×
login
ഗ്രഹണസമയത്ത് ബിരിയാണി സദ്യ: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജഗന്നാഥ ക്ഷേത്രത്തിലെ പരിപാലകര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ഇക്കഴിഞ്ഞ സൂര്യഗ്രഹണസമയത്തും ചന്ദ്രഗ്രഹണസമയത്തും ബിരിയാണി സദ്യ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പുരി ജഗന്നാഥക്ഷേത്രത്തിലെ പരിപാലകര്‍ ഒഡിഷ മുഖ്യമന്ത്രിക്ക് കത്തെഴുതി.

ഭുവനേശ്വര്‍: ഇക്കഴിഞ്ഞ സൂര്യഗ്രഹണസമയത്തും ചന്ദ്രഗ്രഹണസമയത്തും ബിരിയാണി സദ്യ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പുരി ജഗന്നാഥക്ഷേത്രത്തിലെ പരിപാലകര്‍ ഒഡിഷ മുഖ്യമന്ത്രിക്ക് കത്തെഴുതി.  

ഇത്തരം പ്രകോപനങ്ങള്‍ നടത്തിയവരെ ശിക്ഷിക്കണമെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 36 വിവിധ സംഘങ്ങള്‍ അടങ്ങിയ ചതിശ നിജോഗ് എന്ന ക്ഷേത്രപരിപാലക സംഘമാണ് ഹിന്ദുക്കളെ അപമാനിച്ചുവെന്ന് ആരോപിച്ച് കത്തെഴുതിയിരിക്കുന്നത്.  


യുക്തിവാദികളെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സംഘം ഗ്രഹണ സമയങ്ങളില്‍ ബിരിയാണി ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്തിരുന്നു. ടെലിവിഷന്‍ ചാനലുകളില്‍ ഈ സംഘങ്ങള്‍ ശ്രീരാമനെയും ലക്ഷ്മണനെയും അധിക്ഷേപിക്കുകയും ജഗന്നാഥക്ഷേത്രത്തില്‍ പ്രസാദമായി ചോറും ചിക്കനും നല്‍കണമെന്നും വാദിച്ചതായി കത്തില്‍ ആരോപിക്കുന്നു.  

ഇനിയും ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ നാട്ടില്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ അതിന് സര്‍ക്കാര്‍ ഉത്തരവാദികളായിരിക്കുമെന്നും കത്ത് താക്കീത് ചെയ്യുന്നു. കത്തിന്‍റെ കോപ്പികള്‍ ചീഫ് സെക്രട്ടറി മഹാപാത്ര, ‍ഡിജിപി എസ്.കെ. ബന്‍സാല്‍ എന്നിവര്‍ക്കും അയച്ചു. ഗ്രഹണസമയത്ത് ബിരിയാണി സദ്യയൊരുക്കിയ എട്ട് പേരെ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു. 

  comment

  LATEST NEWS


  വിവാഹേതര ലൈംഗികബന്ധം ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റം;ടൂറിസ്റ്റുകള്‍ക്കും നിയമം ബാധകം;ശരീയത്ത് ശക്തമാക്കി ബില്‍ പാസാക്കാന്‍ ഇന്തോനേഷ്യ


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.