login
കോണ്‍ഗ്രസിന് ഓക്‌സിജന്‍‍ കരിഞ്ചന്തക്കാരന്‍ നവ്‌നീത് കല്‍റ‍യുമായി ബന്ധമെന്ന് ബിജെപി എംപി മീനാക്ഷി ലേഖി‍; കല്‍റയ്ക്ക് പദവി നല്‍കിയതും കോണ്‍ഗ്രസുകാര്‍

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തുന്ന നവ്‌നീത് കല്‍റയുമായി കോണ്‍ഗ്രസിന് രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി എംപി മീനാക്ഷി ലേഖി. 7000 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നവ്‌നീത് കല്‍റ കരിഞ്ചന്തയില്‍ വില്‍പന നടത്തിയെന്നും മീനാക്ഷി ലേഖി പറഞ്ഞു.

ന്യൂദല്‍ഹി: ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തുന്ന നവ്‌നീത് കല്‍റയുമായി കോണ്‍ഗ്രസിന് രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി എംപി മീനാക്ഷി ലേഖി. 7000 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നവ്‌നീത് കല്‍റ കരിഞ്ചന്തയില്‍ വില്‍പന നടത്തിയെന്നും മീനാക്ഷി ലേഖി പറഞ്ഞു.

'കൃത്രിമമായി ഓക്‌സിജന്‍ ക്ഷാമം സൃഷ്ടിച്ച ശേഷം ഓക്‌സിജന് ക്ഷാമമാണെന്ന് പരാതിപ്പെടുകയായിരുന്നു രാഹുല്‍ഗാന്ധിയും കൂട്ടരും ചെയ്തത്. സോണിയാഗാന്ധി നേതൃത്വം നല്‍കുന്ന ഈ പാര്‍ട്ടി കപടനാട്യക്കാരുടെ പാര്‍ട്ടിയാണ്,' മീനാക്ഷി ലേഖി ആരോപിച്ചു.

തന്‍റെ ഫേസ്ബുക്ക് പേജില്‍ ഓക്‌സിജന്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്ന ഹോട്ടല്‍ ബിസിനസ്സുകാരനായ നവ്‌നീത് കല്‍റയും ഓക്‌സിജന്‍ ക്ഷാമത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവായ അജയ് മാകന്‍ 2005-06ല്‍ നവ്‌നീത് കല്‍റയെ ദല്‍ഹി ഗോള്‍ഫ് ക്ലബ്ബിലേക്ക് നാമനിര്‍ദേശം ചെയ്തതും ഈ ബിസിനസ്‌കാരന്‍റെ കോണ്‍ഗ്രസ് ബന്ധമാണ് വെളിപ്പെടുത്തുന്നതെന്നും മീനാക്ഷി ലേഖി ആരോപിച്ചു. കല്‍റയ്ക്ക് വേണ്ടി ദല്‍ഹി ഹൈക്കോടതിയില്‍ കോണ്‍ഗ്രസ് എംപിയും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി ഹാജരായതിനെയും മീനാക്ഷി ലേഖി വിമര്‍ശിച്ചു.

ഓക്‌സിജന്‍ ക്ഷാമം മൂലം ദല്‍ഹി വീര്‍പ്പുമുട്ടുമ്പോള്‍ നവ്‌നീത് കല്‍റ എന്ന ബിസിനസുകാരന്‍റെ ഉടമസ്ഥതയിലുള്ള ദല്‍ഹി നഗരത്തിലെ മൂന്ന് ഹോട്ടലുകളില്‍ നിന്നായി ഒളിപ്പിച്ചുവെച്ച 524 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകളാണ് പൊലീസ് കണ്ടെത്തിയത്. കല്‍റയ്‌ക്കെതിരെ 120ബി, 34, 188,420 എന്നീ വകുപ്പുകള്‍പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കല്‍റ ഇപ്പോള്‍ ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷ കോടതി തള്ളിയിരുന്നു. കല്‍റയുടെ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ കരിഞ്ചന്ത നിയന്ത്രിക്കാന്‍ മാട്രിക്‌സ് സെല്ലുലാര്‍ കമ്പനി സിഇഒ ഗൗരവ് ഖന്നയും സഹായിച്ചിരുന്നു. ഇദ്ദേഹമുള്‍പ്പെടെ 5 പേര്‍ പൊലീസ് പിടിയിലാണ്. ഇവരെ കഴിഞ്ഞ ദിവസം ജാമ്യത്തില്‍ വിട്ടു.  

കല്‍റ രാജ്യം വിട്ടേക്കുമെന്ന സൂചനകള്‍ ലഭിച്ചതിനെതുടര്‍ന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

  comment

  LATEST NEWS


  നാസയുടെ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മിയെ അഭിനന്ദിച്ച് സുരേഷ് ഗോപി; മകളുടെ ഓര്‍മ്മയില്‍ സ്‌നേഹസമ്മാനം; നേരിട്ട് എത്തുമെന്ന് ഉറപ്പും


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.