login
ത്രിപുര ട്രൈബൽ കൗൺസിൽ തെര‍: 15 വര്‍ഷത്തെ ഇടത് ഭരണം തകര്‍ന്നു; 25 സീറ്റിന് പകരം ഇക്കുറി ഇടതിന് ഒരു സീറ്റ് മാത്രം; വട്ടപ്പൂജ്യത്തില്‍ കോൺഗ്രസ്

ഇടതുമുന്നണി ഒരു സീറ്റില്‍ ഒതുങ്ങിയപ്പോള്‍ കോൺഗ്രസ് ഒരു അക്കൗണ്ട് പോലും തുറക്കാനാകാതെ വട്ടപ്പൂജ്യത്തില്‍ ഒതുങ്ങി. ബിജെപിയും സഖ്യകക്ഷികളും ഒൻപത് സീറ്റുകൾ നേടി.

അഗർത്തല: ത്രിപുര ട്രൈബൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയും കോണ്‍ഗ്രസും തകര്‍ന്നടിഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി ട്രൈബര്‍ കൗണ്‍സില്‍ തുടര്‍ച്ചയായി ഭരിച്ചിരുന്ന ഇടത് മുന്നണി തകര്‍ന്ന് തരിപ്പണമായി.  

ഇടതുമുന്നണി ഒരു സീറ്റില്‍ ഒതുങ്ങിയപ്പോള്‍ കോൺഗ്രസ് ഒരു അക്കൗണ്ട് പോലും തുറക്കാനാകാതെ വട്ടപ്പൂജ്യത്തില്‍ ഒതുങ്ങി. ബിജെപിയും സഖ്യകക്ഷികളും ഒൻപത് സീറ്റുകൾ നേടി. ആകെയുള്ള 28 സീറ്റുകളില്‍ 12 സീറ്റുകളില്‍ മാത്രമാണ് ബിജെപി മത്സരിച്ചത്. ബിജെപിയെ അനുകൂലിക്കുന്ന ഒരു സ്വതന്ത്രനും ജയിച്ചു. ഇൻഡിജീനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര(ഐപിഎഫ്ടി) യുമായി ചേർന്നാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്.  

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച പാര്‍ട്ടി മുൻ സംസ്ഥാന അദ്ധ്യക്ഷൻ പ്രദ്യോത് കിഷോർ മാണിക്യ ദേബ് ബർമന്‍റെ  നേതൃത്വത്തിലുളള ദ ഇൻഡിജീനിയസ് പ്രോഗ്രസീവ് റീജിണൽ സഖ്യമാണ് (ടിഐപിആർഎ) കൂടുതൽ സീറ്റുകൾ നേടിയത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ബിജെപിയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചാണ് പ്രദ്യോത് കിഷോർ മാണിക്യ ദേബ് കോൺഗ്രസ് വിട്ടത്.  

കൗൺസിലിലെ 28 സീറ്റുകളിൽ 18 എണ്ണമാണ് ടിഐപിആർഎ നേടിയത്. 30 അംഗ കൗൺസിലിലെ രണ്ട് സീറ്റുകളിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്ന അംഗങ്ങളാണ്.

2015 ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വം നൽകുന്ന ഇടത് മുന്നണി 25 സീറ്റുകൾ നേടിയിരുന്നു. അവിടെ നിന്നാണ് ഇന്ന് ഒരു സീറ്റിലേക്ക് ചുരുങ്ങിയത്. ടിഐപിആർഎ ചെയര്‍മാന്‍ ദെബര്‍മാന്‍, ജഗദീഷ് ദെബര്‍മ, അനിമേഷ് ദെബര്‍മ, ചിത്ത ദെബര്‍മ എന്നിവരാണ് ജയിച്ച പ്രധാനസ്ഥാനാര്‍ത്ഥികള്‍.  

ഏപ്രിൽ ആറിനായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 20 അസംബ്ലി മണ്ഡലങ്ങളിലായിട്ടാണ് കൗൺസിലിലേക്കുളള 30 സീറ്റുകൾ ഉളളത്.

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.