×
login
തെലുങ്കാനയില്‍ എംഎല്‍സി തെരഞ്ഞെടുപ്പി‍ല്‍ ചന്ദ്രശേഖരറാവുവിന് തിരിച്ചടി; ബിജെപി പിന്തുണയുള്ള സ്ഥാനാര്‍ത്ഥി എഎന്‍വി റെഡ്ഡി ‍വിജയിച്ചു

തെലുങ്കാനയിലെ ടീച്ചേഴ്സ് എംഎല്‍സി തെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയുള്ള സ്ഥാനാര്‍ത്ഥി എഎന്‍വി റെഡ്ഡി വിജയിച്ചു.

ഹൈദരാബാദ് :തെലുങ്കാനയിലെ ടീച്ചേഴ്സ് എംഎല്‍സി തെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയുള്ള സ്ഥാനാര്‍ത്ഥി എഎന്‍വി റെഡ്ഡി വിജയിച്ചു.  

21 റൗണ്ടുകള്‍ വോട്ടെണ്ണിത്തീര്‍ന്നപ്പോല്‍ 13,436 വോട്ടുകള്‍ ലഭിച്ച ബിജെപി പിന്തുണയുള്ള സ്ഥാനാര്‍ത്ഥി എ. വെങ്കട്ട് നാരായണ റെഡ്ഡി (എവിഎന്‍ റെഡ്ഡി) വിജയിച്ചതായി തെരഞ്ഞെടുപ്പ് ചുമതലയുള്ള കമ്മീഷണര്‍ പ്രിയങ്ക ആല പ്രഖ്യാപിച്ചു. ചന്ദ്രശേഖരറാവുവിന്‍റെ പാര്‍ട്ടിയായ ബിആര്‍എസ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥി ചെന്ന കേശവ റെഡ്ഡി വോട്ടെണ്ണല്‍ 20 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ തന്നെ പുറത്തായിരുന്നു.  


വിജയവാര്‍ത്ത അറിഞ്ഞതോടെ എവിഎന്‍ റെഡ്ഡി ബിജെപി തെലുങ്കാന പ്രസിഡന്‍റ് ബണ്ടി സഞ്ജയുമായി കൂടിക്കാഴ്ച നടത്തി. ടിച്ചേഴ്സ് എംഎല്‍സി തെരഞ്ഞെടുപ്പ് വിജയത്തോടെ ബിജെപി തെലുങ്കാനയില്‍ ആവേശത്തിലാണ്. ഏകദേശം ഒമ്പത് ജില്ലകളിലായി പരന്നുകിടക്കുകയാണ് ടീച്ചേഴ്സ് എംഎല്‍സി തെരഞ്ഞെടുപ്പിനുള്ള മണ്ഡലം. ഏകദേശം 90 ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തിയിരുന്നു.  

വിജയത്തിന് എവിഎന്‍ റെഡ്ഡിയെ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചു.  "മഹബുബ് നഗര്‍-രംഗറെഡ്ഡി-ഹൈദരാബാദ് ടീച്ചേഴ്സ് എംഎല്‍എസി തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ എവിഎന്‍ റെഡ്ഡിയ്ക്കും ബണ്ടി സഞ്ജയിനും ബിജെപിയ്ക്കും അഭിനന്ദനങ്ങള്‍"- അമിത് ഷാ കുറിച്ചു. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.