×
login
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ തന്നെ; സത്യപ്രതിജ്ഞ 12ന് ഉച്ചയ്ക്ക്, ഉജ്ജ്വല വിജയത്തില്‍ പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കണക്കുകള്‍ പ്രകാരം മൊത്തം പോള്‍ ചെയ്തതിന്റെ 52.5 ശതമാനവും ബിജെപിക്കാണ്.

അഹമ്മദാബാദ് :ഗുജറാത്തില്‍ ബിജെപിയെ ചരിത്ര വിജയത്തിലേക്ക് നയിച്ച ഭൂപേന്ദ്രഭായ് പട്ടേല്‍ തന്നെ മുഖ്യമന്ത്രിയായി തുടരും. തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ഒറ്റ കക്ഷിയായാണ് ബിജെപി ഏഴാം തവണയും ഗുജറാത്ത് പിടിച്ചടക്കിയിരിക്കുന്നത്. ഇതോടെയാണ് ഭൂപേന്ദ്ര യാദവിനോട് തന്നെ മുഖ്യമന്ത്രിയായി തുടരാന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.  

ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചടങ്ങില്‍ പങ്കെടുക്കും. ആകെയുള്ള 182 സീറ്റില്‍ 156 സീറ്റിലും ബിജെപിക്കാണ് മേല്‍ക്കൈ. സംസ്ഥാനത്ത് അഞ്ച് സീറ്റ് എഎപി നേടി അക്കൗണ്ട് തുറന്നപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന് 17 സീറ്റ് മാത്രമാണ് നേടാനായത്. അതേസമയം സമാജ് വാദി പാര്‍ട്ടി ഒരിടത്തും, സ്വതന്ത്രര്‍ രണ്ട് ഇടത്തും മുന്നിലുണ്ട്.

കണക്കുകള്‍ പ്രകാരം മൊത്തം പോള്‍ ചെയ്തതിന്റെ 52.5 ശതമാനവും ബിജെപിക്കാണ്. ബിജെപി എഴാം തവണയും ഗുജറാത്തില്‍ അധികാരത്തില്‍ എത്തുന്നതോടെ ഒരു സംസ്ഥാനം ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ഭരിച്ചതിന്റെ റെക്കോര്‍ഡും ബിജെപിക്കാകും.


സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഉജ്ജ്വല വിജയത്തില്‍ ഗുജറാത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ന് വൈകീട്ട് ആറ് മണിക്ക് ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും.  

 

 

 

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.