×
login
ഭാരത്‍ ബയോടെക് ‍നിര്‍മ്മിച്ച മൂക്കിലൂടെ നല്‍ക്കാവുന്ന ആദ്യ കൊവിഡ് വാക്‌സിന്‍‍ പുറത്ത്; 'ഇന്‍കൊവാക്' കൊവിന്‍ ആപ്പിലും ലഭ്യം

കൊവിന്‍ ആപ്പിലും വാക്‌സിന്‍ ലഭ്യമാണ്. മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്‍ കരുതല്‍ ഡോസായി ഉപയോഗിക്കാന്‍ നേരത്തെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ അനുമതി നല്‍കിയിരുന്നു. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോസിന് 325 രൂപയും സ്വകാര്യ ആശുപത്രികളില്‍ 800 രൂപയുമാണ് വില.

ന്യൂദല്‍ഹി: ഭാരതത്തിന്റെ എഴുപത്തിനാലമത് റിപ്പബ്ലിക് ദിനത്തില്‍ മൂക്കിലൂടെ നല്‍കവുന്ന ആദ്യ കൊവിഡ് പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കി കേന്ദ്രം. ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത 'ഇന്‍കൊവാക്' മന്ത്രിമാരായ ഡോ. മന്‍സുഖ് മാണ്ഡവ്യയും ജിതേന്ദ്ര സിംഗും ചേര്‍ന്ന് പുറത്തിറക്കി.

കൊവിന്‍ ആപ്പിലും വാക്‌സിന്‍ ലഭ്യമാണ്. മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്‍ കരുതല്‍ ഡോസായി ഉപയോഗിക്കാന്‍ നേരത്തെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ അനുമതി നല്‍കിയിരുന്നു. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോസിന് 325 രൂപയും സ്വകാര്യ ആശുപത്രികളില്‍ 800 രൂപയുമാണ് വില.

സൂചി രഹിത വാക്‌സിനേഷന്‍ എന്ന നിലയില്‍, ഭാരത് ബയോടെക്കിന്റെ ഇന്‍കൊവാക് ലോകത്തിലെ ആദ്യത്തെ ബൂസ്റ്റര്‍ ഡോസായിരിക്കും. മൂന്നാം ഡോസുകള്‍ അല്ലെങ്കില്‍ കരുതല്‍ ഡോസുകള്‍ നല്‍ക്കാന്‍ ഇന്ത്യക്ക് ഇപ്പോള്‍ കൂടുതല്‍ സാധ്യതകളാണ് ഇതിലൂടെ തുറക്കുന്നത്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.