപനില ഇനിയും താഴാന്‍സാധ്യത ഉണ്ട്.

 

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.