×
login
പരിപാവനമായ ചെങ്കോലിനെ കോണ്‍ഗ്രസ് അപമാനിച്ചു; നെഹ്‌റുവിന് കിട്ടിയ സ്വര്‍ണവടിയെന്ന് പറഞ്ഞ് മ്യൂസിയത്തില്‍ ഉപേക്ഷിച്ചെന്ന് ബിജെപി

ഹൈന്ദവ പാരമ്പര്യത്തെ അവഹേളിക്കുകയാണ് കോണ്‍ഗ്രസ് ഇതുവഴി ചെയ്തിരിക്കുന്നതെന്നും മാളവ്യ ആരോപിച്ചു.

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കാന്‍ പോകുന്ന ചെങ്കോലിനെ കോണ്‍ഗ്രസ് അപമാനിച്ചെന്ന് ബിജെപി. പരിപാവനമായ ചെങ്കോലിനെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനു കിട്ടിയ സ്വര്‍ണവടി എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചതെന്നും ഇത്രയും കാലം മ്യൂസിയത്തില്‍ ഉപേക്ഷിച്ചിരിക്കുകയായിരുന്നു എന്നും ബിജെപി  ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു.

ഹൈന്ദവ പാരമ്പര്യത്തെ അവഹേളിക്കുകയാണ് കോണ്‍ഗ്രസ് ഇതുവഴി ചെയ്തിരിക്കുന്നതെന്നും  മാളവ്യ ആരോപിച്ചു.പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനത്തോടനുബന്ധിച്ച് ലോക്‌സഭയില്‍ സ്പീക്കറുടെ ചേംബറിനോടു ചേര്‍ന്നാണ് ചെങ്കോല്‍ സ്ഥാപിക്കാന്‍ പോകുന്നത്. ബ്രിട്ടീഷ് ഭരണകൂടം അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയുടെ സമയത്ത് നെഹ്‌റുവിനു കൈമാറിയതാണിത്.

പുതിയ പാര്‍ലമെന്റ് മന്ദിരമായ സെന്‍ട്രല്‍ വിസ്റ്റയുടെ ഉദ്ഘാടനം രാഷ്ട്രപതിക്കു പകരം പ്രധാനമന്ത്രി നിര്‍വഹിക്കുന്നതില്‍ പ്രതിഷേധിച്ച് ഇരുപത് പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. ഞായറാഴ്ചയാണ് മന്ദിരത്തിന്റെ ഉദ്ഘാടനം.


 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.