×
login
ഇന്ത്യയുടെ ഡിജിറ്റല്‍ രംഗത്ത് മോദി സര്‍ക്കാര്‍ സൃഷ്ടിച്ച അടിസ്ഥാനസൗകര്യങ്ങളെ പുകഴ്ത്തി ബില്‍‍ ഗേറ്റ്സ്

ഇന്ത്യയിലെ‍ മോജിസര്‍ക്കാര്‍ ഡിജിറ്റല്‍ രംഗത്ത് സൃഷ്ചടിച്ച അടിസ്ഥാനസൗകര്യങ്ങളെ പുകഴ്ത്തി ബില്‍ ഗേറ്റ്സ്. ഡിജിറ്റല്‍ രംഗത്ത് നവീനതകള്‍ സൃഷ്ടിക്കാനുതകുന്ന കരുത്തുറ്റ അടിത്തറയാണ് മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു.

ന്യൂദല്‍ഹി: ഇന്ത്യയിലെ‍ മോജിസര്‍ക്കാര്‍ ഡിജിറ്റല്‍ രംഗത്ത് സൃഷ്ചടിച്ച അടിസ്ഥാനസൗകര്യങ്ങളെ പുകഴ്ത്തി ബില്‍ ഗേറ്റ്സ്. ഡിജിറ്റല്‍ രംഗത്ത്  നവീനതകള്‍ സൃഷ്ടിക്കാനുതകുന്ന കരുത്തുറ്റ അടിത്തറയാണ്  മോദി  സര്‍ക്കാര്‍ ഇന്ത്യയില്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും ബില്‍ ഗേറ്റ്സ്  പറഞ്ഞു.  

ഇത്രയ്ക്ക് സമഗ്രമായ ഒരു അടിത്തറ ഇന്ത്യയെപ്പോലെ   മറ്റ് രാജ്യങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ സാധിക്കില്ലെന്നും ബില്‍ഗേറ്റ്സ് പറയുന്നു. ജി20 സമ്മേളനത്തില്‍ 'എല്ലാവരേയുള്ള ഉള്‍ക്കൊള്ളുന്നതും അതിജീവനശേഷിയുള്ളതുമായ സമ്പദ്ഘടന കെട്ടിപ്പടുക്കല്‍' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ബില്‍ ഗേറ്റ്സ്. പണമിടപാട് മേഖലയില്‍ സേവനങ്ങള്‍ നടത്താന്‍ ഇന്ത്യയെ പ്രാപ്തമാക്കിയത് ഡിജിറ്റല്‍ ഐഡന്‍റിറ്റി നല്‍കാന്‍ ഇന്ത്യ നടത്തിയ ശ്രമത്തിന്‍റെ  ഭാഗമായാണെന്നും ബില്‍ഗേറ്റ്സ് ചൂണ്ടിക്കാട്ടി. ഇല്രോണിക്സ് ആന്‍റ് ഐടി മന്ത്രി അശ്വിനി വൈഷ്ണവും യോഗത്തില്‍ സംബന്ധിച്ചിരുന്നു.  


ഗേറ്റ്സ്  ഫൗണ്ടേഷന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക്  അപ്പപ്പോള്‍ കൂലി  നേരിട്ട്  നല്‍കാന്‍ കഴിഞ്ഞതും കാര്‍ഷികമേഖല ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ നവീനതകള്‍ കൊണ്ടുവരാന്‍ കഴിഞ്ഞതും ഇന്ത്യ സൃഷ്ടിച്ച ഡിജിറ്റല്‍ ഇടപാടിനുള്ള അടിസ്ഥാനസൗകര്യം കാരണമാണ്. - ബില്‍ ഗേറ്റ്സ്  പറഞ്ഞു.  

രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ ഉപയോഗയോഗ്യമാകുന്ന  രീതിയില്‍ പരിഹാരങ്ങളാണ് ഇന്ത്യ നല്‍കുന്നതെന്ന് മന്ത്രി അശ്വിനികുമാര്‍ വൈഷ്ണവ്  പറഞ്ഞു. അതിന് ഒരു ഉദാഹരണമാണ് ഇന്ത്യസൃഷ്ടിച്ച ഡിജിറ്റല്‍ പേമെന്‍റിന് സഹായകരമായ യുപിഐ സംവിധാനം. ഒരുവര്‍ഷം ഏകദേശം 150  കോടി  ഡോളറിന്‍റെ ഡിജിറ്റല്‍ ഇടപാടുകളാണ് രാജ്യത്ത് നടക്കുന്നതെന്നും അശ്വിനികുമാര്‍ വൈഷ്ണവ് പറഞ്ഞു. 

  comment

  LATEST NEWS


  വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


  ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


  ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു


  എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു; നഷ്ടമായത് സാഹിത്യ അക്കാദമിയുടെ ഉള്‍പ്പടെ നിരവധി ബഹുമതികള്‍ നേടിയ വ്യക്തിത്വത്തെ


  പെട്രോള്‍, ഡീസലിന് 2 രൂപ അധിക സെസ്സ്, നാളെ മുതല്‍ പ്രാബല്യത്തില്‍;ഭൂമിയുടെ ന്യായവിലയിലും 20 ശതമാനം വര്‍ധനവുണ്ടാകും


  ചിറ്റേടത്ത് ശങ്കുപിള്ള: വൈക്കം സത്യഗ്രഹത്തിലെ ഏക രക്തസാക്ഷി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.