×
login
ബിബിസിയുടെ വിവാദ ഡോക്യുപരമ്പര ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന കേന്ദ്രഉത്തരവിനെ സംബന്ധിച്ച് സുപ്രീംകോടതി‍‍ ഫിബ്രവരി ആറിന് വാദം കേള്‍ക്കും

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുപരമ്പര ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഫിബ്രവരി ആറിന് വാദം കേള്‍ക്കും. 'ഇന്ത്യ ദ മോഡി ക്വസ്റ്റ്യന്‍' എന്ന 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുപരമ്പര ഇന്ത്യയിലുടനീളം വിവാദം സൃഷ്ടിച്ചിരുന്നു.

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുപരമ്പര ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഫിബ്രവരി ആറിന് വാദം കേള്‍ക്കും. 'ഇന്ത്യ ദ മോഡി ക്വസ്റ്റ്യന്‍' എന്ന 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുപരമ്പര ഇന്ത്യയിലുടനീളം വിവാദം സൃഷ്ടിച്ചിരുന്നു.  

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നയിക്കുന്ന ബെഞ്ചായിരിക്കും വാദം കേള്‍ക്കുക. ഇതില്‍ പി.എസ്. നരസിംഹ, ജെ.ബി. പര്‍ദ്ദിവാല എന്നിവര്‍ അംഗങ്ങളായിരിക്കും. അഡ്വ. എം.എല്‍. ശര്‍മ്മയാണ് ഇത് സംബന്ധിച്ച ഹര്‍ജി നല്‍കിയത്. ഇന്ത്യയില്‍ ഈ പരമ്പര നിരോധിച്ചത് ഭരണഘടനാവിരുദ്ധവും ഏകപക്ഷീയവും ദുരുപദിഷ്ടവുമാണെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം.  

ബിബിസി ഡോക്യുപരമ്പരയെക്കുറിച്ച്  ജേണലിസ്റ്റ് എന്‍.റാമും അഭിഭാഷകനായ പ്രശാന്ത് ഭൂഷണും നടത്തിയ ട്വീറ്റുകള്‍ സര്‍ക്കാര്‍ ട്വിറ്ററില്‍ നിന്നും നീക്കം ചെയ്തുവെന്നാരോപിച്ച് അഭിഭാഷകനായ സി.യു. സിങ്ങ് നല്‍കിയ മറ്റൊരു ഹര്‍ജിയും വാദം കേള്‍ക്കും.  

അതേ സമയം, ഗുജറാത്ത് കലാപത്തില്‍ മോദിയെ കുറ്റപ്പെടുത്തുന്ന ഡോക്യുമെന്‍ററി സുപ്രീംകോടതിയ്ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ഗുജറാത്ത് കലാപം സംബന്ധിച്ച് വിശദമായി പഠിച്ച നാനാവതി കമ്മീഷന്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയ്ക്ക് ഗുജറാത്ത കലാപത്തില്‍ യാതൊരു പങ്കുമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് സുപ്രിംകോടതി അംഗീകരിക്കുകയും ചെയ്തതാണ്.  

 

യുട്യൂബില്‍ നിന്നും ട്വിറ്ററില്‍ നിന്നും ബിബിസി ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പരമ്പരയുടെ ആദ്യഭാഗം പ്രസിദ്ധീകരിച്ച ശേഷം നീക്കം ചെയ്തിരുന്നു.ബിബിസി ഡോക്യുമെന്‍ററി പക്ഷപാതപരമാണെന്നും വസ്തുനിഷ്ഠവുമല്ലെന്നാണ് സര്‍ക്കാരിന്‍റെ വാദം.  


 

 

 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.