×
login
തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം

ഡസന്‍ കണക്കിന് വിദ്യാര്‍ത്ഥിനികള്‍ തമ്മിള്‍ ബെംഗളൂരുവിലെ ഒരു സ്കൂളിന് മുന്‍പില്‍ പരസ്പരം ഏറ്റുമുട്ടുന്നതിന്‍റെ വീഡിയോ വൈറലായി. ബെംഗളൂരുവിലെ പ്രശസ്തമായ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് പരസ്പരം ഏറ്റുമുട്ടിയതെന്ന് പറയപ്പെടുന്നു. എന്നാല്‍ എന്തിനാണ് ഇവര്‍ തമ്മില്‍ ഏറ്റുമുട്ടിയതെന്ന കാരണം അറിവായിട്ടില്ല.

ബെംഗളൂരു: ഡസന്‍ കണക്കിന് വിദ്യാര്‍ത്ഥിനികള്‍ തമ്മിള്‍ ബെംഗളൂരുവിലെ ഒരു സ്കൂളിന് മുന്‍പില്‍ പരസ്പരം ഏറ്റുമുട്ടുന്നതിന്‍റെ വീഡിയോ വൈറലായി. ബെംഗളൂരുവിലെ പ്രശസ്തമായ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് പരസ്പരം ഏറ്റുമുട്ടിയതെന്ന് പറയപ്പെടുന്നു. എന്നാല്‍ എന്തിനാണ് ഇവര്‍ തമ്മില്‍ ഏറ്റുമുട്ടിയതെന്ന കാരണം അറിവായിട്ടില്ല.  

രചന എന്ന പെണ്‍കുട്ടിക്ക് ബിഷപ്പ് കോട്ടണ്‍ ഗേള്‍സ് സ്കൂളിലെ ഒരു കുട്ടിയുമായി പ്രശ്നമുള്ളതിനാല്‍ അവിടെപ്പോയി ആ കൂട്ടിയെ തല്ലണമെന്ന് രചന പറഞ്ഞതായി ഒരു കുട്ടിയുടെ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

അതേ സമയം ഈ വിഡിയോയില്‍ സ്ഥലമോ  തല്ല് നടന്ന സമയമോ വ്യക്തമല്ല. ബെംഗളൂരുവിലെ അശോക് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പ്രശ്നം നടന്നത്. പക്ഷെ ആരും ഇതുവരെയും കേസ് നല്‍കിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. .  


സ്‌കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ പരസ്പരം തല്ലുകൂടുന്ന സ്ഥിരീകരിക്കാത്ത ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇംഗ്ലീഷ് പത്രങ്ങളാണ് ആദ്യം ഈ വീഡിയോ പുറത്തുവിട്ടത്.  

വീഡിയോയില്‍ പെണ്‍കുട്ടികള്‍ ചേരി തിരിഞ്ഞ് പരസ്പരം അടിക്കുകയും തൊഴിക്കുകയും മുടിപിടിച്ചു വലിക്കുന്നതും കാണാം, ബേസ്‌ബോള്‍ ബാറ്റെടുത്ത്  അടിക്കുന്ന രംഗവും ഉണ്ട്. രണ്ട് പെണ്‍കുട്ടികള്‍ തമ്മില്‍ കോണിപ്പടിയില്‍ നിന്നും ഏറ്റുമുട്ടുന്നതിനിടയില്‍ ഒരു കുട്ടി പടിക്കെട്ടിലൂടെ താഴെ വീഴുന്നുണ്ട്. ഒരു കുട്ടിയുടെ മൂക്കിടിച്ചു പൊട്ടിക്കുന്നതും മുടിക്കെട്ടില്‍ പിടിച്ചുവലിക്കുന്നതും  വീഡിയോയില്‍ കാണാം. 

 

ഒടുവില്‍  നാട്ടുകാര്‍ ഇടപെട്ടതോടെയാണ് വിദ്യാര്‍ത്ഥിനികള്‍ വേഗം സ്ഥലം വിടുന്നത്. അതിനിടെ സ്കൂള്‍ വിട്ട് പുറത്തുപോകുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കാണാം.ഇതാണ് സംഘട്ടനം നടക്കുന്നത് ഒരു സ്കൂളിന്‍റെ മുമ്പിലാണെന്നതിന് തെളിവ്. 

    comment

    LATEST NEWS


    വീണ്ടും ഉദ്ധവിന് അടി; ഔറംഗബാദിന്‍റെ പേര് മാറ്റാനുള്ള മന്ത്രിസഭായോഗത്തില്‍ പൊട്ടലും ചീറ്റലും; 2 മന്ത്രിമാരും 2 കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി


    ഐടി നിയമങ്ങള്‍ പാലിക്കാന്‍ 'അവസാന അവസരം'; ജൂലൈ നാലിനുള്ളില്‍ എല്ലാം കൃത്യമായിരിക്കണം; ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍


    തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


    പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


    ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു


    രാജസ്ഥാന്‍ കൊലപാതകം: പ്രതികള്‍ക്ക് രാജ്യാന്തര ബന്ധങ്ങള്‍, പട്ടാപ്പകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭീകരത പടര്‍ത്താനെന്ന് അശോക് ഗേഹ്‌ലോട്ട്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.