login
ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെ അയഞ്ഞ് മമത സര്‍ക്കാര്‍; ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലെത്തും, കൂടിക്കാഴ്ച വൈകിട്ട് ആറിന്

ക്രമസമാധാന നില സംബന്ധിച്ച തത് സ്ഥിതി റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് നല്‍കാന്‍ ആഭ്യന്തരവകുപ്പ് അഡീഷല്‍ ചീഫ് സെക്രട്ടറിക്ക് കഴിയാതിരുന്നതോടെ തിങ്കളാഴ്ച ഗവര്‍ണര്‍ നിലപാട് കടുപ്പിക്കുകയായിരുന്നു

കൊല്‍ക്കത്ത: ചീഫ് സെക്രട്ടറിയും ഡിജിപിയും വൈകിട്ട് ആറിന് രാജ്ഭവനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. സംസ്ഥാനത്തെ വിഷയങ്ങളുമായി, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം പശ്ചിമബംഗാളില്‍ അരങ്ങേറുന്ന അക്രമസംഭവങ്ങളുടെ, പതിയ വിവരങ്ങളടങ്ങിയ സമഗ്രമായ റിപ്പോര്‍ട്ടാണ് പ്രതീക്ഷിക്കുന്നതെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. ക്രമസമാധാന നില സംബന്ധിച്ച തത് സ്ഥിതി റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് നല്‍കാന്‍ ആഭ്യന്തരവകുപ്പ് അഡീഷല്‍ ചീഫ് സെക്രട്ടറിക്ക് കഴിയാതിരുന്നതോടെ തിങ്കളാഴ്ച ഗവര്‍ണര്‍ നിലപാട് കടുപ്പിക്കുകയായിരുന്നു. 

തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയെ വിളിപ്പിക്കാന്‍ തീരുമാനിച്ചത്. ഏഴു മണിക്ക് മുന്‍പ് എത്തണമെന്നായിരുന്നു ഗവര്‍ണറുടെ നിര്‍ദേശം. ഡിജിപിയുടെയും കൊല്‍ക്കത്ത പൊലീസ് കമ്മിഷണറുടെയും റിപ്പോര്‍ട്ട് അയയ്ക്കാത്തത്തിലും ജഗ്ദീപ് ധന്‍കര്‍ക്ക് അതൃപ്തിയുണ്ട്. അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനാണ് ആദ്യ പരിഗണന നല്‍കേണ്ടതെന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മമത ബാനര്‍ജിയോട് ഗവര്‍ണര്‍ പറഞ്ഞിരുന്നു. നിയമവാഴ്ച പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി അടിയന്തര നടപടികള്‍ എടുക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചിരുന്നു. 

ബിജെപി, സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങളില്‍ 16 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. അതേസമയം അക്രമങ്ങളെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സംഘം ആഭ്യന്തരമന്ത്രാലയത്തിന് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. ഗവര്‍ണര്‍, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുമായി നാലംഗ സംഘം കൂടിക്കാഴ്ച നടത്തി. സൗത്ത്, നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലികളിലെ സംഘര്‍ഷ മേഖലകളും സംഘം സന്ദര്‍ശിച്ചിരുന്നു.  

 

  comment

  LATEST NEWS


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


  ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.