കലാപം നടന്ന പ്രദേശങ്ങളിലെ ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്താനാണ് 'ഗരുഡ'ടീമിനെ യെദിയൂരപ്പ സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്. കെജി ഹള്ളി, ഡിജെ ഹള്ളി എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സംഘമാണ് ഇനിയുള്ള രാത്രിയും പകലും കലാപം നടന്ന ബെംഗളൂരു നഗരത്തിന് കാവല്‍ നില്ക്കുക.
ബെംഗളൂരു: പ്രവാചകനായ മുഹമ്മദിനെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് മതതീവ്രവാദികള്‍ കലാപം നടത്തിയതിന് പിന്നാലെ 'ഗരുഡ' ടീമിനെ നഗരത്തില്‍ വിന്യസിച്ച് യെദിയൂരപ്പ സര്‍ക്കാര്‍. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റു മുതല്‍ എകെ 47 തോക്കുവരെ നല്‍കിയിരിക്കുന്ന സ്പെഷ്യല്‍ പോലീസ് സംഘമാണ് 'ഗരുഡ' ടീം. അടിയന്ത ഓപ്പറേഷനുകള്‍ നടത്തുകയും കലാപങ്ങള്‍ അടിച്ചമര്‍ത്തുക, മാവോയിസ്റ്റ് വേട്ട എന്നിവയ്ക്കായാണ് ഈ ടീമിനെ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ഈ സംഘമാണ് ഇനിയുള്ള രാത്രിയും പകലും കലാപം നടന്ന ബെംഗളൂരു നഗരത്തിന് കാവല്‍ നില്ക്കുക.
കലാപം നടന്ന പ്രദേശങ്ങളിലെ ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്താനാണ് 'ഗരുഡ'ടീമിനെ യെദിയൂരപ്പ സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്. കെജി ഹള്ളി, ഡിജെ ഹള്ളി എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു സ്ഥലത്ത് നാലോ അതിലധികോ ആളുകള്‍ സംഘടിക്കുന്നതിന് വിലക്കുണ്ട്. അക്രമ സഭവവുമായി ബന്ധപ്പെട്ട് 149-ല്‍ അധികം ആളുകളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കലാപകാരികള്‍ക്കു നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ക്ക് ജീവന് നഷ്ടമായി. സംഘര്‍ഷത്തില്‍ 60 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് പോലീസ് വ്യക്തമാക്കി.
കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മതതീവ്രവാദികള്‍ക്കെത്തിരെ കടുത്ത നടപടികള്‍ ഉണ്ടാവുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസിനും പൊതുജനങ്ങള്‍ക്കും നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ല. ഇത്തരം പ്രകോപനങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കില്ല. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രവാചകനായ മുഹമ്മദിനെ കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധു ഫേസ്ബുക്ക് പോസ്റ്റിട്ട് അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് ബെംഗളൂരുവില്‍ മതതീവ്രവാദികള്‍ അഴിഞ്ഞാടിയത്. കലാപവുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകനും എസ്ഡിപിഐ നേതാവുമായ മുസമ്മില്‍ പാഷയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളാണ് ഇയാള്‍. ഒളിവിലുള്ള മറ്റ് നേതാക്കള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ മതമൗലികവാദികളായ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്ത് പ്രകോപനപരമായി ഇയാള്‍ സംസാരിക്കുകയും കലാപത്തിനായി എസ്ഡിപിഐ പ്രവര്‍ത്തകരെ സംഘടിപ്പിക്കുകയും ചെയ്യുകയായിരുന്നു. ജാഫര്‍, ഖലീല്‍ പാഷ എന്ന രണ്ട് പേര്‍ക്കും കൂടി കലാപത്തില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്. പോലീസ് സ്റ്റേഷനുകള്‍ ആക്രമിച്ചതിലാണ് ഇവര്‍ക്ക് പങ്കുള്ളത്.
വിഘടന ശക്തികളെ കരുതിയിരിക്കുക
പരിഹാരമുണ്ട്; ഇച്ഛാശക്തി വേണം
പ്രകൃതിയെന്ന അക്ഷയ ഖനി; ഇന്ന് ജൈവ വൈവിധ്യ ദിനം
ഇന്ത്യയ്ക്കെതിരെ വിദേശത്തിരുന്ന് രാഹുലിന്റെ ചെളിവാരിയെറിയല്‍ വീണ്ടും; യുഎസ് ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടണമെന്നും രാഹുല്‍
ശിവലിംഗമായി ബാബ ആറ്റമിക് റിസര്‍ച്ച് സെന്ററിന്റെ ചിത്രം കാണിച്ച് പരിഹാസം; തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രയും ജേണലിസ്റ്റ് സാബ നഖ് വിയും കുടുങ്ങി
ഇന്ത്യയുടെ സുഹൃത്ത് സ്കോട്ട് മോറിസണ്‍ ആസ്ത്രേല്യന്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നുംപുറത്തേക്ക്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്