×
login
ഒരു മന്ത്രി അഴിമതി‍ക്കാര്‍ക്കെതിരെ വേഗം നടപടിയെടുത്താല്‍ സൂക്ഷിക്കുക. അത് അഭിനയമായിരിക്കാം; പാര്‍ത്ഥചാറ്റര്‍ജി ചെയ്തതും അതായിരുന്നു

പാര്‍ത്ഥ ചാറ്റര്‍ജി മന്ത്രിയായി വന്നശേഷമാണ് കോളെജ് അധ്യാപകരായി യോഗ്യരല്ലാത്ത കള്ളന്മാര്‍ കടന്നുകൂടിയതെന്ന് മുന്‍ തൃണമൂല്‍ നേതാവും വെസ്റ്റ് ബംഗാള്‍ കോളെജ് പ്രൊഫസേഴ്സ് അസോസിയേഷന്‍ (ഡബ്ല്യു ബി സിയുപിഎ) ജനറല്‍ സെക്രട്ടറിയുമായ ബൈശാഖി ബാനര്‍ജി.

ഡബ്ല്യു ബി സിയുപിഎ ജനറല്‍ സെക്രട്ടറിയുമായ ബൈശാഖി ബാനര്‍ജി (ഇടത്ത്) തൃണമൂല്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി (വലത്ത്)

കൊല്‍ക്കത്ത: പാര്‍ത്ഥ ചാറ്റര്‍ജി മന്ത്രിയായി വന്നശേഷമാണ് കോളെജ് അധ്യാപകരായി യോഗ്യരല്ലാത്ത കള്ളന്മാര്‍ കടന്നുകൂടിയതെന്ന് മുന്‍ തൃണമൂല്‍ നേതാവും വെസ്റ്റ് ബംഗാള്‍ കോളെജ് പ്രൊഫസേഴ്സ് അസോസിയേഷന്‍ (ഡബ്ല്യു ബി സിയുപിഎ) ജനറല്‍ സെക്രട്ടറിയുമായ ബൈശാഖി ബാനര്‍ജി.  

"ഡബ്ല്യു ബി സിയുപിഎയില്‍ ഒരു സിന്‍ഡിക്കേറ്റ് ഉണ്ടാക്കി. കോളെജ് യൂണിവേഴ്സിറ്റികളില്‍ ഓരോ തസ്തികയ്ക്കും കൈക്കൂലി നിശ്ചയിച്ചു വിറ്റു. സ്കൂളില്‍ പോകാത്തവര്‍പോലും സര്‍വ്വകലാശാലകളില്‍ ജോലിക്കെത്തി. എല്ലാം പാര്‍ത്ഥ ചാറ്റര്‍ജിയുടെ സമ്മര്‍ദ്ദപ്രകാരമായിരുന്നു. "- ബൈശാഖി ബാനര്‍ജി പറഞ്ഞു.  


തുടക്കത്തില്‍ കോളെജ് നിയമനങ്ങളില്‍ അഴിമതി കാട്ടി എന്ന് പറഞ്ഞ് ഒരു ഉദ്യോഗസ്ഥനെതിരെ ആരോപണം ഉണ്ടായി. ഉടനെ പാര്‍ത്ഥ ചാറ്റര്‍ജി അയാളെ സസ്പെന്‍റ് ചെയ്തു. ഈ അഴിമതിയില്‍ പങ്കാളികളായ എല്ലാവരേയും വഴക്ക് പറ‍ഞ്ഞു. എല്ലാവരും പാര്‍ത്ഥയെ വിശ്വസിച്ചു. എന്നാല്‍ ഇത് വെറും നാടകമായിരുന്നു. പിരിട്ടുവിട്ട ആള്‍ അതിനേക്കാള്‍ ശക്തമായ പോസ്റ്റിലേക്ക് തിരിച്ചുവന്നു. അഴിമതി നിര്‍ബാധം തുടര്‍ന്നു."- ബൈശാഖി ബാനര്‍ജി പറയുന്നു.  

കോളെജുകളിലെയും യൂണിവേഴ്സിറ്റികളിലെയും നിയമനങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ കൂടുതല്‍ വലിയ അഴിമതികള്‍ പുറത്തുവരുമെന്നും ബൈശാഖി ബാനര്‍ജി പറയുന്നു. 

  comment

  LATEST NEWS


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി


  പ്രധാനമന്ത്രി പറഞ്ഞു, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം; നല്‍കി ഒരു കോടി; കേരളം പറഞ്ഞു പറ്റിച്ചു; പ്രഖ്യാപിച്ച അഞ്ചു ലക്ഷം കിട്ടിയില്ലെന്ന് പ്രണോയ്


  ലംപ്സം ഗ്രാന്റും, സ്‌റ്റൈപ്പന്റും തടഞ്ഞുവച്ചു; പട്ടികജാതിവിദ്യാര്‍ത്ഥികളോടുള്ള ഇടതുപക്ഷസര്‍ക്കാറിന്റെ അവണന അവസാനിപ്പിക്കണമെന്ന് പട്ടികജാതിമോര്‍ച്ച


  മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക്: ചൈനയില്‍ പുതിയ 'ലാംഗ്യ വൈറസ്' കണ്ടെത്തി; പനി ബാധിച്ച നിരവധി പേര്‍ ചികിത്സയില്‍


  ആര്‍സിപി സിങ്ങിനെ കേന്ദ്രമന്ത്രിസഭയില്‍ എടുത്തത് നിതീഷ് കുമാറിന്‍റെ അറിവോടെയല്ലെന്ന പ്രചാരണം ശുദ്ധക്കള്ളമെന്ന് സുശീല്‍ കുമാര്‍ മോദി


  ചൈനയെ ഭയക്കുന്നില്ല: പിങ്ടങ്ങില്‍ പീരങ്കികള്‍ നിരത്തി വെടിയുതിര്‍ത്തു; ചൈനയ്ക്ക് മറുപടിയായി തായ്‌വാന്റെ എട്ടാം ആര്‍മിയുടെ പീരങ്കി അഭ്യാസം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.